ETV Bharat / bharat

ആലിയ ഭട്ടിന്‍റെ മുത്തച്ഛൻ നരേന്ദ്രനാഥ് റസ്‌ദാന്‍ അന്തരിച്ചു, വികാരനിര്‍ഭര കുറിപ്പുമായി താരം

തന്‍റെ പ്രിയപ്പെട്ട മുത്തച്ഛന്‍റെ മരണവാർത്ത ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവച്ച് ആലിയ ഭട്ട്. മുത്തച്ഛന്‍റെ പഴയ വീഡിയോക്കൊപ്പം ഹൃദയസ്‌പര്‍ശിയായ കുറിപ്പും താരം പങ്കുവച്ചു.

Alia Bhatt grandfather Narendranath Razdan no more  Narendranath Razdan no more  Alia Bhatt grandfather  Narendranath Razdan  Narendranath Razdan passes away  Narendranath Razdan dies  Narendranath Razdan died  Alia shares heartfelt note for her nana  Alia shares heartfelt note  ആലിയ ഭട്ടിന്‍റെ മുത്തച്ഛൻ നരേന്ദ്രനാഥ് റസ്‌ദാന്‍  ആലിയ ഭട്ടിന്‍റെ മുത്തച്ഛൻ  നരേന്ദ്രനാഥ് റസ്‌ദാന്‍ അന്തരിച്ചു  നരേന്ദ്രനാഥ് റസ്‌ദാന്‍  വികാരനിര്‍ഭര കുറിപ്പുമായി താരം  വികാരനിര്‍ഭര കുറിപ്പുമായി ആലിയ  Alia Bhatt grandfather passes away  Alia Bhatt shares heartfelt note for her nana  Alia Bhatt Instagram post  Film industry paid heartfelt condolences  Soni Razdan paid a touching tribute to her father  Soni Razdan Instagram post ആലിയ ഭട്ട്
ആലിയ ഭട്ടിന്‍റെ മുത്തച്ഛൻ നരേന്ദ്രനാഥ് റസ്‌ദാന്‍ അന്തരിച്ചു
author img

By

Published : Jun 1, 2023, 3:44 PM IST

മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ മുത്തച്ഛൻ നരേന്ദ്രനാഥ് റസ്‌ദാൻ അന്തരിച്ചു. വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്‌ച ആയിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശ്വാസകോശ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്നു.

Alia Bhatt grandfather passes away: സോഷ്യല്‍ മീഡിയയിലൂടെ മുത്തച്ഛന്‍റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി ആലിയ രംഗത്തെത്തി. മുത്തച്ഛന്‍റെ പിറന്നാൾ ആഘോഷങ്ങളിൽ നിന്നുള്ള ഒരു പഴയ വീഡിയോ പങ്കുവച്ച് കൊണ്ടാണ് ആലിയ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് പങ്കുവച്ചത്. ഒപ്പം തന്‍റെ ഹീറോയെ അനുസ്‌മരിച്ച് കൊണ്ടുള്ള വികാരനിര്‍ഭരമായ ഒരു കുറിപ്പും താരം പങ്കുവച്ചു.

Alia Bhatt shares heartfelt note for her nana: 'എന്‍റെ മുത്തച്ഛൻ. എന്‍റെ ഹീറോ... 93 വരെ ഗോൾഫ് കളിച്ചു.. 93 വരെ ജോലി ചെയ്‌തു.. മികച്ച ഓംലെറ്റ് ഉണ്ടാക്കി.. മികച്ച കഥകൾ പറഞ്ഞു.. വയലിൻ വായിച്ചു.. കൊച്ചു മകളോടൊപ്പം കളിച്ചു. ക്രിക്കറ്റിനെ ഇഷ്‌ടപ്പെട്ടു. സ്കെച്ചിംഗ് ഇഷ്‌ടപ്പെട്ടു... അവസാന നിമിഷം വരെ തന്‍റെ കുടുംബത്തെ സ്നേഹിച്ചു... തന്‍റെ ജീവിതത്തെ സ്നേഹിച്ചു!

