ETV Bharat / bharat

ചായ നൽകാൻ വൈകി; രോഗികൾക്ക് അനസ്തേഷ്യ നൽകിയശേഷം ഡോക്‌ടർ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയി

Doctor Left Operation Theatre Mid-Way : നാല് സ്ത്രീകളുടെ ട്യൂബൽ ലിഗേഷൻ (ഗർഭ നിരോധന ശസ്ത്രക്രിയ) നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കെയാണ് സംഭവം. ശസ്ത്രക്രിയക്ക് മുന്നോടിയായി നാലുപേർക്കും അനസ്തേഷ്യ നൽകിയിരുന്നു.

Etv Bharat Angry at not being served tea  Angry At Not Being Served Tea  Doctor Who Left Operation Theatre Faces Probe  Nagpur Doctor  Dr Tejram Bhalavi  Khat Primary Health Centre  നാഗ്‌പൂരിലെ ഖാട്ട് പ്രാഥമികാരോഗ്യ കേന്ദ്രം  ട്യൂബൽ ലിഗേഷൻ  തേജ്‌റാം ഭലവി  ഡോക്‌ടർ ഓപ്പറേഷൻ തീയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയി
Angry At Not Being Served Tea- Nagpur Doctor Who Left Operation Theatre Faces Probe
author img

By ETV Bharat Kerala Team

Published : Nov 7, 2023, 7:27 PM IST

നാഗ്‌പൂർ: ചായ കിട്ടാത്തതിൽ പ്രതിഷേധിച്ച് ഡോക്‌ടർ ഓപ്പറേഷൻ തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോയി. മഹാരാഷ്ട്രയിലെ നാഗ്‌പൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. അനസ്തേഷ്യ (Anesthesia) നൽകിയ നാല് സ്ത്രീകളുടെ ശസ്ത്രക്രിയ നടത്താതെയാണ് ഡോക്‌ടർ ഇറങ്ങിപ്പോയത് (Angry At Not Being Served Tea- Nagpur Doctor Who Left Operation Theatre Faces Probe).

നാഗ്‌പൂരിലെ ഖാട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ (Khat Primary Health Centre, Nagpur) ഡോക്‌ടറായ തേജ്‌റാം ഭലവിയാണ് (Dr Tejram Bhalavi) ഇത്തരത്തിൽ കൃത്യവിലോപം നടത്തിയത്. ഓപ്പറേഷൻ തിയറ്ററിൽ എത്തുന്നതിന് മുമ്പ് ഡോക്‌ടർ ഓർഡർ ചെയ്‌ത ചായ നൽകാത്തതാണ് ഇറങ്ങിപ്പോക്കിന് കാരണമെന്നാണ് റിപ്പോർട്ട്. പരാതി ഉയർന്നതോടെ ജില്ലാ ഭരണകൂടം സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഡോ. തേജ്‌റാം ഭലവിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ജില്ലാ ഭരണകൂടം മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ കുന്ദ റാവുത്ത് പറഞ്ഞു.

നാല് സ്ത്രീകളുടെ ട്യൂബൽ ലിഗേഷൻ (Tubal Ligation, ഗർഭ നിരോധന ശസ്ത്രക്രിയ) നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കെയാണ് സംഭവം. ശസ്ത്രക്രിയക്ക് മുന്നോടിയായി നാലുപേർക്കും അനസ്തേഷ്യ നൽകിയിരുന്നു. ഓപ്പറേഷൻ തിയേറ്ററിൽ നഴ്‌സുമാരും മറ്റ് ജീവനക്കാരുമടക്കം ശസ്ത്രക്രിയയ്ക്ക് തയ്യാറായി നിൽക്കെയാണ് ഡോക്‌ടർ ഓപ്പറേഷൻ തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോയതെന്നാണ് റിപ്പോർട്ട്.

Also Read: Doctor Arrested In New Born Death Case യുപിയില്‍ നവജാത ശിശുക്കള്‍ മരിച്ചത് ഏസിയുടെ അമിത തണുപ്പ് കാരണം; ഡോക്‌ടര്‍ക്കെതിരെ കേസ്

ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോ. തേജ്‌റാം ഭലവി ചായ ചോദിച്ചിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും ചായ കിട്ടിയില്ല. ഇതാണ് ഡോക്‌ടറെ പ്രകോപിതനാക്കിയത്. ഡോക്‌ടർ പെട്ടെന്ന് സ്ഥലം വിട്ടതോടെ ഓപ്പറേഷൻ തിയേറ്ററിലെ നഴ്‌സുമാരും മറ്റ് ജീവനക്കാരും ഞെട്ടി. അനസ്‌തേഷ്യയിലുള്ള രോഗികളുമായി ഏറെനേരം കാത്തുനിന്നെങ്കിലും തേജ്‌റാം ഭലവി തിരികെ വരാൻ തയ്യാറായില്ല. ഒടുവിൽ ജില്ലാ ഭരണകൂടം ഇടപെട്ട് മറ്റൊരു ഡോക്‌ടറെ ഏർപ്പാടാക്കിയാണ് നാല് സ്ത്രീകളുടെയും ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

സംഭവം പുറത്തറിഞ്ഞതോടെ ഡ്യൂട്ടിയിൽ വീഴ്‌ച വരുത്തിയ ഡോക്‌ടർക്കെതിരെ നടപടി വേണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. പിന്നാലെയാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി അന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്‌തത്.

ചായ നൽകാത്തതിനാൽ ഡോക്‌ടർ ശസ്ത്രക്രിയ ഉപേക്ഷിച്ചത് നിർഭാഗ്യകരമാണെന്ന് ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ കുന്ദ റാവുത്ത് പറഞ്ഞു. അന്വേഷണ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഡോ. തേജ്‌റാം ഭലവിക്കെതിരെ കർശന നടപടിയെടുക്കുമെന്നും റാവുത്ത് പറഞ്ഞു. ഡോ. തേജാറാമിനെതിരെ ഐപിസി 304 (കൊലപാതകമല്ലാത്ത നരഹത്യ) വകുപ്പ് പ്രകാരം പരാതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: Fake Doctor Under Probe സോഷ്യൽ മീഡിയയിൽ താരമായ വ്യാജ ഡോക്‌ടറുടെ ആശുപത്രിക്ക് പൂട്ട് വീണു; ഡോക്‌ടർ ഒളിവിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.