റാഞ്ചി: സര്‍ക്കാര്‍ ജോലിക്കായുള്ള പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങളില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വരുത്തിയ ഭേദഗതി റദ്ദ് ചെയ്‌ത് ജാര്‍ഖണ്ഡ് ഹൈക്കോടതി. ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ നടത്തുന്ന പരീക്ഷകളുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങളിലെ ഭേദഗതിയാണ് ഹൈക്കോടതി റദ്ദ് ചെയ്‌തത്. ഹിന്ദിയേയും ഇംഗ്ലീഷിനെയും തദ്ദേശ ഭാഷകളുടെ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കുകയും ജോലിക്കായി അപേക്ഷിക്കുന്നവര്‍ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ജാര്‍ഖണ്ഡില്‍ പഠിച്ചിരിക്കണമെന്നതുമായ വ്യവസ്ഥകളുമാണ് ഹൈക്കോടതി ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിച്ചത്.
ഹിന്ദിയേയും ഇംഗ്ലീഷിനെയും തദ്ദേശ ഭാഷ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ഉറുദു, ബംഗള, ഒറിയ എന്നീ ഭാഷകളെ തദ്ദേശ ഭാഷകളുടെ ഗണത്തില്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഭേദഗതി. ചീഫ് ജസ്റ്റീസ് രവി രഞ്ചനും ജസ്റ്റീസ് സുജിത്ത് ആര്യന്‍ പ്രസാദും അടങ്ങുന്ന ബെഞ്ചാണ് വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിച്ചത്. ഭരണഘടന നല്‍കുന്ന തുല്യതയ്‌ക്കുള്ള അവകാശത്തിന്‍റെ ലംഘനമാണ് ഈ ഭേദഗതികളെന്ന് ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷന്‍ കുമാര്‍ ഹര്‍ഷ് വാദിച്ചിരുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ പഠിച്ച ജാര്‍ഖണ്ഡിലെ താമസക്കാരുടെ മൗലിക അവകാശ ലംഘനമാണ് ചട്ട ഭേദഗതിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി.ജാര്‍ഖണ്ഡിലെ ഒരുപാട് ആളുകളുടെ മാതൃഭാഷയാണ് ഹിന്ദിയെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു.