ഹൈദരാബാദ്: സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് പരിക്ക്. 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന സിനിമയുടെ സെറ്റിൽ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു താരത്തിന് കാല്‍മുട്ടിന് പരിക്കേറ്റത്. സ്‌കോട്ട്ലന്‍ഡിലായിരുന്നു ചിത്രീകരണം.
- " class="align-text-top noRightClick twitterSection" data="
">
അതേസമയം താരത്തിന് കാല്‍മുട്ടിനേറ്റ പരിക്കുകള്‍ അത്ര ഗുരുതരമല്ല. അതുകൊണ്ട് അക്ഷയ് കുമാര്‍ ഇപ്പോഴും സിനിമയുടെ ചിത്രീകരണത്തിലാണ്. തന്‍റെ സിനിമകള്‍ക്ക് വേണ്ടിയുള്ള സ്‌റ്റണ്ട് രംഗങ്ങള്‍ സ്വയം ചെയ്യുന്നതില്‍ പ്രശസ്‌തനാണ് അക്ഷയ് കുമാര്‍.
- " class="align-text-top noRightClick twitterSection" data="
">
അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈഗർ ഷ്രോഫും അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ടൈഗറിനൊപ്പമുള്ള ആക്ഷന്‍ സീക്വന്‍സ് ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു താരത്തിന് പരിക്കേറ്റതെന്നും റിപ്പോര്‍ട്ടുണ്ട്. കാലിന് പരിക്കേറ്റ താരമിപ്പോള്‍ കാൽമുട്ടിൽ ബ്രേസ് ധരിച്ചിരിക്കുകയാണ്.
പരിക്കേറ്റെങ്കിലും 'ബഡേ മിയാൻ ഛോട്ടേ മിയാന്‍റെ' സ്‌കോട്ട്‌ലൻഡ് ഷെഡ്യൂൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിനായി താരം ഇപ്പോൾ തന്‍റെ ക്ലോസ് അപ്പ് ഷോട്ടുകളുടെ ചിത്രീകരണത്തിലാണ്. അതേസമയം ആക്ഷൻ രംഗങ്ങൾ താൽക്കാലികമായി മാറ്റിവച്ചതായാണ് സിനിമയോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്.
ജാക്കി ഭഗ്നാനിയുടെ പൂജാ എന്‍റര്‍ടെയിന്‍മെന്‍റാണ് 'ബഡേ മിയാൻ ഛോട്ടേ മിയാനി'ന്‍റെ നിര്‍മാണം. ' 'ഫാസ്‌റ്റ് ആൻഡ് ഫ്യൂരിയസ്' ഫ്രാഞ്ചൈസിക്കുള്ള ഇന്ത്യയുടെ ഉത്തരമായി ഈ സിനിമ മാറണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് നേരത്തെ ജാക്കി ഭഗ്നാനി പ്രസ്‌താവിച്ചിരുന്നു. ഇതിവൃത്തത്തിലുപരി കഥാപാത്രങ്ങൾക്കിടയിൽ ധാരാളം ആക്ഷനും കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ഹാസ്യവുമുള്ള 'ഹോബ്‌സ് ആന്‍ഡ് ഷാ', അല്ലെങ്കില്‍ 'ഫാസ്‌റ്റ് ആന്‍ഡ് ഫ്യൂരിയസി'ന്‍റെ ഇന്ത്യന്‍ പതിപ്പ് ചെയ്യാന്‍ ഞാന്‍ ചിന്തിച്ചു.' -ജാക്കി ഭഗ്നാനി മുമ്പൊരിക്കല്‍ ഒരു വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞിരുന്നു.
സംവിധായകൻ അലി അബ്ബാസ് സഫറിന് മുമ്പ് അക്ഷയ് കുമാറിനെയാണ് താന്‍ ആദ്യം സമീപിച്ചതെന്നും നിര്‍മാതാവ് പറഞ്ഞു. 1998ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ, ഗോവിന്ദ ചിത്രവുമായി സിനിമയ്‌ക്ക് ഒരു ബന്ധവുമില്ലെന്ന് സംവിധായകൻ നേരത്തെ തന്നെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സിനിമകൾക്ക് ഒരേ പേര് നല്‍കുന്നതിന് ഒരു കാരണമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. സൊനാക്ഷി സിൻഹയും മലയാളി താരം പൃഥ്വിരാജ് സുകുമാരനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിലെ പൃഥ്വിരാജിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവട്ടിരുന്നു. അക്ഷയ് കുമാറും തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്‌റ്റര്‍ പങ്കുവച്ചിരുന്നു. 'ബഡെ മിയാൻ ചോട്ടെ മിയാൻ' കുടുംബം ഇപ്പോൾ വലുതായി, എങ്ങനെ! ഈ ഭ്രാന്തൻ ആക്ഷൻ റോളർ കോസ്‌റ്ററിലേക്ക് സ്വാഗതം. നമുക്ക് അടിച്ച് പൊളിക്കാം സുഹൃത്തേ!', ഇപ്രകാരമാണ് പോസ്‌റ്റര്‍ പങ്കുവച്ച് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്‌തത്.
അലി അബ്ബാസ് സഫര്‍ ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുക. വഷു ഭഗ്നാനി, ദീപ്‌ശിഖ ദേശ്‌മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്‌റ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നാണ് നിര്‍മാണം. ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുഗു, കന്നട എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. 2023 ക്രിസ്‌മസ് റിലീസായി ഡിസംബറിലാണ് ചിത്രം റിലീസിനെത്തുക.