ETV Bharat / bharat

അഗ്‌നിപഥ്:  സാധുതയും സാധ്യതയും വിമര്‍ശനങ്ങളും - അഗ്‌നിപഥ് പദ്ധതിയില്‍ ആശങ്ക പങ്കുവച്ച് വിദഗ്‌ധര്‍

നാലുവര്‍ഷത്തെ സേവനകാലം അടിസ്ഥാനമാക്കി പ്രതിവര്‍ഷം 46,000 സേനകളില്‍ നിയമിക്കുന്ന 'അഗ്നിപഥ് പദ്ധതി'യ്‌ക്കെതിരെ വിമര്‍ശനം വന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ മറുപടിയുമായി രംഗത്തെത്തിയത്

Amit Shah assures bright future for youth with Agnipath  Home Ministry announces preference in CAPF and Assam Rifles  agneepath scheme Promises and Criticisms  agneepath scheme Promises and Criticisms  അഗ്‌നിപഥ് മോദിയുടെ സ്വപ്‌ന പദ്ധതിയെന്ന് അമിത് ഷാ  അഗ്‌നിപഥ് പദ്ധതിയില്‍ ആശങ്ക പങ്കുവച്ച് വിദഗ്‌ധര്‍  അഗ്‌നിപഥ് പദ്ധതിയില്‍ ആശങ്ക പങ്കുവച്ച് വിദഗ്‌ധര്‍
'അഗ്‌നിപഥ് മോദിയുടെ സ്വപ്‌ന പദ്ധതി, പരിഗണന നല്‍കും'; വിവാദത്തിനെതിരെ ഷായുടെ മറുപടി, ആശങ്ക പങ്കുവച്ച് വിദഗ്‌ധര്‍
author img

By

Published : Jun 15, 2022, 10:49 PM IST

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് സൈനിക റിക്രൂട്ട്‌മെന്‍റ് വിവാദത്തിലായ പശ്ചാത്തലത്തില്‍ മറുപടിയുമായി ആഭ്യന്തരമന്ത്രി അമിത്‌ ഷാ. കേന്ദ്ര സായുധ പൊലീസ് സേനയിലും (Central Armed Police Forces) അസം റൈഫിൾസിലും നിയമനത്തിന് ഇവര്‍ക്ക് മുൻഗണന നൽകും. രാജ്യത്തെ യുവാക്കളുടെ ശോഭനമായ ഭാവിക്കായി പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയാണ് അഗ്നിപഥെന്നും ഷാ ബുധനാഴ്‌ച ട്വീറ്റ് ചെയ്‌തു.

ഇന്ത്യന്‍ സായുധസേനയുടെ റിക്രൂട്ട്‌മെന്‍റ് രീതികള്‍ അടിമുടി പരിഷ്‌കരിച്ചുള്ള തീരുമാനമാണ് കേന്ദ്രം കഴിഞ്ഞ ദിവസം കൈക്കൊണ്ടത്. നാലുവര്‍ഷത്തെ സേവനകാലം അടിസ്ഥാനമാക്കി പ്രതിവര്‍ഷം 46,000 യുവാക്കളെ കര, നാവിക, വ്യോമ സേനകളിള്‍ നിയമിക്കും. 17.5 വയസുമുതല്‍ 21 വയസുവരെയുള്ളവര്‍ക്കാണ് അവസരം നല്‍കുന്നത്. എന്നാല്‍ ഈ പദ്ധതിയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

പദ്ധതിയെ ചോദ്യം ചെയ്‌ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. സായുധ സേനയിലേക്കുള്ള റിക്രൂട്ട്മെന്‍റിനെ ബി.ജെ.പി സര്‍ക്കാര്‍ എന്തിനാണ് അവരുടെ പരീക്ഷണശാലയായി മാറ്റുന്നത്?. വര്‍ഷങ്ങളായി സൈനികര്‍ സേനകളില്‍ ജോലി ചെയ്യുന്നു. ഇതൊരു ബാധ്യതയായി സര്‍ക്കാര്‍ കാണുന്നുണ്ടോ എന്ന് പ്രിയങ്ക ട്വീറ്റിലൂടെ ചോദിച്ചു.

'വൈദഗ്‌ധ്യം വര്‍ധിപ്പിക്കും': അതേസമയം, ഈ പദ്ധതിയിലൂടെ പരിശീലനം നേടിയ യുവാക്കൾക്ക് ഭാവിയിൽ രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കാനുള്ള സേവനത്തിന് സംഭാവന നൽകാൻ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനായി നയം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ മന്ത്രാലയം ആരംഭിച്ചു. സി.എ.പി.എ.ഫിലേക്കും അസം റൈഫിള്‍സിലേക്കും യുവാക്കളെ നിയമിക്കാന്‍ പ്രയോജനകരമാകും. യുവാക്കൾ അഗ്നിപഥിലൂടെ പരിശീലനം നേടുന്നത് വൈദഗ്‌ധ്യം വര്‍ധിപ്പിക്കും.

