ETV Bharat / bharat

Amit shah Tamil Nadu | 'തമിഴര്‍ പ്രധാനമന്ത്രിയാവുന്ന കാലം വരും, അതും ദരിദ്ര കുടുംബാംഗം'; ചെന്നൈ സന്ദര്‍ശനത്തിനിടെ അമിത് ഷാ - അമിത്‌ ഷായുടെ തമിഴ് പ്രധാനമന്ത്രി പരാമര്‍ശം

ദക്ഷിണ ചെന്നൈ പാർലമെന്‍റ് മണ്ഡലം ബിജെപി പ്രവർത്തകരുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് അമിത്‌ ഷായുടെ തമിഴ് പ്രധാനമന്ത്രി പരാമര്‍ശം

Etv Bharat
Etv Bharat
author img

By

Published : Jun 11, 2023, 8:16 PM IST

Updated : Jun 11, 2023, 10:14 PM IST

ചെന്നൈ: ഭാവിയിൽ തമിഴ്‌നാട്ടുകാരനെ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷാ. തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ ഷാ വെല്ലൂരിലെ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. വരാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദക്ഷിണ ചെന്നൈ പാർലമെന്‍റ് മണ്ഡലം ബിജെപി പ്രവർത്തകരുമായി ഷാ അടച്ചിട്ട മുറിയിൽ കൂടിക്കാഴ്‌ച നടത്തിയതായും വിവരമുണ്ട്.

'തമിഴ്‌നാട്ടില്‍ നിന്നും പ്രധാനമന്ത്രി ആവേണ്ടിയിരുന്നവരാണ് കെ കാമരാജ്, ജികെ മൂപ്പനാർ എന്നീ രണ്ടുപേര്‍. അവര്‍ ഈ പദവിയില്‍ എത്താതെ പോയി. ഡിഎംകെയാണ് ഈ നഷ്‌ടത്തിന് കാരണം. ഭാവിയിൽ തമിഴരെ പ്രധാനമന്ത്രി ആക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധതരാണ്. പ്രധാനമന്ത്രി ആവേണ്ടത് ദരിദ്ര കുടുംബത്തിൽ നിന്നുള്ള ആളായിരിക്കണം.' - ഷാ പറഞ്ഞു.

'തമിഴ്‌നാട് ഇരുട്ടിലാണ്ടു, ഞങ്ങള്‍ വെളിച്ചം കൊണ്ടുവരും': '2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടില്‍ 25 സീറ്റുകൾ നേടുന്നതിനായി പ്രവർത്തിക്കണം. ഇതിനായി ബൂത്ത് കമ്മിറ്റികളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടില്‍ നിന്നും പാര്‍ട്ടി ഇരട്ട അക്കത്തിൽ വിജയിക്കണം. വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ 25 സീറ്റുകൾ നേടാനാണ് നമ്മള്‍ ലക്ഷ്യമിടുന്നത്. ദക്ഷിണ ചെന്നൈ പാർലമെന്‍റ് മണ്ഡലത്തിൽ 60 ശതമാനം ബൂത്ത് കമ്മിറ്റി പ്രവൃത്തികള്‍ പൂർത്തിയാക്കി. ബാക്കി സെപ്റ്റംബറിനകം 40 ശതമാനം പ്രവൃത്തി പൂർത്തീകരിക്കേണ്ടതുണ്ട്.' - ഷാ പറഞ്ഞു.

ദക്ഷിണ ചെന്നൈ പാർലമെന്‍റ് സീറ്റ് വിജയിപ്പിക്കാൻ ബിജെപി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യണം. ബിജെപി സർക്കാരിന്‍റെ ഒന്‍പത് വർഷത്തെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കണമെന്നും അദ്ദേഹം പൊതുസമ്മേളനത്തില്‍ പറഞ്ഞു. 'വോട്ടർപട്ടികയുടെ കാര്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൃത്യമായി ശ്രദ്ധ പുലര്‍ത്തണം. ബൂത്ത് കമ്മിറ്റി ഉള്‍പ്പെടെയുള്ളവ രൂപീകരിക്കാന്‍ നോക്കണം. ചെന്നൈ വിമാനത്താവളത്തിന് സമീപത്ത് കൂടെയുള്ള റോഡിലൂടെ പോയപ്പോള്‍ ഈ സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുന്നത് പുതുമയുള്ള കാര്യമല്ലെന്ന് മനസിലായി. തമിഴ്‌നാട് ഇരുട്ടിൽ തപ്പുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇരുട്ടിലാണ്ട തമിഴ്‌നാട്ടിലേക്ക് ഞങ്ങൾ വെളിച്ചം കൊണ്ടുവരും.'- അദ്ദേഹം പറഞ്ഞു.

ALSO READ | 'കമ്മ്യൂണിസ്‌റ്റ്‌ സര്‍ക്കാര്‍ ലൈഫ് മിഷന്‍ അഴിമതിയില്‍ മുങ്ങി, മുഖ്യമന്ത്രി ഇനിയെങ്കിലും മറുപടി പറയണമെന്ന്' അമിത് ഷാ

ശനിയാഴ്‌ചയാണ് (ജൂണ്‍ 10) തമിഴ്‌നാട്ടില്‍ ഷാ എത്തിയത്. ഈ സമയത്ത് ചെന്നൈ വിമാനത്താവളത്തിന് പുറത്ത് തെരുവുവിളക്കുകൾ അണഞ്ഞ നിലയിലായിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇത് സുരക്ഷ വീഴ്‌ചയാണെന്നാണ് ബിജെപി ആരോപണം. അതേസമയം, അമിത് ഷായുടെ തമിഴ്‌നാട് സന്ദർശനത്തെക്കുറിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ശനിയാഴ്‌ച മാധ്യമങ്ങളോട് പ്രതികരിച്ചു. 'കേന്ദ്രമന്ത്രി അമിത് ഷാ വെല്ലൂരിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കാൻ വരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നു. പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ആ പാര്‍ട്ടിയുടെ ഒരുക്കമായി കണ്ടാല്‍ മതി.' - ഇങ്ങനെയായിരുന്നു സ്റ്റാലിന്‍റെ പ്രതികരണം.

ALSO READ | അമിത് ഷാ കേരളത്തിലെത്തി, ബിഷപ്പ് ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്‌ച നടത്തി

Last Updated : Jun 11, 2023, 10:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.