ന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കുമെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങിന്‍റെ പ്രസ്താവന വിവാദത്തിൽ. സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ക്ലബ് ഹൗസിൽ പാകിസ്ഥാൻ എഴുത്തുകാരനുമായി നടത്തിയ സംഭാഷണമാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ മനുഷ്യത്വം നഷ്ടമായി. കശ്മീരിയത്ത് അടിസ്ഥാനപരമായി മതേതരത്വത്തിന്‍റെ അടിസ്ഥാനമാണ്. കശ്മീരിലെ സംവരണം കശ്മീരി പണ്ഡിറ്റുകൾക്ക് നൽകി. ആർട്ടിക്കിൾ 370 റദ്ദാക്കിയത് വേദനാജനകമാണ്. കോൺഗ്രസ് പാർട്ടി തീർച്ചയായും ഈ വിഷയത്തിൽ ഒരു വീക്ഷണം നടത്തേണ്ടതുണ്ടെന്നും പാകിസ്ഥാൻ മാധ്യമപ്രവർത്തകനുമായി നടത്തിയ സംഭാഷണത്തിൽ ദിഗ്‌വിജയ് സിങ് പറഞ്ഞു. ഇതേത്തുടർന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാൽവിയ ദിഗ്‌വിജയുടെ ക്ലബ്ബ്ഹൗസ് ചാറ്റ് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
എന്താണ് ആർട്ടിക്കിൾ 370?
1949 ഒക്ടോബർ 17 നാണ് ആർട്ടിക്കിൾ 370 ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. ഈ ആർട്ടിക്കിൾ ജമ്മു കശ്മീരിനുളള്ള പ്രത്യേക അധികാരങ്ങൾ ഒഴിവാക്കി. അതിനാൽ തന്നെ ആർട്ടിക്കിൾ 238 ലെ വ്യവസ്ഥകൾ ജമ്മു കാശ്മീരിന് ബാധകമല്ല. ആർട്ടിക്കിൾ 370 ഒരു താൽക്കാലിക വ്യവസ്ഥയാണെന്നും അതിനാലാണ് ഭേദഗതി വരുത്താൻ സർക്കാരിന് കഴിഞ്ഞതെന്നും ഭരണഘടന വിദഗ്ധൻ സുഭാഷ് കശ്യപ് ഇടിവി ഭാരതിനോട് പറഞ്ഞു.