ETV Bharat / bharat

മൗനം വെടിഞ്ഞ് 'കാന്താര' വിവാദത്തില്‍ പ്രതികരണം: വ്യക്തി ജീവിതത്തിൽ കാമറ വെച്ച് അത് പൊതുജനങ്ങളെ കാണിക്കാനാകില്ലെന്ന് രശ്‌മിക മന്ദാന - Rashmika Mandanna engaged with Rakshit Shetty

Rashmika Mandanna on Kantara Controversy: 'കാന്താര' റിലീസ് ചെയ്‌ത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം താന്‍ സിനിമ കണ്ടെന്നും ചിത്രത്തിന് ആശംസകള്‍ അറിയിച്ച് സന്ദേശം അറിയിച്ചെന്നും രശ്‌മിക വ്യക്തമാക്കി.

Actress Rashmika Mandanna on Kantara Controversy  Rashmika Mandanna on Kantara Controversy  പ്രതികരിച്ച് രശ്‌മിക മന്ദാന  രശ്‌മിക മന്ദാന  Rashmika Mandanna  Kantara Controversy  കാന്താര വിവാദത്തില്‍ മൗനം വെടിഞ്ഞ് രശ്‌മിക മന്ദാന  Rashmika Mandanna breaks her silence  Rashmika Mandanna banned from Kannada Cinema  Rashmika reacts on Kantara Controversy  Rashmika Mandanna congrats Kantara team  Rashmika now not concentrate in Kannada movies  Social media trolled Rashmika Mandanna  Rishab Shetty insults Rashmika Mandanna  Rishab Shetty about Rashmika Mandanna  Rashmika Mandanna debut movie  Allegations and criticism on Rashmika Mandanna  Allegations on Rashmika Mandanna  Criticism on Rashmika Mandanna  Rashmika Mandanna Rakshit Shetty affair  Rashmika Mandanna about new offers  Rishab Shetty  ഋഷഭ്‌ ഷെട്ടി  രക്ഷിത് ഷെട്ടി  Rakshit Shetty  Rashmika Mandanna engaged with Rakshit Shetty  കാന്താര വിവാദത്തില്‍ പ്രതികരിച്ച് രശ്‌മിക മന്ദാന
'വ്യക്തി ജീവിതത്തിൽ ക്യാമറ വെച്ച് അത് പൊതുജനങ്ങളെ കാണിക്കാൻ കഴിയില്ല'; കാന്താര വിവാദത്തില്‍ പ്രതികരിച്ച് രശ്‌മിക മന്ദാന
author img

By

Published : Dec 9, 2022, 2:31 PM IST

Rashmika Mandanna breaks her silence: ഒടുവില്‍ മൗനം വെടിഞ്ഞ് രശ്‌മിക മന്ദാന. 'കാന്താര' വിവാദത്തില്‍ പ്രതികരിച്ച് രശ്‌മിക മന്ദാന. ഹൈദരാബാദിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു രശ്‌മികയുടെ പ്രതികരണം. കന്നഡ സിനിമ ലോകം തന്നെ വിലക്കിയെന്ന വാർത്തയില്‍ സത്യമില്ലെന്ന് നടി വ്യക്തമാക്കി.

Rashmika Mandanna banned from Kannada Cinema: 'കന്നഡ സിനിമ ഇതുവരെ എന്നെ വിലക്കിയിട്ടില്ല. അതിനാൽ, അതിനെ കുറിച്ച് പ്രതികരിക്കാൻ കഴിയില്ല.'-ഇപ്രകാരമാണ് വിലക്കിനെ കുറിച്ചുള്ള രശ്‌മികയുടെ പ്രതികരണം. 'കാന്താര' റിലീസ് ചെയ്‌ത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം താന്‍ സിനിമ കണ്ടെന്നും ചിത്രത്തിന് ആശംസകള്‍ അറിയിച്ച് സന്ദേശം അറിയിച്ചെന്നും രശ്‌മിക വ്യക്തമാക്കി.

Rashmika reacts on Kantara Controversy: അടുത്തിടെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് 'കാന്താര'യെ കുറിച്ചുള്ള തന്‍റെ പ്രസ്‌താവനയോട് രശ്‌മിക മന്ദാന പ്രതികരിച്ചത്. ' 'കാന്താര' റിലീസ് ചെയ്‌ത് രണ്ട് മൂന്ന് ദിവസങ്ങൾക്കകമാണ് എന്നോട് ആ ചോദ്യം ചോദിച്ചത്. ആ സമയത്ത് ഞാൻ സിനിമ കണ്ടിരുന്നില്ല. കണ്ടപ്പോൾ എനിക്ക് സിനിമ ഇഷ്‌ടപ്പെട്ടു.

