അമരാവതി : ഇളവുകളോടെ സംസ്ഥാനത്തെ കൊവിഡ് കര്‍ഫ്യൂ ജൂണ്‍ 30 വരെ നീട്ടി. ജൂണ്‍ 18ന് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ക്കും രാവിലെ 6 മുതല്‍ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കാം. വൈകിട്ട് 6 മുതല്‍ കര്‍ഫ്യൂ കര്‍ശനമാക്കും. അതേസമയം, രോഗവ്യാപനം കൂടുതലുള്ള കിഴക്കൻ ഗോദാവരി ജില്ലയില്‍ നിലവിലെ നിയന്ത്രണം തുടരും.
ALSO READ: രാജ്യത്ത് 27 കോടിയിലധികം വാക്‌സിനുകള്‍ വിതരണം ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍
കിഴക്കൻ ഗോദാവരി, ചിറ്റൂർ, പശ്ചിമ ഗോദാവരി ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. എല്ലാ സര്‍ക്കാര്‍ ഓഫിസുകളും സാധാരണ നിലയില്‍ പ്രവർത്തിക്കും.
മുഴുവൻ ജീവനക്കാരെയും എത്തിക്കുന്നതിന് അനുസരിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് പ്രതിദിനം ശരാശരി 6,000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.