Alia Bhatt Instagram post: എന്‍റെ ഹൃദയം ദുഃഖത്താൽ നിറഞ്ഞിരിക്കുന്നു, മാത്രമല്ല സന്തോഷവുമുണ്ട്... കാരണം എന്‍റെ മുത്തശ്ശൻ ചെയ്‌തതെല്ലാം ഞങ്ങൾക്ക് സന്തോഷം നൽകുന്നു. അദ്ദേഹം നൽകിയ വെളിച്ചത്തില്‍ വളര്‍ന്നതില്‍ ഞങ്ങള്‍ അനുഗ്രഹീതരാണ്. നന്ദിയും ഉണ്ട്! ഞങ്ങൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ.' -ഇൻസറ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചു കൊണ്ട് ആലിയ കുറിച്ചു.

Film industry paid heartfelt condolences to Narendranath Razdan: ആലിയയുടെ മുത്തച്ഛൻ നരേന്ദ്രനാഥ് റസ്‌ദാന്‍റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആരാധകരും സിനിമ രംഗത്തെ പ്രമുഖരും രംഗത്തെത്തി. 'നിങ്ങൾക്ക് ഒരു വലിയ ആലിംഗനം അയക്കുന്നു' -സംവിധായകന്‍ കരണ്‍ ജോഹര്‍ കുറിച്ചു. 'നിങ്ങള്‍ക്കും മുഴുവൻ കുടുംബത്തിനും ഒരു വലിയ ആലിംഗനം അയയ്ക്കുന്നു ... നിങ്ങളുടെ നഷ്‌ടത്തിൽ ഖേദിക്കുന്നു.' -ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചു.

Soni Razdan paid a touching tribute to her father: ആലിയയുടെ അമ്മയും മുതിർന്ന നടിയുമായ സോണി റസ്‌ദാനും അവരുടെ പിതാവിന്‍റെ വേര്‍പാടില്‍ ഹൃദയസ്‌പര്‍ശിയായ ആദരാഞ്ജലി അർപ്പിച്ചു. 'അച്ഛാ- ഭൂമിയിലെ ഞങ്ങളുടെ മാലാഖ. താങ്കളെ, ഞങ്ങളുടേത് എന്ന് വിളിച്ചതിൽ ഞങ്ങൾ വളരെ നന്ദി ഉള്ളവരാണ്.

Soni Razdan Instagram post: താങ്കളുടെ ജ്വലിക്കുന്ന തിളക്കത്തിൽ ഒരു ജീവിതം നയിച്ചതിൽ വളരെ നന്ദിയുണ്ട്. താങ്കളുടെ ദയയും സ്നേഹവും ഊർജ്ജസ്വലമായ ആത്മാവിനാൽ സ്‌പര്‍ശിക്കപ്പെട്ടതിൽ ഞാൻ ഭാഗ്യവാനാണ്. ഞങ്ങളിൽ നിന്നൊരു ഭാഗം താങ്കള്‍ കൊണ്ടു പോയി, പക്ഷേ ഞങ്ങൾ ഒരിക്കലും താങ്കളുടെ ആത്മാവുമായി വേർപിരിയുകയില്ല.

ജീവനോടെ ഇരിക്കുക എന്നതിന്‍റെ യഥാർത്ഥ അർഥത്തെ കുറിച്ച് എപ്പോഴും നമ്മെ ഓർമ്മിപ്പിക്കും. താങ്കളുടെ ആ മനോഹരമായ ചിരി കാരണം താങ്കൾ എവിടെ ആയിരുന്നാലും അവിടം സന്തോഷകരമായിരിക്കും. ഞങ്ങള്‍ താങ്കളെ സ്‌നേഹിക്കുന്നു - ഞങ്ങൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ.'- സോണി റസ്‌ദാന്‍ കുറിച്ചു.

Also Read: 'രണ്‍ബീര്‍ മികച്ച പിതാവ്'; മകളെക്കുറിച്ചുള്ള ഉത്‌കണ്‌ഠകള്‍ പങ്കുവച്ച് ആലിയ ഭട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.