ന്യൂഡല്‍ഹി: സംവരണ ബില്ലിലൂടെയും പുനഃസംഘടന ബില്ലിലൂടെയും ജമ്മു കശ്‌മീരിലെ നിര്‍ധനരായവര്‍ക്ക് നീതി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്‌മീര്‍ സംവരണ ബില്ലിലൂടെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുയാണെന്നും അനീതികളില്‍ നിന്നും അവര്‍ക്ക് സുരക്ഷയൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കശ്‌മീര്‍ പുനഃസംഘടന ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കിയതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കശ്‌മീരിലെ ജന സമൂഹത്തെ മുന്‍ സര്‍ക്കാരുകളുടെ ഭരണ കാലത്ത് അവഹേളിക്കുകയും അവഗണിക്കുകയും ചെയ്‌തു (Union Home Minister Amit Shah). ഏത് സമൂഹത്തിലും അവശത അനുഭവിക്കുന്ന ജനങ്ങളെ മുന്നോട്ട് കൊണ്ടുവരണം. അതാണ് ഇന്ത്യന്‍ ഭരണ ഘടനയുടെ അടിസ്ഥാനമെന്നും അമിത് ഷാ പറഞ്ഞു (Reservation Amendment Bill ). അവകാശങ്ങള്‍ നേടിയെടുക്കുന്നതും അവകാശങ്ങള്‍ ആദരവോടെ നല്‍കുന്നതും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു (Winter Session Of The Parliament).
വോട്ട് ബാങ്ക് രാഷ്‌ട്രീയം പരിഗണിക്കാതെ തുടക്കം മുതല്‍ തീവ്രവാദത്തെ നേരിട്ടിരുന്നുവെങ്കില്‍ കശ്‌മീരി പണ്ഡിറ്റുകള്‍ക്ക് കശ്‌മീര്‍ താഴ്‌വര വിട്ടുപോകേണ്ടി വരില്ലായിരുന്നു (J&K Amendment Bills). തീവ്രവാദം കാരണം കശ്‌മീരില്‍ നിന്നും പുറത്ത് പോകേണ്ടി വന്നവര്‍ക്ക് നിയമസഭയില്‍ പ്രാതിനിധ്യം നല്‍കാനാണ് ബില്ലുകളില്‍ ഒന്നിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി (Kashmir Reorganization Bill). കഴിഞ്ഞ 70 വര്‍ഷമായി ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാനാണ് ബില്ലുകളിലൂടെ ലക്ഷ്യമിടുന്നത്.
കോണ്‍ഗ്രസിനെതിരെയും വിമര്‍ശനം (Amit Shah Against Congress): ജനങ്ങളുടെ അവകാശങ്ങളെ കുറിച്ച് സംസാരിച്ച അമിത് ഷാ കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ചു (Lok Sabha). പിന്നാക്ക വിഭാഗങ്ങളെ എതിര്‍ക്കുകയോ അവരുടെ വളര്‍ച്ചയ്‌ക്ക് തടസം നില്‍ക്കുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് ആണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു (JK Reservation Amendment Bill).
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് വളര്‍ന്നതാണെന്നും പിന്നീടാണ് പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയതെന്നും അദ്ദേഹം പറഞ്ഞു (Vote Bank Politics,). നിര്‍ധന കുടുംബത്തില്‍ ജനിച്ചത് കൊണ്ട് തന്നെ പിന്നാക്ക വിഭാഗത്തിന്‍റെയും പാവപ്പെട്ട ജനങ്ങളുടെയും വേദന അദ്ദേഹത്തിന് നന്നായി മനസിലാക്കാന്‍ സാധിക്കുമെന്നും കേന്ദ്ര മന്ത്രി അമിത് ഷാ കൂട്ടിച്ചേര്‍ത്തു (Amit Shah About PM Narendra Modi).