ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വ്യാഴാഴ്ച രേഖപ്പെടുത്തിയത് വളരെ മോശം വായു നിലവാരം. ദേശീയ തലസ്ഥാനത്തിന്‍റെ എക്യുഐ നവംബർ 15 ന് "തീവ്രമായ" വിഭാഗത്തിലായിരുന്നു, അതിനുശേഷം നിലവാരം മെച്ചപ്പെടുകയും നവംബർ 22 വരെ "മോശം" വിഭാഗത്തിൽ തുടരുകയും ചെയ്തിരുന്നു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ (സിപിസിബി) മൊബൈൽ ആപ്ലിക്കേഷനായ സമീർ പ്രകാരം, നഗരത്തിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 401 ആണ്. ചൊവ്വാഴ്ച ഇത് 388 ആയിരുന്നു. നഗരത്തിലെ എക്യുഐ തിങ്കളാഴ്ച 302, ഞായറാഴ്ച 274, ശനിയാഴ്ച 251, വെള്ളിയാഴ്ച 296, വ്യാഴാഴ്ച 283 എന്നിങ്ങനെയായിരുന്നു.
എക്യൂഐ 0 മുതൽ 50 വരെ അപകടമില്ല, 51 മുതൽ 100 വരെ തൃപ്തികരവും, 101 മുതൽ 200 വരെ മിതവുമാണ്. 201 മുതൽ 300 വരെ മോശവും, 301 മുതൽ 400 വരെ വളരെ മോശവുമാണ്. 401 മുതൽ 500 വരെ അപകട സാധ്യത കൂടുതലാണ്.
അന്തരീക്ഷ മലിനീകരണ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ, നിർമാണ ഏജൻസികൾ, മുനിസിപ്പൽ ബോഡികൾ, ട്രാഫിക് പൊലീസ്, ഡൽഹി ഗതാഗത വകുപ്പ്, എന്നിവയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.