ETV Bharat / bharat

ഡിജിറ്റല്‍ പണമിടപാടിനോട് ബൈബൈ പറഞ്ഞ് ആന്ധ്ര; ബാറിലും ബസിലും കാര്‍ഡും കൊണ്ട് കയറിയാല്‍ പണികിട്ടും - 90percentage hike in cash transactions

ആന്ധ്രാപ്രദേശില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അധികൃതര്‍. ബസ് ടെര്‍മിനലുകളിലും മദ്യഷാപ്പുകളിലും ഡിജിറ്റല്‍ ഇടപാടില്ല.

ആന്ധ്രയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് നിയന്ത്രണം  andhra has limited digital transactions  no digital transactions in bus terminals  no digital payment on liquor shops  purandareswari expressed cooncern  no google pay in andhra bus  telengana introduced itims  money transaction hiked in andhra  90percentage hike in cash transactions  bjp state president checked a liquor sjp
ആന്ധ്രയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് നിയന്ത്രണം
author img

By ETV Bharat Kerala Team

Published : Nov 14, 2023, 11:12 AM IST

അമരാവതി: ഡിജിറ്റല്‍ ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നത്തിന് തിരിച്ചടിയാണ് ആന്ധ്രയുടെ ഈ ചുവട് മാറ്റം.വീടുവീടാന്തരം കയറിയിറങ്ങി പച്ചക്കറി വില്‍ക്കുന്ന സ്ത്രീകള്‍ വരെ ഡിജിറ്റല്‍ ഇടപാടുകളുടെ വക്താക്കളാണ് ഇന്ത്യയില്‍. രാജ്യത്തെ ബഹുഭൂരിപക്ഷം പേരും ഗൂഗിള്‍ പേയോ, ഫോണ്‍ പേയോ പേടിഎമ്മോ ഉപയോഗിക്കുന്നു. രാജ്യമെമ്പാടുമുളള ഗ്രാമാന്തരങ്ങളില്‍ പോലും യുപിഐ ഇടപാടുകള്‍ വ്യാപകമായിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ആന്ധ്രയില്‍ ഒരു പിന്നോട്ട് പാച്ചില്‍.

കാഷ് ഒണ്‍ലി ബോര്‍ഡ് കണ്ട് ഞെട്ടുകയാണ് ജനങ്ങള്‍ : 2020ല്‍ രാജ്യത്ത് 2550 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ ആണ് നടന്നത്. ഈ രംഗത്ത് ഇന്ത്യ തന്നെ ആയിരുന്നു അക്കൊല്ലം ഏറ്റവു മുന്നിലുള്ള രാജ്യം. എന്നാലിതാ ആന്ധ്രയില്‍ ഡിജിറ്റല്‍ മണിക്ക് പ്രസക്തി നഷ്ടമാവുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കറന്‍സി ഇടപാടുകളില്‍ അടുത്ത കാലത്ത് 90ശതമാനം വര്‍ദ്ധനയുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ ഇടപാടുകളാണ് ജനങ്ങള്‍ക്ക് ഏറെ സൗകര്യം. പേഴ്സ് മറന്നാലോ ഇനി പേഴ്സ് കാലിയാണെങ്കിലോ പ്രശ്നമില്ല പണമിടപാടുകള്‍ എല്ലാം നമുക്ക് ഡിജിറ്റലായി നടത്താം. സര്‍ക്കാര്‍ സംവിധാനങ്ങളിലും വെബ്സൈറ്റുകളിലുമെല്ലാം ഡിജിറ്റല്‍ ഇടപാടുകള്‍ ആണ് നാമിപ്പോള്‍ നടത്തുന്നത്. ആന്ധ്രാപ്രദേശില്‍ ഒഴികെ രാജ്യമെല്ലാടവും ഇതാണ് സ്ഥിതി. ആന്ധ്രയില്‍ മദ്യഷാപ്പുകളിലോ ബസുകളിലോ ഡിജിറ്റല്‍ ഇടപാടുകളില്ല. റിസര്‍വേഷന്‍ കൗണ്ടറുകളില്‍ പോലും കാഷ് ഒണ്‍ലി ബോര്‍ഡ് കണ്ട് ഞെട്ടുകയാണ് ജനങ്ങള്‍.

