ETV Bharat / bharat

പെഗാസസ് ഗൂഢാലോചന: രാജ്യത്തിന്‍റെ വികസനത്തെ തടസപ്പെടുത്താനാവില്ലെന്ന് അമിത് ഷാ

പെഗാസസ് സോഫ്റ്റവെയർ ഉപയോഗിച്ച് രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടേയും ഫോൺ ചോർത്തിയതിൽ കേന്ദ്രത്തിന് പങ്കുണ്ടെന്ന ആരോപണത്തിനെതിരെയാണ് അമിത് ഷായുടെ വിമർശനം.

Amit Shah hits out at Congress  Amit Shah hits out at global organisations for snooping row  snooping row  Home Minister Amit Shah  amit shah on pegasus  amit shah on pegasus row  Pegasus story  Pegasus Spyware Issue  Pegasus snoop  Pegasus case  പെഗാസസ് ഫോൺ ചോർത്തൽ  പെഗാസസ് റിപ്പോർട്ട്  ഫോൺ ചോർത്തൽ  രാഹുൽഗാന്ധിയുടെ ഫോൺ ചോർത്തൽ
ഗൂഡാലോചനയിലൂടെ രാജ്യത്തിന്‍റെ വികസനത്തെ തടസപ്പെടുത്താനാവില്ലെന്ന് അമിത് ഷാ
author img

By

Published : Jul 19, 2021, 9:47 PM IST

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രത്തിനെതിരെ ഗൂഢാലോചന നടത്തുന്നതിലൂടെ ഇന്ത്യയുടെ വികസനപ്രവർത്തനങ്ങളെ തടസപ്പെടുത്താൻ കോൺഗ്രസിനോ ആഗോള സ്ഥാപനങ്ങൾക്കോ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു.

ഇന്ത്യയുടെ പുരോഗതി ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളാണ് ഇത്തരത്തിലുള്ള തടസങ്ങൾ സൃഷ്ടിക്കുന്നത്. ഗൂഢാലോചനക്കാർക്ക് രാജ്യത്തിന്‍റെ വികസനം പാളം തെറ്റിക്കാൻ കഴയില്ല. ഇക്കാര്യം എല്ലാ ഇന്ത്യക്കാർക്കും മനസിലാകുമെന്നും ഷാ പറഞ്ഞു.

പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടേയും ഫോൺ ചോർത്തിയതിൽ കേന്ദ്രത്തിന് പങ്കുണ്ടെന്ന ആരോപണത്തിനെതിരെയാണ് അമിത് ഷായുടെ വിമർശനം. മോദി സർക്കാരിന്‍റെ മുൻ‌ഗണന 'ദേശീയ ക്ഷേമം' ആണ്. എന്തുതന്നെ സംഭവിച്ചാലും അത് നേടുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

More read: പെഗാസസില്‍ ചോരുന്ന രാജ്യം: രാഹുല്‍ ഗാന്ധി അടക്കം പ്രമുഖരുടെ ഫോൺ വിവരങ്ങൾ ചോർന്നു

ഇസ്രയേൽ പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരെ ഫോൺ ടാപ്പുചെയ്തെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ കേന്ദ്രസർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുകയും സ്വതന്ത്ര ജുഡീഷ്യൽ അല്ലെങ്കിൽ പാർലമെന്‍ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Also read: അഞ്ച് തവണ ഫോൺ മാറ്റി, എന്നിട്ടും ചോർത്തിയെന്ന് പ്രശാന്ത് കിഷോർ: പട്ടികയില്‍ മമതയുടെ അനന്തരവനും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.