അനന്തപൂർ : പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു, ചാണകക്കൂമ്പാരത്തിൽ നിന്ന് കിട്ടിയ ഈ പരസ്യം അടങ്ങിയ പേപ്പർ കട്ടിങ് സാകെ ഭാരതി എന്ന യുവതിയുടെ ആഗ്രഹങ്ങൾക്ക് നല്‍കിയത് സ്വപ്‌ന സാക്ഷാത്‌കാരം. ആന്ധ്രാപ്രദേശിലെ സിങ്കനമല മണ്ഡലത്തിലെ നാഗുലഗുഡെം സ്വദേശിയായ ഭാരതിയാണ് പ്രതികൂല സാഹചര്യങ്ങളെ തോൽപ്പിച്ച് പിഎച്ച്‌ഡി നേടിയത്.
അഡ്‌മിഷൻ സംബന്ധിച്ച പത്രക്കുറിപ്പ് കണ്ട സാകെ ഭാരതിയുടെ ഭർത്താവ് ശിവപ്രസാദ്, ഭാരതിയെ ശ്രീകൃഷ്‌ണദേവരായ യൂണിവേഴ്‌സിറ്റി (എസ്‌കെയു)യിൽ പിഎച്ച്‌ഡിക്ക് ചേർക്കുകയായിരുന്നു. തുടർന്ന് ഡോക്‌ടറൽ ഗൈഡായ ആചാര്യ ശുഭയുടെ നേതൃത്ത്വത്തിൽ പഠനം. ഒടുവിൽ പ്രതിസന്ധികൾക്കിടയിലും തന്‍റെ സ്വപ്‌നം സാക്ഷാത്‌കരിക്കാൻ അവൾ രാവും പകലും കഠിനമായി പരിശ്രമിച്ച ആ ഗവേഷണ വിദ്യാർഥിനി 'ബൈനറി ലിക്വിഡ് മിക്‌സ്‌ചേഴ്‌സ്' എന്ന വിഷയത്തിൽ ഗവേഷണം നടത്തി രസതന്ത്രത്തിൽ ഡോക്‌ടറേറ്റും നേടിയെടുത്തു.
also read : 108ാം വയസില്‍ ആദ്യമായി സ്വന്തം പേരെഴുതി, ഇനിയും പഠിക്കാൻ റെഡിയെന്ന് കണ്ണിയമ്മ
പഠിച്ച് കയറിയത് ഡോക്‌ടറേറ്റിലേയ്‌ക്ക് : ജൂലൈ 17നായിരുന്നു ഭാരതിയുടെ പിഎച്ച്‌ഡി ബിരുദ കോൺവൊക്കേഷൻ നടന്നത്. ഒരു നാടിന്‍റെ തന്നെ പ്രതീക്ഷകളും യുവാക്കളുടെ ആത്മവിശ്വാസവും ഉയർത്തിയ ഡോ സാകെ ഭാരതി പക്ഷെ വന്ന വഴി മറന്നിട്ടില്ല. ദരിദ്രരായ അച്ഛനമ്മമാരുടെ മൂന്ന് പെൺമക്കളിൽ മൂത്തവളാണ് ഭാരതി.പെണ്‍കുട്ടികള്‍ മാത്രമായതില്‍ വ്യസനിച്ചിരുന്ന അച്ഛന് മൂത്ത മകള്‍ ഭാരതി പഠിക്കാന്‍ പോകുന്നതിനോട് വലിയ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ കുട്ടികളെ പഠിപ്പിക്കണമെന്ന ചിന്താ ഗതിക്കാരനായിരുന്നു ഭാരതിയുടെ മുത്തച്ഛന്‍. മുത്തച്ഛന്‍റെ പിന്തുണയും പ്രോല്‍സാഹനവും തുണയ്ക്കെത്തിയപ്പോള്‍ ഭാരതിയ്ക്ക് മുന്നില്‍ വിദ്യാഭ്യാസത്തിനുള്ള അവസരം തുറക്കപ്പെട്ടു. കുട്ടിക്കാലം മുതൽ അമ്മയോടൊപ്പം കൂലിപ്പണിയ്‌ക്ക് പോയിരുന്ന ഭാരതി പത്താം ക്ലാസ് പരീക്ഷയിൽ സ്‌കൂളിൽ ഒന്നാമതായാണ് വിജയിച്ചത്. ഇതിനിടയില്‍ മുത്തച്ഛന്‍ മരിച്ചു. അതോടെ ഭാരതിയ്ക്ക് ലഭിച്ചു പോന്ന പിന്തുണയും നഷ്ടമായി. അക്കാലത്തു തന്നെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ സമുദായ രീതികള്‍ക്ക് വഴങ്ങി ഭാരതി വിവാഹത്തിനും വഴങ്ങി. എന്നാൽ, വിവാഹ ശേഷം സാമ്പത്തിക ബുദ്ധിമുട്ടികൾ കാരണം കൂലി ജോലി തുടർന്നു കൊണ്ടാണ് അവര്‍ തുടര്‍ പഠനം നടത്തിയത്.
