ഗാന്ധി നഗർ: ഡ്രൈവ് ത്രൂ ആർടി-പിസിആർ ടെസ്റ്റുമായി അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ. ആളുകൾക്ക് കാറിൽ നിന്ന് ഇറങ്ങാതെ പരിശോധന നടത്താൻ കഴിയുന്ന സംവിധാനമാണിത്. അഹമ്മദാബാദ് ജിഎംഡിസി മൈതാനത്തായിരുന്നു പരിപാടി.
സ്വകാര്യ ലബോറട്ടറിയുമായി സഹകരിച്ചാണ് അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ ഈ സംവിധാനം ഒരുക്കിയത്. 800 രൂപയാണ് പരിശോധനാഫീസ്. നിരവധി പേരാണ് പരിശോധനയ്ക്കായി എത്തിയത്. പരിശോധന റിപ്പോർട്ട് 24-36 മണിക്കൂറിനുള്ളിൽ എസ്.എം.എസ്, വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ ഇ-മെയിൽ വഴി ലഭ്യമാക്കും.