ബോളിവുഡ് ക്യൂട്ട് താര ദമ്പതികളായ ആലിയ ഭട്ടും (Alia Bhatt) രൺബീർ കപൂറും (Ranbir Kapoor) അവധി ആഘോഷിക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തിയിരിക്കുകയാണ്. താര ദമ്പതികളുടെ ഏതാനും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മറ്റ് ചിലർക്കൊപ്പം പോസ് ചെയ്യുന്ന ആലിയയുടെയും രണ്‍ബീറിന്‍റെയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
അടുത്തിടെ 'ഗംഗുഭായ് കത്യവാഡി'യിലെ (Gangubai Kathiawadi) അഭിനയത്തിന് ആലിയക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം (Alia recently received National Award) ലഭിച്ചിരുന്നു. ശേഷമാണ് യുഎസ് ട്രിപ് ആഘോഷിക്കുന്ന താരദമ്പതികളുടെ ചിത്രം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
- Posts from the bollyblindsngossip
community on Reddit" class="align-text-top noRightClick twitterSection" data="Posts from the bollyblindsngossip
">
community on RedditPosts from the bollyblindsngossip
community on Reddit
Also Read: രാഹക്കൊപ്പം മുംബൈയില്‍ ചുറ്റിക്കറങ്ങി ആലിയയും രണ്‍ബീറും; ആദ്യ ലോഹ്രി ആശംസിച്ച് നീതു കപൂര്‍
ന്യൂയോർക്കിലെ ഒരു റെസ്‌റ്റോറന്‍റില്‍ താര ദമ്പതികള്‍ ഭക്ഷണം കഴിക്കുന്നതിന്‍റെ ചിത്രം ഇരുവരുടെയും ഫാൻസ് പേജുകളിൽ പ്രചരിക്കുകയാണ്. ചിത്രിത്തിന് താഴെ ആരാധകരുടെ കമന്‍റുകള്‍ ഒഴുകിയെത്തുകയാണ്.
'അവൾ വീണ്ടും ഊർജ്ജസ്വലമായ നിറങ്ങൾ ധരിച്ചതിൽ സന്തോഷമുണ്ട്, അത് അവളെ സുന്ദരി ആക്കുന്നു' -ഒരാള്‍ കുറിച്ചു. 'റാഹയുടെ അമ്മ വളരെ സുന്ദരിയാണ്.' -മറ്റൊരാള്‍ കുറിച്ചു.
മറ്റൊരു ചിത്രത്തില്‍ വര്‍ണാഭമായൊരു സ്ലീവ്‌ലെസ് ഔട്ട്ഫിറ്റാണ് ആലിയ ധരിച്ചിരിക്കുന്നത്. ചാര നിറമുള്ള ഷര്‍ട്ടില്‍ സ്‌മാര്‍ട്ടായി രണ്‍ബീറിനെയും കാണപ്പെട്ടു. ആലിയ തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ ന്യൂയോര്‍ക്ക് സിറ്റിയുടെ മനോഹര ദൃശ്യഭംഗിയുടെ ഒരു പോസ്‌റ്റ് പങ്കിടുകയും ചെയ്‌തു. ഈ കാഴ്‌ച എന്ന അടിക്കുറിപ്പില്‍ ഹൃദയ കണ്ണുകളുടെ ഇമോജിയും റെഡ് ഹാർട്ട് ഇമോജിയും താരം പങ്കുവച്ചിരുന്നു.
ഫർഹാൻ അക്തർ (Farhan Akhtar) സംവിധാനം ചെയ്യുന്ന 'ജീ ലെ സാറാ' (Jee Le Zaraa) ആണ് ആലിയയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്ന്. അതേസമയം സന്ദീപ് റെഡ്ഡി വാംഗ (Sandeep Reddy Vanga) സംവിധാനം ചെയ്യുന്ന 'അനിമല്‍' (Animal) ആണ് രണ്‍ബീറിന്‍റെ പുതിയ ചിത്രം.
Also Read: ഫോട്ടോ ചോദിച്ച പാപ്പരാസികള്‍ക്ക് 'പിഡിഎ മൊമന്‍റ്' സമ്മാനിച്ച് ആലിയയും രണ്‍ബീറും ; വീഡിയോ വൈറല്‍