പഠിക്കാനുള്ള ആഗ്രഹം ഭാരതിയുടെ ഉള്ളില്‍ കത്തി നില്‍ക്കുകയായിരുന്നു. പാമിടി ഗവൺമെന്‍റ് ജൂനിയർ കോളേജിലാണ് സാകെ ഭാരതി ഇന്‍റർ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അനന്തപൂരിലെ എസ്എസ്‌ബിഎൻ കോളേജിൽ നിന്ന് ബിഎസ്‌സിയും എംഎസ്‌സിയും പൂർത്തിയാക്കി. ഇതിനിടയിൽ ഏഴ് വർഷമായി ദിവസവേതനത്തിന് കൂലിപ്പണിയും ചെയ്‌തു പോന്നു. ബിരുദ ബിരുദാനന്തര യോഗ്യതകള്‍ക്കു പുറമേ ഡോക്ടറേറ്റും സ്വന്തമാക്കിയിട്ടും ഒരു ജോലി സ്വന്തമാക്കാനാവാത്ത സങ്കടത്തിലാണ് ഭാരതി . ഒരു ജോലിക്കായി ഭാരതിയും ഭര്‍ത്താവും ഏറെ പരിശ്രമിച്ചിരുന്നു. വിദ്യാഭ്യാസവും ആത്മവിശ്വാസവും കഠിനാധ്വാനവുമൊക്കെ കൈമുതലായുള്ള ഭാരതി അസിസ്റ്റന്‍റ് പ്രൊഫസർ ജോലി സ്വപ്നം കാണുകയാണ് . ഇതിനായുള്ള പരിശ്രത്തിലാണ് ഡോ സാകെ ഭാരതി.
കെഎസ്‌ആർടിസിക്ക് വളയം പിടിക്കാൻ നാല് വനിതകൾ : കേരളത്തിൽ കെഎസ്‌ആർടിസി സ്വിഫ്‌റ്റ് സിറ്റി സർക്കുലർ ഇലക്‌ട്രിക് ബസിന് വളയം പിടിക്കാൻ തയ്യാറായിരിക്കുകയാണ് നാല് വനിതകൾ. മലപ്പുറം സ്വദേശി ഷീന സാം, തൃശൂർ സ്വദേശി ജിസ്‌ന ജോയി, തിരുവനന്തപുരം സ്വദേശി അനില,തൃശൂർ അന്തിക്കാട് സ്വദേശി ശ്രീക്കുട്ടി, എന്നിവരാണ് നിലവില്‍ ഡ്രൈവിങ് പരിശീലനം നടത്തുന്നത്. രണ്ടാഴ്‌ചത്തെ പരിശീലനം പൂര്‍ത്തിയാക്കി ശേഷമാണ് നാല് പേരുടേയും നിയമനം നടത്തുക. എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ നിരക്കിൽ ദിവസ വേതന വ്യവസ്ഥയിലാണ് ജീവനക്കാരെ നിയമിച്ചിട്ടുള്ളത്.
also read : KSRTC Women Driver | കെഎസ്ആർടിസി ഇലക്‌ട്രിക് ബസുകളുടെ ഡ്രൈവിങ് സീറ്റില്‍ വനിത രത്നങ്ങൾ