ഓരോ നിർദിഷ്‌ട ബാച്ചിന്‍റെയും 25 ശതമാനം സ്ഥിര നിയമനം നിലനിർത്താൻ പദ്ധതി വ്യവസ്ഥ ചെയ്യുന്നുണ്ട്. നാല് വർഷ കാലാവധി പൂർത്തിയാക്കി റഗുലർ കേഡറിൽ ചേരുന്ന ഈ 25 ശതമാനത്തില്‍പ്പെട്ടവര്‍ക്ക് വിമുക്തഭടൻ എന്ന പരിഗണന ലഭിക്കുമെന്നും ലഫ്റ്റനന്‍റ് ജനറൽ ഭിന്ദർ പറഞ്ഞു. അഗ്‌നിപഥില്‍ നേടിയ പരിശീലനത്തെ ബിരുദത്തിനുള്ള മുന്‍ഗണനയായി അംഗീകരിക്കും.

തുടര്‍ന്ന്, അവർക്ക് ഇഷ്‌ടമുള്ള സൈനിക സേവനം തുടരാനുള്ള അവസരങ്ങൾ തുറക്കുകയും ചെയ്യും. ഈ പരിശീലന പദ്ധതിയ്‌ക്ക് കീഴില്‍ ബിരുദത്തിന് ആവശ്യമായ 50 ശതമാനം മുന്‍ഗണന ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ആശങ്ക പ്രകടിപ്പിച്ച് വിദഗ്‌ധര്‍: അതേസമയം, സര്‍ക്കാരിന്‍റെ പദ്ധതിയ്‌ക്കെതിരെ ഈ മേഖലയിലെ വിദഗ്‌ധര്‍ ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്ര സായുധ പൊലീസ് സേനയിൽ ഇപ്പോൾ തന്നെ വൻതോതില്‍ ആൾ ക്ഷാമം ഉണ്ട്. ആയിരക്കണക്കിന് സുരക്ഷ ഉദ്യോഗസ്ഥർ സ്വമേധയാലോ അല്ലാതേയോ വിരമിക്കുന്നതിനാല്‍ ഓരോ വർഷവും പ്രതിസന്ധി രൂക്ഷമാണ്. ഒഴിവുള്ള തസ്‌തികകള്‍ നിയമനം നടത്തുന്നതിന് പകരം സർക്കാർ പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്നു.

ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നതിന്‍റെ ഉപയോഗം എന്താണെന്ന് വിമുക്ത ഭടന്മാരുടെ സംഘടന (Confederation of Ex-Paramilitary Forces Martyrs Welfare Association) ജനറൽ സെക്രട്ടറി രൺബീർ സിങ് ഇ.ടി.വി ഭാരതിനോട് പറഞ്ഞു. ഈ പ്രഖ്യാപനം പ്രതിരോധ സംവിധാനത്തില്‍ ഒരു മാറ്റവും വരുത്തില്ല. കേന്ദ്ര സായുധ പൊലീസ് സേനകളില്‍ 10,98933 തസ്‌തികകളില്‍ 1,27,049 ഒഴിവുകളുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാണിച്ച് മുതിർന്ന ഐ.പി.എസ് ഓഫിസറും ഡൽഹി പൊലീസ് മുൻ കമ്മിഷണറുമായ മാക്‌സ്‌വെൽ പരേര പറഞ്ഞു.

ഇ.ടി.വി ഭാരതിന് ലഭിച്ച കണക്കുകള്‍ പ്രകാരം, 65143 തസ്‌തികകളുള്ള അസം റൈഫിള്‍സില്‍ 8035 ഒഴിവുകളാണുള്ളത്. അതുപോലെ, മറ്റെല്ലാ സി.എ.പി.എ.എഫിലും ആള്‍ബലം കുറവുണ്ട്. ബി.എസ്.എഫിൽ ആകെയുള്ള 265173 സൈനികരില്‍ നിലവിലെ അംഗബലം 236268 ആണെന്നും 28905 പേരുടെ കുറവുണ്ടെന്നും കണക്കുകള്‍ പറയുന്നു. സി.ഐ.എസ്.എഫിന്‍റെ നിലവിലെ അംഗബലം 163313 ആണ്.

