ETV Bharat / bharat

അദാനി ഗ്രൂപ്പിലെ നിക്ഷേപകന് പ്രതിരോധ മേഖലയില്‍ ബന്ധമെന്ന മാധ്യമ റിപ്പോര്‍ട്ട്; കേന്ദ്രത്തിനെതിരെ സ്വരം കടുപ്പിച്ച് പ്രതിപക്ഷം - മഹുവ മൊയ്ത്ര

അദാനി ഗ്രൂപ്പിലെ പ്രധാന നിക്ഷേപകരിലൊരാളായ എലാറ ഐഒഎഫിന് പ്രതിരോധ മേഖലയില്‍ ബന്ധമെന്ന മാധ്യമ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാണിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാക്കള്‍

Adani group investor  Adani group investor in defence sector  opposition against Central government  Oppsosition MPs  അദാനി ഗ്രൂപ്പിലെ നിക്ഷേപകന്  അദാനി  പ്രതിരോധ മേഖലയില്‍ ബന്ധമെന്ന  മാധ്യമ റിപ്പോര്‍ട്ട്  കേന്ദ്ര സര്‍ക്കാരിനെതിരെ  സ്വരം കടുപ്പിച്ച് പ്രതിപക്ഷം  എലാറ ഐഒഎഫ്  എലാറ  കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി  രാഹുല്‍ ഗാന്ധി  തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര  മഹുവ മൊയ്ത്ര
കേന്ദ്ര സര്‍ക്കാരിനെതിരെ സ്വരം കടുപ്പിച്ച് പ്രതിപക്ഷം
author img

By

Published : Mar 15, 2023, 5:09 PM IST

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിലെ പ്രധാന നിക്ഷേപകരിലൊരാള്‍ പ്രതിരോധ മേഖലയിലെ ഒരു സ്ഥാപനത്തിന്‍റെ സഹ സ്ഥാപകനാണെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ സ്വരം കടുപ്പിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍. അദാനി ഗ്രൂപ്പിലെ പ്രധാന നിക്ഷേപകരായ എലാറ ഇന്ത്യ ഓപ്രര്‍ച്യൂണിറ്റീസ് ഫണ്ട് (എലാറ ഐഒഎഫ്) എന്ന മൗറീഷ്യസ് കേന്ദ്രീകൃതമായ കമ്പനിക്ക് പ്രതിരോധ മേഖലയിലെ സ്ഥാപനമായ ബെംഗളൂരു ആസ്ഥാനമായുള്ള ആല്‍ഫ ഡിസൈന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധമുണ്ടെന്ന് കാണിച്ചാണ് പ്രതിപക്ഷം വിമര്‍ശനം കടുപ്പിച്ചത്. മൗറീഷ്യസില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള എലാറ ഇന്ത്യ ഓപ്രര്‍ച്യൂണിറ്റീസ് ഫണ്ട് എന്ന എലാറ കാപിറ്റലാണ് അദാനി ഗ്രൂപ്പിന്‍റെ പ്രധാന നിക്ഷേപകരിലൊന്ന് എന്ന് വ്യക്തമാക്കിയുള്ള ദ ഇന്ത്യന്‍ എക്‌സ്‌പ്രസിന്‍റെ വാര്‍ത്താറിപ്പോര്‍ട്ടിനെ ചൂണ്ടിയാണ് പ്രതിപക്ഷ സ്വരം ഉയര്‍ന്നത്.

രാജ്യസുരക്ഷയില്‍ വിട്ടുവീഴ്‌ചയോ: ഈ പ്രതിരോധ കമ്പനി ഐഎസ്‌ആര്‍ഒയുമായും ഡിആര്‍ഡിഒയുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് 2003 ലാണ്. കാലഹരണപ്പെട്ട പെച്ചോറ മിസൈൽ, റഡാർ സംവിധാനങ്ങൾ എന്നിവ നവീകരിക്കുന്നതിനും ഡിജിറ്റല്‍വത്‌കരിക്കുന്നതിനുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി 590 കോടി രൂപയുടെ കരാറിലേർപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. എന്നാല്‍ അജ്ഞാതമായ ഒരു വിദേശ സ്ഥാപനത്തിന് തന്ത്രപ്രധാനമായ പ്രതിരോധത്തിന്‍റെ നിയന്ത്രണം നല്‍കി ഇന്ത്യയുടെ രാജ്യസുരക്ഷയില്‍ എന്തിനാണ് വിട്ടുവീഴ്‌ച ചെയ്യുന്നതെന്ന് മാധ്യമ റിപ്പോര്‍ട്ടിന്‍റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറ്റപ്പെടുത്തി. ഇന്ത്യയുടെ മിസൈൽ, റഡാർ നവീകരണ കരാർ അദാനിയുടെ ഉടമസ്ഥതയിലുള്ളതും സംശയാസ്‌പദമായ വിദേശ സ്ഥാപനമായ എലാരയ്‌ക്കും നൽകിയിരിക്കുന്നു. ആരാണ് എലാരയെ നിയന്ത്രിക്കുന്നത്?. അജ്ഞാതരായ വിദേശ സ്ഥാപനങ്ങൾക്ക് തന്ത്രപ്രധാനമായ പ്രതിരോധ ഉപകരണങ്ങളുടെ നിയന്ത്രണം നൽകുന്നതിലൂടെ ഇന്ത്യയുടെ ദേശീയ സുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

