ETV Bharat / bharat

'യുപിയില്‍ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലുകള്‍, ഉദ്യേശം ജനങ്ങളുടെ ശ്രദ്ധ തിരിക്കല്‍'; യോഗി സര്‍ക്കാരിനെതിരെ അഖിലേഷ് യാദവ് - ബാബാ സാഹേബ് അംബേദ്‌കറുടെ 132 ജന്മവാര്‍ഷികം

ഉത്തര്‍ പ്രദേശില്‍ അരങ്ങേറുന്നത് വ്യാജ ഏറ്റുമുട്ടലുകളാണെന്നും ലക്ഷ്യം യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കലാണെന്നും വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്

Akhilesh Yadav criticizes Yogi Adityanath  Yogi Adityanath on Police Encounters  Police Encounters  Akhilesh Yadav  Yogi Adityanath  Yogi government carrying out fake encounters  യുപിയില്‍ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലുകള്‍  ഉദ്യേശം ജനങ്ങളുടെ ശ്രദ്ധ തിരിക്കല്‍  യോഗി സര്‍ക്കാരിനെതിരെ അഖിലേഷ് യാദവ്  സമാജ്‌വാദി പാര്‍ട്ടി നേതാവ്  സമാജ്‌വാദി  അഖിലേഷ്  ബാബാ സാഹേബ് അംബേദ്‌കറുടെ 132 ജന്മവാര്‍ഷികം  ബാബാ സാഹേബ്
യോഗി സര്‍ക്കാരിനെതിരെ അഖിലേഷ് യാദവ്
author img

By

Published : Apr 14, 2023, 10:50 PM IST

ഭോപ്പാല്‍ (മധ്യപ്രദേശ്): ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത വിമര്‍ശനുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സംസ്ഥാനത്ത് നടക്കുന്നത് വ്യാജ ഏറ്റുമുട്ടലുകളാണെന്നും ഇത് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാബാ സാഹേബ് അംബേദ്‌കറുടെ 132-ാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ മൗവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാം 'വ്യാജം': ഏറ്റവുമധികം കസ്‌റ്റഡി മരണങ്ങളും വ്യാജ ഏറ്റുമുട്ടലുകളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത് ഉത്തര്‍ പ്രദേശിലാണ്. പൊലീസ് എന്‍കൗണ്ടറുകളെ കുറിച്ച് ഏറ്റവുമധികം നോട്ടിസുകള്‍ ലഭിച്ചിട്ടുള്ള സംസ്ഥാനവും ഉത്തര്‍ പ്രദേശാണ്. മുഖ്യമന്ത്രിയുടെ തന്നെ സമുദായത്തില്‍പെട്ട ഒരു യുവ നേതാവ് ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നുവെന്നും, ഈ യുവാവ് മര്‍ദനത്തിനൊടുവിലാണ് കൊല്ലപ്പെട്ടതെന്നും അഖിലേഷ് യാദവ് പറഞ്ഞു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ മികച്ച രീതിയിലാണ് ജോലി ചെയ്യുന്നതെന്നും എന്നാല്‍ യോഗി സര്‍ക്കാര്‍ ഇവരെ ഉത്തരവാദിത്തങ്ങളില്‍ നിന്നും തടയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അംബേദ്‌കറെ അനുസ്‌മരിച്ച്: ഭരണഘടന സ്ഥാപകനായ ബാബ സാഹേബിന്‍റെ പാദമുദ്രകളാണ് നമ്മള്‍ പിന്തുടരേണ്ടത്. ഭരണഘടന രൂപരേഖ തയ്യാറാക്കുന്നതില്‍ ബാബ സാഹേബിന്‍റെ പങ്ക് തുല്യതയില്ലാത്തതായിരുന്നു. വിവേചനത്തിനും ജാതി വ്യവസ്ഥയ്‌ക്കും തൊട്ടുകൂടായ്‌മയ്‌ക്കുമെതിരെയാണ് അദ്ദേഹം പോരാടിയതെന്നും അഖിലേഷ് യാദവ് പറഞ്ഞു. സമൂഹത്തിലെ അധഃസ്ഥിതരുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനുവേണ്ടിയാണ് അദ്ദേഹം പരിശ്രമിച്ചതെന്നും അഖിലേഷ് വ്യക്തമാക്കി. എന്നാല്‍ നമ്മുടെ ഭരണഘടന അപകടത്തിലാണെന്നും ഭരണഘടന സംരക്ഷിക്കേണ്ടുന്ന പല സ്ഥാപനങ്ങളും ബിജെപി സര്‍ക്കാര്‍ വരുതിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദലിതരും സമൂഹത്തിലെ അധഃസ്ഥിതരുമായ ആളുകളുടെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കുമെന്ന് താന്‍ പ്രതിജ്ഞയെടുത്തതായും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

തിരിച്ചടിച്ച് യോഗിയും: എന്നാല്‍ അടുത്തിടെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പിതാവും മുതിർന്ന നേതാവുമായ മുലായം സിങ് യാദവിനെ ബഹുമാനിക്കുന്നതിൽ പോലും അഖിലേഷ്‌ യാദവ് പരാജയപ്പെട്ടുവെന്നായിരുന്നു യോഗിയുടെ പരാമർശം. ബിഎസ്‌പി എംഎൽഎ രാജു പാൽ വധക്കേസിലെ പ്രധാന സാക്ഷിയെ അജ്ഞാതർ കഴിഞ്ഞ ദിവസം നടുറോഡിൽ വെടിവച്ച് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ഇരുവരും തമ്മിൽ നിയമസഭയ്‌ക്കകത്ത് കൊമ്പുകോർത്തത്.

ജനാധിപത്യത്തെക്കുറിച്ച് അവർ സംസാരിക്കുമ്പോൾ ഞാൻ ആശ്ചര്യപ്പെടുന്നു. സംസ്ഥാനത്തെ സുരക്ഷയെക്കുറിച്ചാണ് അവർ സംസാരിക്കുന്നത്. എന്നാല്‍ നിങ്ങൾ ലജ്ജിക്കണം. കാരണം നിങ്ങളുടെ പിതാവിനെ ബഹുമാനിക്കുന്നതിൽ പോലും നിങ്ങൾ പരാജയപ്പെട്ടുവെന്നും ഇങ്ങനെയാണോ നിങ്ങൾ പെരുമാറേണ്ടതെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചിരുന്നു. താൻ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്നും എന്നാൽ തന്‍റെ പരാമർശങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും യോഗി അഭിപ്രായപ്പെട്ടിരുന്നു.

സമാജ്‌വാദി പാര്‍ട്ടിക്കെതിരെയും വിമര്‍ശനം: ഉത്തർ പ്രദേശ് പിന്നോക്കമാണെന്നും ശോചനീയമാണെന്നും പറയുന്നതിൽ അവർക്ക് അഭിമാനമുണ്ടെന്നും ഇത് യുപിയോടുള്ള അവരുടെ ഉദ്ദേശം വെളിപ്പെടുത്തുന്നുവെന്നും യോഗി സമാജ്‌വാദി പാര്‍ട്ടിക്കെതിരെ പ്രതികരിച്ചു. അവരുടെ ഭരണകാലത്ത് അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും നിലവില്‍ ഇരട്ട എഞ്ചിൻ സർക്കാർ അതിവേഗം പ്രവർത്തിക്കുകയും അതിന്‍റെ ഗുണം ജനങ്ങൾ നേടുകയും ചെയ്യുന്നതിൽ അവർ അസ്വസ്ഥരാണെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.