ETV Bharat / bharat

പ്രചാരണം നടത്തിയതിന് തൃണമൂൽ പ്രവർത്തകർ ആക്രമിച്ചെന്ന് ബിജെപി പ്രവർത്തകൻ - trinamool congress

ആരോപണം നിഷേധിച്ച് ടിഎംസി പ്രവർത്തകനായ ചിത്തരഞ്ജൻ മണ്ഡൽ രംഗത്തെത്തി. ടിഎംസി പ്രവർത്തകർക്ക് സംഭവവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു

പ്രചാരണം നടത്തിയതിന് തൃണമൂൽ പ്രവർത്തകർ ആക്രമിച്ചെന്ന് ബിജെപി പ്രവർത്തകൻ  ബിജെപി  തൃണമൂൽ കോൺഗ്രസ്  ബിജെപി പ്രവർത്തകർ  bjp workers  trinamool congress  TMC miscreants
പ്രചാരണം നടത്തിയതിന് തൃണമൂൽ പ്രവർത്തകർ ആക്രമിച്ചെന്ന് ബിജെപി പ്രവർത്തകൻ
author img

By

Published : Mar 15, 2021, 4:50 PM IST

കൊൽക്കത്ത: ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയതിന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്ന് ബിജെപി പ്രവർത്തകൻ. തന്നെയും തന്‍റെ ഭാര്യയേയും തൃണമൂൽ പ്രവർത്തകർ ആക്രമിച്ചെന്നാണ് ബിജെപി പ്രവര്‍ത്തകനായ രാജു കര്‍മാകര്‍ പരാതി നല്‍കിയത്. മുടിയിൽ പിടിച്ച് തന്നെ വീട്ടിൽ നിന്ന് വലിച്ചിഴച്ചെന്ന് ആക്രമിക്കപ്പെട്ട ബിജെപി പ്രവർത്തകന്‍റെ ഭാര്യ പറഞ്ഞു. ഭർത്താവ് എവിടെയെന്ന് ചോദിച്ച് തല്ലി. ആക്രമിച്ചത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നും ബിജെപി പ്രവർത്തകന്‍റെ ഭാര്യ പറഞ്ഞു.

അതേസമയം, ആരോപണം നിഷേധിച്ച് ടിഎംസി പ്രവർത്തകനായ ചിത്തരഞ്ജൻ മണ്ഡൽ രംഗത്തെത്തി. ടിഎംസി പ്രവർത്തകർക്ക് സംഭവവുമായി ബന്ധമില്ലെന്നും ബിജെപി പ്രവർത്തകർ തന്നെയാണ് കാർ തകർത്തെന്നും ചിത്തരഞ്ജൻ മണ്ഡൽ പറഞ്ഞു. ഇയാളുടെ ഡ്രൈവറായ ബിജെപി പ്രവർത്തകൻ തന്നെയാണ് കാർ നശിപ്പിച്ചത്. അദ്ദേഹം വിഷയം രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണ്. ഈ സംഭവവുമായി ടിഎംസിക്ക് യാതൊരു ബന്ധവുമില്ലെന്ന് മണ്ഡൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.