ETV Bharat / bharat

'കല്‍ക്കരി ക്ഷാമം കേന്ദ്ര നയങ്ങളിലെ പിഴവുമൂലം' ; ധവളപത്രം പുറത്തിറക്കി എഐപിഇഎഫ് - കല്‍ക്കരി പ്രതിസന്ധിക്ക് കാരണമായ സര്‍ക്കാര്‍ നിലപാടുകള്‍

കൽക്കരി ഇറക്കുമതിയുടെ സാമ്പത്തിക ഭാരം സംസ്ഥാനങ്ങളുടെ ചുമലിലാണ്, ഇത് കേന്ദ്രം ഏറ്റെടുക്കണമെന്ന് എഐപിഇഎഫ് ചെയർമാൻ ശൈലേന്ദ്ര ദുബെ

coal shortage in india  coal shortages in india affected railway  railway and thermal stations handling the shortage of coal  india government made mistake on coal production and management  import rates of coal in india  രാജ്യത്തെ കല്‍ക്കരി പ്രതിസന്ധി  കല്‍ക്കരി പ്രതിസന്ധിക്ക് കാരണമായ സര്‍ക്കാര്‍ നിലപാടുകള്‍  സംസ്ഥാന സര്‍ക്കാരുകളും കല്‍ക്കരി ക്ഷാമവും
രാജ്യത്തെ കല്‍ക്കരി ക്ഷാമം കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളിലെ പിഴവുമൂലം ; എഐപിഇഎഫ് ധവളപത്രത്തില്‍ വെളിപ്പെടുത്തല്‍
author img

By

Published : May 14, 2022, 1:40 PM IST

ന്യൂഡല്‍ഹി : രാജ്യത്ത് നിലനില്‍ക്കുന്ന കല്‍ക്കരി ക്ഷാമം കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളിലെ പിഴവുമൂലമെന്ന് വെളിപ്പെടുത്തി ഓൾ ഇന്ത്യ പവർ എൻജിനീയേഴ്‌സ് ഫെഡറേഷന്‍റെ ധവളപത്രം. 2016ൽ കോൾ ഇന്ത്യ ലിമിറ്റഡിന്‍റെ (സിഐഎൽ) സഞ്ചിത വരുമാനമായ 35,000 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് മാറ്റിയത്, പുതിയ ഖനികളുടെ വികസനവും നിലവിലുള്ള ഖനികളുടെ ശേഷി വർധിപ്പിക്കലും തടസപ്പെടുത്തിയെന്ന് എഐപിഇഎഫ് ചെയർമാൻ ശൈലേന്ദ്ര ദുബെ ഇടിവി ഭാരതിനോട് പറഞ്ഞു.

സിഐഎല്ലിന്‍റെ സിഎംഡിയുടെ കാലാവധി അവസാനിച്ചതിന് ശേഷം ഒരു വർഷത്തേക്ക് സിഎംഡി തസ്‌തിക ഒഴിഞ്ഞുകിടന്നത് കൽക്കരി ക്ഷാമത്തിന് സർക്കാർ തന്നെയാണ് ഉത്തരവാദിയെന്ന് തെളിയിക്കുന്നു. ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ അധിക ചാർജുകൾ കേന്ദ്ര ഗവൺമെന്‍റ് നൽകണം, അത് സംസ്ഥാനങ്ങളുടെ മേല്‍ ചുമത്തരുത്. ഏപ്രിൽ 28 ലെ സർക്കാർ ഉത്തരവ് പ്രകാരം‍ കൽക്കരി ഇറക്കുമതിയുടെ സാമ്പത്തിക ഭാരം സംസ്ഥാനങ്ങളുടെ ചുമലിലാണ്. ഇന്ത്യ ഗവൺമെന്‍റിന്‍റെ നയപരമായ വീഴ്‌ചകൾക്ക് സംസ്ഥാനങ്ങൾക്ക് പിഴ നല്‍കാന്‍ കഴിയാത്തതിനാൽ ഉത്തരവ് പിൻവലിക്കണം, ദുബെ പറഞ്ഞു.

Also Read കല്‍ക്കരിയില്ല, കനത്ത ചൂടും... രാജ്യം കനത്ത വൈദ്യുതിക്ഷാമത്തില്‍

ആഭ്യന്തര കൽക്കരിയുടെ ദൗർലഭ്യം നികത്താൻ, രാജ്യം ഇറക്കുമതി ചെയ്യുന്ന കൽക്കരിക്ക് നല്‍കേണ്ടി വരുന്ന വിലയുടെ‍ 10 ശതമാനം സംസ്ഥാന വൈദ്യുത ഉത്പാദന കമ്പനികളോട് (ജെനോസ്) വഹിക്കാന്‍ കേന്ദ്ര വൈദ്യുതി മന്ത്രാലയം ഏപ്രിലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൽക്കരി ഇറക്കുമതി ചെയ്യാൻ സംസ്ഥാനങ്ങൾ നിർബന്ധിതരായാൽ അധിക ചിലവ് കേന്ദ്രം വഹിക്കണം. അതിനാൽ സാമ്പത്തിക പ്രതിസന്ധിയിലായ ഡിസ്‌കോമിനും (വൈദ്യുതി വിതരണ കമ്പനികൾ) സാധാരണ വൈദ്യുതി ഉപഭോക്താക്കൾക്കും അമിതഭാരം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മുഖ്യമന്ത്രിമാരോടും, ഈ വിഷയം കേന്ദ്രവുമായി ചർച്ച ചെയ്യണമെന്ന് എഐഎഫ്ഇഎഫ് നിര്‍ദേശിച്ചിരുന്നു.

നിലവിലെ കൽക്കരി ക്ഷാമത്തിന് കാരണമായ ഒരു ഘടകമാണ് വാഗണുകളുടെ ക്ഷാമം. കൽക്കരി നീക്കാൻ വാഗണുകളുടെ ആവശ്യം പ്രതിദിനം 441 റാക്കുകളാണെങ്കിൽ, 405 മാത്രമാണ് ലഭ്യമായിട്ടുള്ളത്. പ്രതിവർഷം ശരാശരി 10,400 വാഗണുകള്‍ എന്ന നിരക്കിലായിരുന്നു 2017-18 മുതൽ 2021-22 വരെയുള്ള കാലയളവിൽ വാഗണുകൾക്കായി റെയിൽവേ നൽകിയ ഓർഡർ - ശൈലേന്ദ്ര ദുബെ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.