  • India's missile & radar upgrade contract is given to a company owned by Adani & a dubious foreign entity called Elara.

    Who controls Elara? Why is India's national security being compromised by giving control of strategic defence equipment to unknown foreign entities? pic.twitter.com/DJIw7rxPB8

    — Rahul Gandhi (@RahulGandhi) March 15, 2023 " class="align-text-top noRightClick twitterSection" data=" ">

എല്ലാം ബെസ്‌റ്റ് ഫ്രണ്ടിന്: റിപ്പോര്‍ട്ടിന്‍റെ സ്ക്രീൻഷോട്ടുകൾ പങ്കുവച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. 'ആള്‍മാറാട്ട' വിഭാഗത്തിലെ ഓസ്‌കര്‍ അവാര്‍ഡ് ഡിആര്‍ഡിഒ, കേന്ദ്ര പ്രതിരോധ മന്ത്രാലയം എന്നിവര്‍ക്കാണ്. അവരുടെ ഏറ്റവും ഉറ്റ സുഹൃത്തായ മിസ്‌റ്റര്‍ അദാനിക്ക് വേണ്ടി, അതിനിര്‍ണായകമായ പ്രതിരോധ കരാറുകളുടെ നിയന്ത്രണം അജ്ഞാത വിദേശ ഫണ്ടുകൾക്ക് ലഭിച്ചതിൽ സന്തോഷമുണ്ട് എന്ന് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്‌തു. ഇത് ഇന്ത്യയുടെ പ്രതിരോധ മേഖലയിലാണ്, അദാനി ഗ്രൂപ്പിലെ പ്രധാന നിക്ഷേപകരായ മൗറീഷ്യസ് ആസ്ഥാനമായുള്ള എലാറ ഐഒഎഫ് 96 ശതമാനം നിക്ഷേപിച്ചിരിക്കുന്നു,...അതിശയകരമായ യാദൃശ്ചികം എന്ന് മാധ്യമ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ശിവസേന ഉദ്ധവ് താക്കറെ പക്ഷ എംപി പ്രിയങ്ക ചതുര്‍വേദിയും ട്വിറ്ററില്‍ കുറിച്ചു.

അദാനിയുടെ വീഴ്‌ച ഇവിടെ: അതേസമയം ഇക്കഴിഞ്ഞ ജനുവരി 24 നാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലര്‍ അദാനി ഗ്രൂപ്പിനെതിരെ ഓഹരി കൃത്രിമത്വം ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോപണങ്ങളുമായുള്ള സ്‌ഫോടനാത്മകമായ വിവരങ്ങള്‍ പുറത്തുവിടുന്നത്. ഇതോടെ അദാനി ഗ്രൂപ്പിന്‍റെ ഓഹരിയില്‍ വന്‍ ഇടിവുമുണ്ടായി. അദാനി വിഷയം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം പാര്‍ലമെന്‍റിനകത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങളും ആരംഭിക്കുകയും ചെയ്‌തു. ഒരു സംയുക്ത പാര്‍ലമെന്‍ററി സമിതി രൂപീകരിച്ച് വിഷയത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം സഭയ്‌ക്കകത്ത് നിരന്തരം പ്രതിഷേധവും കനപ്പിച്ചു. ഒരുവേള കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും ഒരുമിച്ചുള്ള വിമാനയാത്രയുടെ ചിത്രം പോലും ഉയര്‍ത്തിക്കാണിച്ച് സഭയില്‍ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.