ETV Bharat / bharat

Aditya L1 Project Director Nigar Shaji On ISRO: ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾ വിപുലീകരിക്കും; ശുക്രൻ, ചൊവ്വ ഗ്രഹങ്ങളെ പര്യവേക്ഷണം ചെയ്യും; നിഗർ ഷാജി

Exploration of Venus, Mars : ഓരോ 11 വർഷത്തിലും സൂര്യൻ ആക്രമണകാരിയാകുന്നതും അത് എങ്ങനെ ബഹിരാകാശത്തെ ഉപഗ്രഹങ്ങളെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ആദിത്യ എൽ1 സോളാർ മിഷനിലൂടെ സഹായിക്കുമെന്ന് നിഗർ ഷാജി

Aditya L1 Project Director Nigar Shaji On ISRO  Aditya L1 Project Director Nigar Shaji  Aditya L1 Project  ISRO Next Step Of Venus And Mars  ISRO will also step up exploration of Venus Mars  ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾ വിപുലീകരിക്കും  ശുക്രൻ ചൊവ്വ ഗ്രഹങ്ങളെ പര്യവേക്ഷണം ചെയ്യും  ആദിത്യ എൽ1  ഓരോ 11 വർഷത്തിലും സൂര്യൻ ആക്രമണകാരി  ആദിത്യഎൽ1 പ്രോജക്‌ട്‌ ഡയറക്‌ടർ നിഗർ ഷാജി
Aditya L1 Project Director Nigar Shaji On ISRO Next Step
author img

By ETV Bharat Kerala Team

Published : Oct 22, 2023, 8:57 PM IST

ട്രിച്ചി (തമിഴ്‌നാട്): ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും സൂര്യനെ കൂടാതെ ശുക്രൻ, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളെപ്പോലും സമയബന്ധിതമായി പര്യവേക്ഷണം ചെയ്യുമെന്നും ആദിത്യ-എൽ1 പ്രോജക്‌ട്‌ ഡയറക്‌ടറായ നിഗർ ഷാജി പറഞ്ഞു (Aditya L1 Project Director Nigar Shaji On ISRO Next Step). തമിഴ്‌നാട്ടിലെ ട്രിച്ചി ജില്ലയിൽ നടന്ന ടെക്‌നിക്കൽ വുമൺ സ്‌പെഷ്യൽ അവാർഡ് ആൻഡ് ഇന്‍റർനെറ്റ് എന്‍റർപ്രണർഷിപ്പ് സ്‌കിൽസ് ട്രെയിനിങ് ഉദ്ഘാടന ചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ 11 വർഷത്തിലും സൂര്യൻ ആക്രമണകാരിയാകുന്നതിനെക്കുറിച്ചും അത് എങ്ങനെ ബഹിരാകാശത്തെ ഉപഗ്രഹങ്ങളെ ബാധിക്കുന്നു എന്ന പ്രതിഭാസത്തെക്കുറിച്ച് പഠിക്കാനും അതിലൂടെ നിർണായക ഉൾക്കാഴ്‌ച നൽകാനും ആദിത്യ എൽ1 സോളാർ മിഷനിലൂടെ സഹായിക്കും.

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള പരീക്ഷണത്തിന്‍റെ ഭാഗമാണ് ഗഗൻയാൻ പദ്ധതി. റോക്കറ്റിലിരിക്കുമ്പോൾ ബഹിരാകാശത്ത് എന്തെങ്കിലും തകരാർ സംഭവിച്ചാൽ എങ്ങനെ രക്ഷപ്പെടാമെന്നും സുരക്ഷിതമായി ഭൂമിയിലേക്ക് എങ്ങനെ മടങ്ങാമെന്നുളള പരീക്ഷണങ്ങൾ നടത്തുകയും ചെയ്‌തതായി അദ്ദേഹം പറഞ്ഞു. കൂടാതെ ഇക്കാര്യത്തിൽ നിരവധി ഘട്ട പരിശോധനകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം രണ്ട് മനുഷ്യരുടെ ഭാരത്തിന് തുല്യമായ പരീക്ഷണം നടത്തിയ ശേഷം റോക്കറ്റ് വിക്ഷേപിച്ച് മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനാകുമെന്നും സാമ്പിളുകൾ കൊണ്ടുവന്ന് ഗവേഷണ കേന്ദ്രത്തിൽ പരിശോധന നടത്തുകയാണ് അടുത്ത നടപടിയെന്നും നിഗർ ഷാജി പറഞ്ഞു.

ALSO READ:Aditya L1 Escaped Sphere Of Earths Influence ISRO ആദിത്യ എൽ1 ഭൂമിയുടെ സ്വാധീന വലയം കടന്നു, ഇതുവരെ പിന്നിട്ടത് 9.2 ലക്ഷം കിലോമീറ്റർ

കൂടാതെ സൂര്യൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും സൗരോർജ്ജവുമായി ബന്ധപ്പെട്ട വിവിധ പ്രതിഭാസങ്ങൾ സൂര്യനിൽ എങ്ങനെ നടക്കുന്നുവെന്നും ആദിത്യ എൽ1 പഠിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആദിത്യയുടെ വിജയം ജനുവരി ആദ്യവാരം അറിയുമെന്നും സൂര്യനെ മാത്രമല്ല, മറിച്ച് ശുക്രൻ, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളെയും പര്യവേക്ഷണം ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ:Gaganyaan TV-D1 Mission Will Launch: ഗഗൻയാൻ ആദ്യ പരീക്ഷണം വിജയം

ട്രിച്ചി ജില്ലയിൽ നടന്ന പരിപാടിയിലൂടെ ഹരിത, കാലാവസ്ഥാ വ്യതിയാനവും അടിസ്ഥാനമാക്കിയുള്ള 30 വുമണ്‍സ്‌ മൈക്രോ സംരംഭകരെ തെരഞ്ഞെടുക്കുകയും അവർക്ക് അവാർഡ് നൽകുകയും ചെയ്‌തു. കൂടാതെ മാനേജ്‌മെന്‍റ്‌ സംരംഭകത്വ മേഖലകളിൽ പ്രാവീണ്യം നേടിയ 3 ജഡ്‌ജിമാരാണ് ഈ 30 സംരംഭകരെ തെരഞ്ഞെടുത്തത്.

ഈ പരിപാടിയിൽ ടിആർഇസി-എസ്‌ടിഇപി (Tiruchirapalli Regional Engineering College Science and Technology Entrepreneurs Park) നൈപുണ്യ പരിശീലന കേന്ദ്രം മാനേജിങ് ഡയറക്‌ടർ ആർഎംപി ജാവകർ, തമിഴ്‌നാട് ഫൗണ്ടേഷൻ പ്രസിഡന്‍റ്‌ രാജ രത്നം, അസിസ്‌റ്റന്‍റ്‌ ജനറൽ മാനേജർ ബിന്ദു ബാലകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.

ALSO READ:ISRO Chief Disclosure : നാസയിലെ വിദഗ്‌ധർ ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികവിദ്യ വാങ്ങാൻ ആഗ്രഹിച്ചു; വെളിപ്പെടുത്തലുമായി ഐഎസ്ആർഒ ചെയർമാൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.