ആകെ വേണ്ടത് 139152 പേരാണ്. നിലവിലെ ഒഴിവ് 24161 ആണ്. സി.ആർ.പി.എഫിന്‍റെ നിലവിലെ അംഗബലം 296898 ആണ്, ആകെയുള്ള 324723 തസ്‌തികയില്‍ 27825 ഒഴിവുകളാണുള്ളത്. എസ്.എസ്‌.ബിയിൽ 18633 പേരുടെയും ഐ.ടി.ബി.പിയിൽ 5169 പേരുടെയും ഡൽഹി പൊലീസിൽ 14321 പേരുടെയും ഒഴിവുണ്ട്.

അഗ്നിപഥിനെക്കുറിച്ച് കൂടുതലറിയാം: പട്ടാളത്തില്‍ നാല് കൊല്ലം സേവനം ചെയ്യാനാഗ്രഹിക്കുന്നവർക്കുള്ള അവസരം. ഈ വർഷം മുതൽ പട്ടാളത്തിലേക്ക് നടത്തുന്ന ഹ്രസ്വകാല റിക്രൂട്ട്മെന്‍റാണ് അഗ്നിപഥ്. ഇന്ത്യന്‍ സായുധസേനയുടെ ശരാശരി പ്രായവും പ്രതിച്ഛായയും അടിമുടി മാറ്റിമറിക്കുന്നതാണ് ഈ നിയമനം. 17.5 വയസുമുതല്‍ 21 വയസുവരെയുള്ള ആളുകള്‍ക്കുള്ള അവസരത്തില്‍ ഹ്രസ്വ കാലാടിസ്ഥാനത്തില്‍ കര, നാവിക, വ്യോമസേനകളിലേക്ക് നിയമനം ലഭിക്കും.

നിയമിതരാവുന്ന സേനാംഗങ്ങള്‍ 'അഗ്നിവീരന്മാര്‍' എന്നറിയപ്പെടും. സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കും. വരുന്ന മൂന്ന് മാസത്തിനുള്ളിൽ 45,000 പേരെയാണ് റിക്രൂട്ട് ചെയ്യുക. ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് നിയമനം നടത്തുക. പെന്‍ഷന്‍ നല്‍കില്ല. എന്നാല്‍, മികച്ച ശമ്പളവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സര്‍ക്കുലറില്‍ അറിയിച്ചു. സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയാണ് ഈ പരിശീലനത്തിനും.

വാര്‍ഷിക പാക്കേജ് 4.76 ലക്ഷം: സൈനികാഭ്യാസങ്ങളടക്കമുള്ള ഇന്ത്യന്‍ സായുധ സേനയ്ക്ക് നല്‍കുന്ന അതേ പരിശീലനം അഗ്നിവീരന്മാര്‍ക്കും നല്‍കും. പരിശീലന മാനദണ്ഡങ്ങള്‍ സായുധ സേനയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമായി നിരീക്ഷിക്കും. ആറുമാസ പരിശീലനത്തിന് ശേഷം വിവിധമേഖലകളില്‍ നിയമിതരാവുന്ന മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും.

ബാക്കി 75% പേര്‍ക്ക് 11.71 ലക്ഷം രൂപ എക്‌സിറ്റ് പാക്കേജ് നല്‍കുന്നതാണ്. ഇവര്‍ക്ക് പിരിഞ്ഞുപോയി സാധാരണജോലികളില്‍ പ്രവേശിക്കാവുന്നതാണ്. പുതിയ ജോലി കണ്ടെത്താന്‍ സൈന്യം സഹായിക്കും. അഗ്നിവീരന്മാര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുതകും വിധം ഡിപ്ലോമയോ പരിഗണനയോ നല്‍കും. 30000- 40000 രൂപയായിരിക്കും മാസ ശമ്പള റേഞ്ച്.

തുടക്കത്തില്‍ വാര്‍ഷിക പാക്കേജ് 4.76 ലക്ഷമാണ്. ഇത് സേവനം അവസാനിക്കുമ്പോള്‍ 6.92 ലക്ഷമായി ഉയരും. ഒപ്പം അലവന്‍സുകളും നോണ്‍-കോണ്‍ട്രിബ്യൂട്ടറി ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ എന്നിവ ഉണ്ടായിരിക്കില്ല. നാല് വര്‍ഷത്തിന് ശേഷം പിരിയുമ്പോള്‍ സേവാനിധി പാക്കേജ്' എന്ന പേരില്‍ 11.7 ലക്ഷം രൂപ നല്‍കും. ഇതിന് ആദായനികുതി അടയ്‌ക്കേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.