ETV Bharat / bharat

ക്വാറിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ

മാമിലപ്പള്ളി ഗ്രാമത്തിലെ ചുണ്ണാമ്പുകല്ല് ക്വാറിയിൽ ശനിയാഴ്ച ജെലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ പത്ത് തൊഴിലാളികൾ മരിച്ചിരുന്നു.

author img

By

Published : May 9, 2021, 5:31 PM IST

Andhra gelatin sticks explosion Y.S. Jagan Mohan Reddy announced payment of ex-gratia Jagan Mohan Reddy announces ex-gratia relief kin of deceased ചുണ്ണാമ്പുകല്ല് ക്വാറി ചുണ്ണാമ്പു കല്ല് ക്വാറിയിലുണ്ടായ സ്ഫോടനം ആന്ധ്രയിൽ സ്ഫോട
ക്വാറിയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നൽകുമെന്ന് ആന്ധ്രാ സർക്കാർ

അമരാവതി: ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ ശനിയാഴ്ച ചുണ്ണാമ്പുകല്ല് ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട 10 തൊഴിലാളികളുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താന്‍ കടപ്പ ജില്ല ജോയിന്റ് കലക്ടറുടെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷന്‍ രൂപീകരിച്ചതായും മന്ത്രി പിആർസി റെഡ്ഡി അറിയിച്ചു. കടപ്പ ജില്ല കലക്ടർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് പ്രകാരം, സ്ഫോടക വസ്തുക്കൾ ഇറക്കുന്ന സമയത്ത് ക്വാറി നടത്തിപ്പുകാരന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് ദുരന്ത കാരണം.

Also read: കര്‍ണാടകയിലെ ക്വാറിയില്‍ നിന്ന് വന്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി

2001ൽ ഈ പ്രദേശം പാട്ടത്തിന് എടുത്തത് സി കസ്തൂരിബായി എന്നയാളാണ്. 2021 നവംബർ ഒന്നിന് അവസാനിക്കുന്ന കാരാറുള്ള ക്വാറി 2013 മുതൽ സി നാഗേശ്വര റെഡ്ഡി എന്നയാള്‍ പവർ ഓഫ് അറ്റോർണിയുടെ ബലത്തിൽ നടത്തിവരുകയായിരുന്നു. ക്വാറിയിൽ സ്ഫോടക വസ്തുക്കൾ ഇറക്കുന്ന സമയത്ത് സ്വീകരിക്കേണ്ട നടപടിക്രമങ്ങളും പാലിച്ചില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

തൊഴിൽ നിയമപ്രകാരം ക്വാറി നടത്തിപ്പുകാരനായ നാഗേശ്വര റെഡ്ഡി മരിച്ചവുടെ കുടുംബങ്ങൾക്ക് അധിക നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ഭാവിയിൽ ഇത്തരം സ്‌ഫോടനങ്ങൾ തടയുന്നതിന് എല്ലാ സുരക്ഷാക്രമീകരണങ്ങളും ഉറപ്പാക്കാൻ സംസ്ഥാനത്തെ മറ്റ് ക്വാറി നടത്തിപ്പുകാർക്ക് മുന്നറിയിപ്പ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മാമിലപ്പള്ളി ഗ്രാമത്തിലെ ക്വാറിയിൽ ശനിയാഴ്ച ജെലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ പത്ത് തൊഴിലാളികൾ മരിച്ചു. ഇതുവരെ ആറ് പേരെ മാത്രമാണ് തിരിച്ചറിയാൻ ആയത്. സംഭവത്തിൽ നാഗേശ്വര റെഡ്ഡിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.