ETV Bharat / bharat

പട്ടേലിന്‍റെ 146-ാം ജന്മവാർഷികത്തിൽ ആദരവ് അർപ്പിച്ച് കോൺഗ്രസ്, ബിജെപി നേതാക്കൾ

author img

By

Published : Oct 31, 2021, 1:44 PM IST

2014ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ഒക്‌ടോബർ 31 ദേശീയ ഐക്യദിനമായി ആചരിക്കാൻ തുടങ്ങിയതെന്ന് പറഞ്ഞ അമിത് ഷാ ഐക്യത്തിന്‍റെ പ്രതിമ(statue of unity) സ്ഥാപിക്കുക വഴി കെവാഡിയ ദേശീയ ഐക്യത്തിന്‍റെയും ദേശസ്നേഹത്തിന്‍റെയും പ്രതീകമായി ലോകത്തിന് മുന്നിൽ മാറിയെന്നും അറിയിച്ചു.

amit shah  Sardar Vallabhbhai Patel  statue of unity  Rashtriya Ekta Divas  rahul gandhi  priyanka gandhi  അമിത് ഷാ  സർദാർ വല്ലഭഭായ് പട്ടേൽ  ദേശീയ ഐക്യദിനം  രാഷ്‌ട്രീയ ഏക്‌താ ദിവസ്  രാഹുൽ ഗാന്ധി  പ്രിയങ്ക ഗാന്ധി
പട്ടേലിന്‍റെ 146-ാം ജന്മവാർഷികത്തിൽ ആദരവ് അർപ്പിച്ച് കോൺഗ്രസ്, ബിജെപി നേതാക്കൾ

ഗാന്ധിനഗർ: സർദാർ വല്ലഭഭായ് പട്ടേലിന്‍റെ ജന്മദിനത്തിൽ കോൺഗ്രസിനെതിരെ പരോക്ഷമായി ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്ര്യാനന്തരം സർദാർ വല്ലഭഭായ് പട്ടേലിനെയും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അദ്ദേഹത്തിന്‍റെ സംഭാവനകളെയും മായ്ച്ചുകളയാൻ ശ്രമങ്ങൾ നടന്നിരുന്നുവെന്നും എന്നാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥാപിക്കുക വഴി അത്തരം ശ്രമങ്ങളെ ഇല്ലാതാക്കുകയാണുണ്ടായതെന്നും അമിത് ഷാ പറഞ്ഞു.

സർദാർ പട്ടേലിന്‍റെ 146-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നർമദ ജില്ലയിലെ കെവാഡിയയിൽ നടന്ന ദേശീയ ഐക്യദിനം(രാഷ്‌ട്രീയ ഏക്‌താ ദിവസ്/Rashtriya Ekta Divas) പരിപാടിയിൽ സംസാരിക്കയായിരുന്നു അമിത് ഷാ.

സ്വാതന്ത്ര്യാനന്തരം പട്ടേലിന്‍റെ പ്രവൃത്തികളെ അംഗീകരിക്കുകയോ ഭാരത രത്ന നൽകുകയോ ചെയ്‌തില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അതല്ലെന്നും അദ്ദേഹത്തിന് ഭാരത രത്ന നൽകുകയും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ അദ്ദേഹത്തിന്‍റെ പേരിൽ നിർമിക്കുക വഴി പട്ടേലിന്‍റെ സംഭാവനകളെ ലോകത്തിന് മുന്നിലെത്തിച്ചുവെന്നും അമിത് ഷാ അറിയിച്ചു.

2014ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ഒക്‌ടോബർ 31 ദേശീയ ഐക്യദിനമായി ആചരിക്കാൻ തുടങ്ങിയതെന്ന് പറഞ്ഞ അമിത് ഷാ ഐക്യത്തിന്‍റെ പ്രതിമ(statue of unity) സ്ഥാപിക്കുക വഴി കെവാഡിയ ദേശീയ ഐക്യത്തിന്‍റെയും ദേശസ്നേഹത്തിന്‍റെയും പ്രതീകമായി ലോകത്തിന് മുന്നിൽ മാറിയെന്നും അറിയിച്ചു.

'വിദ്വേഷത്തിന് മേൽ സ്നേഹത്തിന്‍റെ വിജയം ഉറപ്പിക്കാൻ പട്ടേൽ പ്രചോദനം'

സർദാർ പട്ടേലിന്‍റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. എന്നാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് നേരെയായിരുന്നു കോൺഗ്രസ് നേതാക്കളുടെ ഒളിയമ്പുകൾ.

ജനാധിപത്യത്തിന്‍റെ തൂണുകളായ നിയമനിർമാണ, ഭരണ നിർവഹണ, നീതിനിർവഹണ സംവിധാനങ്ങൾ ദുർബലമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പട്ടേലിന്‍റെ സംഭവാനകളെ ഓർമിക്കേണ്ടത് അനിവാര്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

പട്ടേലിന് ആദരവ് അർപ്പിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കർഷകർക്കെതിരായ അടിച്ചമർത്തലിനെതിരെ പോരാടുവാനും നീതിക്ക് വേണ്ടി നിലകൊള്ളുവാനും പട്ടേലിന്‍റെ സംഭാവനകൾ പ്രചോദനമാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്ത്യയെ ഒരുമിച്ചു നിർത്താനുള്ള, വിദ്വേഷത്തിന് മേൽ സ്നേഹത്തിന്‍റെ വിജയം ഉറപ്പിക്കാനുള്ള, കർഷകരെയും ജനങ്ങളെയും രാജ്യത്തേയും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ ഭാരത രത്ന സർദാർ വല്ലഭഭായ് പട്ടേലിനെ അനുദിനം ഓർമിക്കുന്നുവെന്ന് കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചു.

Also Read: കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട; അഞ്ച് കിലോ സ്വര്‍ണം പിടികൂടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.