ഔറംഗാബാദ്: ഔറംഗാബാദിൽ കൊവിഡ് രോഗികളുമായി പോയ ആംബുലൻസിന് തീപിടിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഔറംഗാബാദ് പൂനെ ഹൈവേയിലുള്ള വാലൂജിന് സമീപമാണ് സംഭവം . ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വാലൂജ് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ വാലൂജ് പൊലീസ് സ്റ്റേഷനിൽ നടക്കുകയാണെന്ന് അടിയന്തരാവസ്ഥ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഗംഗാപൂർ പ്രദേശത്ത് നിന്ന് വരികയായിരുന്ന വാഹനത്തിൽ നിന്ന് പുക പുറപ്പെടാൻ തുടങ്ങിയപ്പോഴാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ആംബുലൻസിൽ മൂന്ന് സിലിണ്ടറുകൾ ഉണ്ടായിരുന്നു, അതിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് അധികൃതർ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ പറയുന്നു. തീപിടിത്തത്തിന്‍റെ കാരണം അന്വേഷിച്ചുവരികയാണ്.