ETV Bharat / bharat

തമിഴ്‌നാട്ടിൽ ആര് പ്രതിപക്ഷ നേതാവാകും; എഐഎഡിഎംകെയില്‍ ആശയക്കുഴുപ്പം - tamilnad election

പാര്‍ട്ടി കോർഡിനേറ്റർ ഒ. പന്നീർസെൽവം, കോ- കോർഡിനേറ്റർ കെ.പളനിസ്വാമി എന്നിവരില്‍ ആര് പ്രതിപക്ഷ നേതാവ് ആകുമെന്നതിലാണ് തീരുമാനം വൈകുന്നത്.

എഐഎഡിഎംകെ  AIADMK  tamilnad election  തമിഴ്‌നാട് തെരഞ്ഞെടുപ്പ്
തമിഴ്‌നാട്ടിൽ ആര് പ്രതിപക്ഷ നേതാവാകും; എഐഎഡിഎംകെയില്‍ ആശയക്കുഴുപ്പം
author img

By

Published : May 8, 2021, 8:31 AM IST

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ ആര് പ്രതിപക്ഷ നേതാവ് ആകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്നു. നേതാവിനെ കണ്ടെത്താൻ എഐഎഡിഎംകെ എല്‍എഎമാര്‍ ചേര്‍ന്ന യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. പാര്‍ട്ടി കോർഡിനേറ്റർ ഒ. പന്നീർസെൽവം, കോ- കോർഡിനേറ്റർ കെ.പളനിസ്വാമി എന്നിവരില്‍ ആര് പ്രതിപക്ഷ നേതാവ് ആകുമെന്നതിലാണ് തീരുമാനം വൈകുന്നത്.

അതേസമയം പാർട്ടികകത്ത് ആശയക്കുഴപ്പമോ മറ്റ് തര്‍ക്കങ്ങളോയില്ലെന്നും പ്രതിപക്ഷ നേതാവിനെ കൃത്യമായ സമയത്ത് പ്രഖ്യാപിക്കുമെന്നും എഐഎഡിഎംകെ മുതിര്‍ന്ന നേതാവും മുൻ മന്ത്രിയുമായ ഡി. ജയകുമാർ പ്രതികരിച്ചു. അടുത്ത ദിവസങ്ങളില്‍ തന്നെ അന്തിമ തീരുമാനത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പ്രതിപക്ഷ പാർട്ടിയെന്ന നിലയില്‍ മുമ്പത്തേതിന് സമാനമായി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോയപുരം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ ജയകുമാർ പരാജയപ്പെട്ടിരുന്നു. അധികാരമേറ്റെടുക്കുന്നതിന് മുമ്പേ തന്നെ ഡിഎംകെ പ്രവർത്തകര്‍ സംസ്ഥാനത്ത് അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നും ജയകുമാർ ആരോപിച്ചു.

2017 നും 2021 നും ഇടയിൽ മുഖ്യമന്ത്രിയായിരുന്ന പളനിസ്വാമിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സംസ്ഥാനത്തുടനീളം നേതൃത്വം നൽകിയത്. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, എഐഎഡിഎംകെയ്‌ക്ക് അധികാരം നഷ്ടമായപ്പോൾ, പന്നീർസെൽവം വളരെ ചുരുങ്ങിയ കാലം പ്രതിപക്ഷ നേതാവായിരുന്നു. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറായും പന്നീർസെല്‍വം പ്രവർത്തിച്ചു.

234 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 66 സീറ്റുകളാണ് എഐഎഡിഎംകെ ജയിച്ചത്. സഖ്യകക്ഷികളായ പിഎംകെയും ബിജെപിയും യഥാക്രമം നാല് സീറ്റുകള്‍ വീതം നേടി. ആകെ 75 എംഎല്‍എമാരാണ് പ്രതിപക്ഷത്തുള്ളത്. 133 സീറ്റുകളില്‍ ജയിച്ച ഡിഎംകെ സഖ്യത്തില്‍ കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളുമുണ്ട്. ആകെ 159 എംഎല്‍എമാരാണ് ഭരണപക്ഷത്തുള്ളത്.

also read: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ; മന്ത്രിസഭയില്‍ 34 പേര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.