അമരാവതി: ആന്ധ്രാപ്രദേശിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കല്യാണം നടത്തിയവർക്ക് പിഴ ചുമത്തി പൊലീസ്. രണ്ട് ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്. അധ്യാപകനും ചന്ദ്രയ്യപേട്ട് ഗ്രാമത്തിലെ താമസക്കാരനുമായ രാം ബാബു എന്നയാൾക്കാണ് പിഴ ചുമത്തിയത്.
വിവാഹ ചടങ്ങുകൾ നടത്തുന്നതിന് മണ്ഡൽ റവന്യൂ ഓഫീസർ (എംആർഒ) കാളി പ്രസാദിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിരുന്നു. 20 പേരിൽ കൂടുതൽ പേർ പങ്കെടുക്കരുതെന്ന് ആവശ്യപെട്ടായിരുന്നു അനുമതി നൽകിയത്തെന്ന് സബ് ഇൻസ്പെക്ടർ എംഡി അമീർ അലി പറഞ്ഞു. ഇത് വകവയ്ക്കാതെ 250 ഓളം പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങ് സംഘടിപ്പിച്ചതിലാണ് ഇയാൾക്കെതിരെ പിഴ ചുമത്തിയതെന്ന് സബ് ഇൻസ്പെക്ടർ. 250 ഓളം പേർക്ക് പാകം ചെയ്ത ആഹാരവും പിടിച്ചെടുത്തു എന്നാൽ ഇയാൾക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Also Read:കൊവാക്സിൻ വിതരണത്തിന് നാല് മാസത്തെ കാലതാമസമെന്ന് ഭാരത് ബയോടെക്