പോക്കറ്റ് കാലിയാണെങ്കില്‍ ബസില്‍ പോകാന്‍ കഴിയില്ല : ആന്ധ്രയില്‍ ബസില്‍ കയറണമെങ്കില്‍ നിങ്ങള്‍ ആദ്യം എടിഎമ്മില്‍ പോയി കാശെടുക്കണം. വിജയവാഡ നെഹ്റു ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആയിരക്കണക്കിന് സംസ്ഥാനാന്തര സര്‍വീസുകളാണ് ഉള്ളത്. ഇതില്‍ ലക്ഷക്കണക്കിന് യാത്രക്കാര്‍ ദിവസവും വന്ന് പോകുന്നുമുണ്ട്. തൊട്ടടുത്ത സംസ്ഥാനങ്ങളിലെ കണ്ടക്ടര്‍മാര്‍ ഡിജിറ്റല്‍ പേയ്മെന്‍റിലൂടെയാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നത്. തെലങ്കാന സര്‍ക്കാര്‍ എല്ലാ ബസുകളിലും ഐടിമ്സ്(iTIMS) സംവിധാനം ഏര്‍പ്പെടുത്തുകയും ജീവനക്കാര്‍ക്ക് ഇതില്‍ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത് കാശിന്‍റെ ആവശ്യം ഇല്ലാതാക്കുകയും ടിക്കറ്റ് നല്‍കല്‍ എളുപ്പമാക്കി മാറ്റുകയും ചെയ്തു.

എന്നാല്‍ ആന്ധ്രാ ബസുകളിലെ കാര്യം തികച്ചും വ്യത്യസ്തമാണ്. റിസര്‍വേഷന്‍ കൗണ്ടറുകളില്‍ പോലും ഡിജിറ്റല്‍ ഇടപാടില്ല. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബസ് സ്റ്റാന്‍ഡ് ആയ വിജയവാഡയില്‍ പോലും ഓണ്‍ലൈന്‍ ഇടപാടുകള്‍ ബുദ്ധിമുട്ടായിരിക്കുകയാണ്. ഒന്നരവര്‍ഷമായി അധികൃതര്‍ ഡിജിറ്റല്‍ ഇടപാടുകള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. കറന്‍സി ഇടപാടുകള്‍ മാത്രമാണ് ഇവിടെ നടക്കുന്നത്. ഇതറിയാതെ വന്ന് പെടുന്ന യാത്രക്കാര്‍ പിന്നീട് എടിഎമ്മിനായി നെട്ടോട്ടം ഓടേണ്ടി വരുന്നു. ആര്‍ടിസി വെബ്സൈറ്റില്‍ പോലും ഡിജിറ്റല്‍ ഇടപാട് കാര്യക്ഷമം അല്ലാത്തതില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്.

ജീവനക്കാരുടെയും യാത്രക്കാരുടെയും ആശങ്കകള്‍ അധികൃതര്‍ അവഗണിക്കുന്നുവെന്ന് ആരോപണമുണ്ട്. ഡിജിറ്റല്‍ ഇടപാട് സൗകര്യമുള്ള കൗണ്ടറുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും ജനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അധികൃതര്‍ക്ക് ഇത് കേട്ട ഭാവമില്ല. ഡിജിറ്റല്‍ ഇടപാട് ഇല്ലാത്തത് കൊണ്ട് യാത്രക്കാര്‍ തെലങ്കാന -സ്വകാര്യ ബസുകള്‍ തെരഞ്ഞെടുക്കുന്നു. ഇതോടെ ആന്ധ്രബസുകളില്‍ യാത്രക്കാരുടെ എണ്ണം കുറയുകയും വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ കമ്പനി വലിയ നഷ്ടത്തിലാണെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെമ്പാടുമുള്ള മദ്യക്കടകളിലും ഇത് തന്നെയാണ് സ്ഥിതി. കഴിഞ്ഞ ദിവംസ ബിജെപി സംസ്ഥാന അധ്യക്ഷ പുരന്ദരേശ്വരി പശ്ചിമ ഗോദാവരി ജില്ലയിലെ നരസപുരത്തെ ഒരു മദ്യക്കച്ചവട കേന്ദ്രത്തില്‍ എത്തി ഇക്കാര്യം പരിശോധിച്ചു. ഒരു ലക്ഷം രൂപയുടെ ഇടപാടുകളില്‍ കേവലം 700 രൂപയുടെ ഇടപാട് മാത്രമാണ് ഡിജിറ്റലായി നടന്നിട്ടുള്ളത്. അതായത് 99.3ശതമാനം ഇടപാടുകളും യാതൊരു വിധ രേഖകളും ഇല്ലാതെയാണ് നടക്കുന്നത് എന്നര്‍ത്ഥം ഇത് നരസാപുരത്തെ മാത്രം സംഭവമല്ല സംസ്ഥാനത്ത് മിക്കയിടത്തും ഇത് തന്നെയാണ് സ്ഥിതി. ഇക്കാര്യത്തില്‍ പുരന്ദരേശ്വരി ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനത്തെ 3708 മദ്യവില്‍പ്പന കേന്ദ്രങ്ങളിലും ഇത്തരം ചൂഷണങ്ങള്‍ നടക്കുന്നുണ്ടാകാമെന്നും അവര്‍ പറഞ്ഞു.

also read; ഇനി ഇടപാടുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കാം: ഇ കറൻസിയെ കുറിച്ച് അറിയേണ്ടതെല്ലാം…

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.