ETV Bharat / bharat

തെലങ്കാനയില്‍ കണ്ണുംനട്ട് ബിജെപി, അമിത് ഷായ്‌ക്കൊപ്പം വിരുന്നിന് ജൂനിയര്‍ എന്‍ടിആര്‍

മുനുഗോഡ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെലങ്കാനയിലെത്തിയത്

amit shah jr ntr meet  അമിത് ഷാ ജൂനിയര്‍ എന്‍ ടി ആര്‍ കൂടികാഴ്‌ച  മുനുഗോഡ്  മുനുഗോഡ് ഉപതെരഞ്ഞെടുപ്പ്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  JR NTR MEET AMIT SHAH
തെലങ്കാന പിടിക്കാന്‍ ബിജെപി, അമിത് ഷാ ജൂനിയര്‍ എന്‍ ടി ആര്‍ കൂടികാഴ്‌ച
author img

By

Published : Aug 21, 2022, 9:10 PM IST

ഹൈദരാബാദ് : തെലുങ്ക് ദേശം പാര്‍ട്ടി ( ടി ഡി പി) സ്ഥാപകന്‍ എന്‍ ടി രാമറാവുവിന്‍റ ചെറുമകനും തെലുങ്ക് സിനിമ താരവുമായ ജൂനിയര്‍ എന്‍ ടി ആര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് രാത്രി കൂടിക്കാഴ്‌ച നടത്തും. ബിജെപി നേതാക്കളാണ് സിനിമ താരത്തെ അമിത് ഷായ്‌ക്കൊപ്പം അത്താഴത്തിന് ക്ഷണിച്ചത്. റാമോജി ഫിലിം സിറ്റിയിലാണ് ഇരുവരുടെയും കൂടിക്കാഴ്‌ച.

തെലങ്കാന മുനുഗോഡ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അമിത് ഷാ സംസ്ഥാനത്ത് എത്തിയത്. പൊതുയോഗത്തില്‍ പങ്കെടുത്ത അമിത് ഷാ ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുമായുള്ള യോഗത്തിന് മുന്നോടിയായാണ് ജൂനിയര്‍ എന്‍ ടി ആര്‍ ഉള്‍പ്പടെയുള്ളവരുമായി കൂടിക്കാഴ്‌ച നടത്തുന്നത്.

ജൂനിയര്‍ എന്‍ ടി ആര്‍ 2009 ലെ പൊതുതെരഞ്ഞെടുപ്പില്‍ ടി ഡി പിക്ക് വേണ്ടി പ്രചാരണ രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ താരം പിന്നീട് സജീവമായി രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. 2009ന് ശേഷം സിനിമയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.