ന്യൂഡൽഹി: ഡാനിഷ് സിദ്ദിഖിയുടെ ജോലിയോടുള്ള അഭിനിവേശമാണ് അദ്ദേഹത്തിന് പുലിസ്റ്റർ പുരസ്കാരം നേടിക്കൊടുത്തതെന്ന് ഡാനിഷിന്‍റെ പിതാവ് അക്തർ. അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട പ്രശസ്‌ത ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ മരണ വാർത്ത അറിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിതാവ്. ഡാനിഷിന്‍റെ മൃതദേഹം എത്രയും വേഗം ഡൽഹിയിലേക്ക് എത്തിക്കുന്നതിനായി വിദേശകാര്യമന്ത്രാലയവുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രശസ്ത ഫോട്ടോജേണലിസ്റ്റും പുലിറ്റ്സര്‍ പുരസ്കാര ജേതാവുമായ ഡാനിഷ് സിദ്ദിഖി കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക്ക് ജില്ലയില്‍ സംഘര്‍ഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. അന്തർദേശീയ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനു വേണ്ടിയാണ് ഡാനിഷ് സിദ്ധിഖി അഫ്ഗാനിസ്ഥാനിൽ എത്തിയത്.
പാകിസ്ഥാനും അഫ്ഗാനിസ്താനും ഏറ്റുമുട്ടുന്ന പ്രദേശമാണ് സ്പിന്‍ ബൊല്‍ദാക്. സ്പിന്നില്‍ നിന്നും അടുത്തിടെ സിദ്ദിഖി പങ്കുവച്ച ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. 2007ല്‍ ജാമിയ മിലിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇക്കണോമിക്സ് ബിരുദം നേടിയ അദ്ദേഹം ദൃശ്യമാധ്യമ രംഗത്തായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2010ഓടെ ഫോട്ടോ ജേര്‍ണലിസത്തിലേക്ക് കടക്കുകയായിരുന്നു.
Also read: ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു