ETV Bharat / bharat

Allu Arjun Shares Pushpa 2 Video ആക്ഷൻ മുതൽ പാക്കപ്പ് വരെ; വീട്ടില്‍ നിന്നും ഫിലിം സിറ്റിയില്‍ എത്തിയ അല്ലുവിന്‍റെ ഒരു ദിവസത്തെ പുഷ്‌പ 2 ലോകം - Allu Arjun shared an exclusive glimpse

Allu Arjun shared an exclusive glimpse ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടക്കുന്ന പുഷ്‌പ 2യുടെ ലോകത്തിൽ നിന്നുള്ള ഒരു നേര്‍കാഴ്‌ച പങ്കുവച്ച് അല്ലു അർജുൻ. ആക്ഷൻ മുതൽ പാക്കപ്പ് വരെ സിനിമയ്‌ക്ക് വേണ്ടി ഷൂട്ട് ചെയ്യുന്ന താരത്തിന്‍റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം...

Allu Arjun pushpa 2 making video  Allu Arjun pushpa 2 set visit  Allu Arjun pushpa 2 set in ramoji film city  Allu Arjun on fans  Allu Arjun latest news  Pushpa 2 making  Allu Arjun latest news  Pushpa sequel updates  Pushpa 2  അല്ലുവിന്‍റെ പുഷ്‌പ 2 സ്‌നീക്ക് പീക്ക്  പുഷ്‌പ 2 സ്‌നീക്ക് പീക്ക്  പുഷ്‌പ 2  Allu Arjun shared an exclusive glimpse  അല്ലുവിന്‍റെ ഒരു ദിവസത്തെ പുഷ്‌പ 2 ലോകം
Allu Arjun shares a peek
author img

By ETV Bharat Kerala Team

Published : Aug 30, 2023, 9:39 PM IST

അല്ലു അര്‍ജുന്‍റെ (Allu Arjun) പുതിയ ചിത്രം പുഷ്‌പ 2 ദി റൂളിനായി (Pushpa The Rule) നാളേറെയായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഫാന്‍സിനായി ഒരു വീഡിയോ സമ്മാനിച്ചിരിക്കുകയാണ് താരം. പുഷ്‌പ 2നെ കുറിച്ചുള്ള ഒരു പ്രത്യേക വീഡിയോയാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണത്തിനായി താന്‍ രാവിലെ എഴുന്നേറ്റ നിമിഷം മുതല്‍ വീട്ടില്‍ നിന്നിറങ്ങി, കാറില്‍ കയറി ഹൈദരാബാദ് ഫിലിം സിറ്റിയിലെത്തി, തന്‍റെ കാരവാനിലിരുന്ന് മേക്കപ്പിട്ട്, പുഷ്‌പയുടെ ചിത്രീകരണത്തില്‍ പങ്കെടുത്ത് സംവിധായകന്‍ സുകുമാര്‍ പാക്കപ്പ് പറയുന്നത് വരെയുള്ള ഒരു ദിവസത്തെ 'പുഷ്‌പ 2' ലോകത്തെ കുറിച്ചുള്ള വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവതരിപ്പിക്കുകയാണ് താരം.

ബുധനാഴ്‌ച രാവിലെയാണ്, അല്ലു അർജുൻ പുഷ്‌പ 2ന്‍റെ ലോകത്തേയ്‌ക്കുള്ള ഏകദേശം 3 മിനിറ്റ് ദൈർഘ്യമുള്ള എക്‌സ്‌ക്ലൂസീവ് കാഴ്‌ചകള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'ഇന്ന് ഞാൻ നിങ്ങളെ പുഷ്‌പ: ദി റൂളിന്‍റെ സെറ്റിലേക്ക് കൊണ്ടു പോകാൻ പോകുന്നു' എന്ന് അല്ലു അർജുൻ പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. സിനിമയുടെ സെറ്റിലേക്ക് പോകുന്നതിന് മുമ്പ് തന്‍റെ പ്രഭാതം ആരംഭിക്കുന്നതിനെ കുറിച്ചും താരം പറയുന്നുണ്ട്.

Also Read: Allu Arjun Achievement National film awards 'താഴത്തില്ലെടാ..!'; ടോളിവുഡിന് ആദ്യ ദേശീയ പുരസ്‌കാര തിളക്കം; ചരിത്രം കുറിച്ച് 'പുഷ്‌പരാജ്'

യോഗയോട് കൂടിയും ഒരു ചൂടുള്ള കാപ്പിയോട് കൂടിയുമാണ് തന്‍റെ ശാന്തമായ പ്രഭാത ദിനചര്യ ആരംഭിക്കുന്നതെന്നും താരം വീഡിയോയില്‍ കാണിക്കുന്നു. ശേഷം ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്‌റ്റുഡിയോ കോംപ്ലക്‌സുകളിലൊന്നായ റാമോജി ഫിലിം സിറ്റിയിലേയ്‌ക്ക് തന്‍റെ സ്വന്തം കാറിൽ പുറപ്പെടുന്നു.

ഫിലിം സിറ്റിയിലെത്തുന്ന താരത്തെ കാത്തിരുന്നത് വലിയൊരു കൂട്ടം ആരാധകരാണ്. ഉജ്ജ്വലമായ സ്വീകരണമാണ് താരത്തിന് ആരാധകര്‍ സെറ്റിൽ ഒരുക്കിയത്. 'ആരാധകരുടെ സ്നേഹമാണ് എന്നെ എന്‍റെ അതിരുകൾ മറികടക്കാൻ പ്രേരിപ്പിക്കുന്നത്, അവര്‍ക്ക് അഭിമാനമാകാന്‍ ഞാൻ ആഗ്രഹിക്കുന്നു' -ആരാധകരെ കുറിച്ച് അല്ലു അര്‍ജുന്‍ പറഞ്ഞു.

ശേഷം ചിത്രീകരണത്തിനായി മേക്കപ്പും വേഷവിധാനവും ചെയ്യുന്ന അല്ലുവിനെയാണ് വീഡിയോയില്‍ കാണാനാവുക. നിമിഷങ്ങൾക്കകം, പുഷ്‌പയുടെ കയ്യൊപ്പ് ചാർത്തുന്ന ശൈലിയിൽ തളർന്ന ചുമലുമായി നടൻ കാരവനില്‍ നിന്നിറങ്ങി സെറ്റിലേയ്‌ക്കു നടക്കുന്നു. ശേഷം സുകുമാര്‍ സ്‌റ്റാര്‍ട് ആക്ഷന്‍ പറഞ്ഞ് ടേക്ക് എടുത്ത് സംവിധായകന്‍ പാക്കപ്പും പറയുന്നു.

പുഷ്‌പ ആദ്യ ഭാഗത്തിലെ മികച്ച അഭിനയത്തിന് അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം (National Film Award for Best actor) ലഭിച്ചിരുന്നു. അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ നിരവധി പേര്‍ താരത്തെ പ്രശംസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

Also Read: VA Shrikumar Supports Allu Arjun On Negative Comments അല്ലു അര്‍ജുന്‍ 'ഒറ്റ തോളിൽ കയറ്റി കൊണ്ടു പോയ' സിനിമ ആണത്: വിഎ ശ്രീകുമാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.