Rashmika Mandanna congrats Kantara team: ഒപ്പം 'കാന്താര'യുടെ ടീമിനെയും ഞാന്‍ അഭിനന്ദിച്ചിരുന്നു. അവരില്‍ നിന്നും എനിക്ക് മറുപടിയും ലഭിച്ചു. അകത്ത് എന്താണ് സംഭവിക്കുന്നതെന്ന് ആളുകൾക്ക് അറിയില്ല. നമുക്ക് എല്ലായ്‌പ്പോഴും നമ്മുടെ വ്യക്തി ജീവിതത്തിൽ കാമറ വെച്ച് അത് പൊതുജനങ്ങളെ കാണിക്കാൻ കഴിയില്ല. നമ്മുടെ വ്യക്തി ജീവിതത്തെ കുറിച്ച് ആളുകള്‍ എന്ത് പറയുന്നു എന്നതില്‍ കാര്യമില്ല. ആളുകൾക്ക് അവർക്ക്‌ ആവശ്യമുള്ളത് പറയാം.'-രശ്‌മിക പറഞ്ഞു.

Rashmika now not concentrate in Kannada movies: അടുത്തിടെയായി കന്നഡ സിനിമ മേഖലയില്‍ നിന്നും തിരിച്ചടികള്‍ മാത്രമാണ് രശ്‌മിക മന്ദാനയ്‌ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്വന്തം നാട് കര്‍ണാടക ആയിരുന്നിട്ട് കൂടി കന്നഡ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും മറ്റ് ഭാഷകളില്‍ മാത്രമാണ് രശ്‌മിക അഭിനയിക്കുന്നതെന്നുമാണ് നെറ്റിസണ്‍സിന്‍റെ കണ്ടെത്തല്‍.

Social media trolled Rashmika Mandanna: ഇന്ത്യയൊട്ടാകെ പ്രേക്ഷക പ്രശംസ നേടിയ കന്നഡ ചിത്രമാണ് 'കാന്താര'. ബ്ലോക്ക്ബസ്‌റ്ററായ 'കാന്താര' കണ്ടില്ലെന്ന രശ്‌മികയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. 'കാന്താര'യുടെ വിജയത്തെ കുറിച്ചുള്ള ചോദ്യത്തിന് താൻ സിനിമ കണ്ടിട്ടില്ലെന്നായിരുന്നു രശ്‌മികമയുടെ മറുപടി. തുടര്‍ന്ന് താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളും ട്രോളുകളും പൊട്ടിപ്പുറപ്പെട്ടു.

Rishab Shetty insults Rashmika Mandanna: രശ്‌മികയെ കുറിച്ചുള്ള 'കാന്താര'യുടെ സംവിധായകനും നടനുമായ ഋഷഭ്‌ ഷെട്ടിയുടെ പരാമര്‍ശവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു അഭിമുഖത്തിനിടെയായിരുന്നു ഋഷഭ്‌ ഷെട്ടി രശ്‌മികയെ പരോക്ഷമായി പരിഹസിച്ച് രംഗത്തെത്തിയത്. രശ്‌മികയ്‌ക്കൊപ്പം അഭിനയിക്കാന്‍ താല്‍പര്യം ഇല്ലെന്നായിരുന്നു ഋഷഭ് ഷെട്ടിയുടെ വെളിപ്പെടുത്തല്‍.

Rishab Shetty about Rashmika Mandanna: രശ്‌മിക മന്ദാന, കീര്‍ത്തി സുരേഷ്, സായ്‌ പല്ലവി, സാമന്ത എന്നിവരില്‍ ആര്‍ക്കൊപ്പമാണ് ഇനി അഭിനയിക്കാന്‍ താല്‍പ്പര്യമെന്ന ചോദ്യത്തിനായിരുന്നു ഋഷഭിന്‍റെ പ്രതികരണം. 'സ്‌ക്രീപ്‌റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് ആരാണ് അഭിനയിക്കുന്നതെന്ന് ഞാന്‍ തീരുമാനിക്കുന്നത്. കാരണം അവര്‍ക്ക് മുന്നില്‍ വേറെ തടസ്സങ്ങള്‍ കാണില്ല. നിങ്ങള്‍ പറഞ്ഞതില്‍ ഈ ടൈപ്പ് നടിയെ (കൈ കൊണ്ട് ഇന്‍വര്‍ട്ടഡ്‌ കോമ കാണിക്കുന്നു) എനിക്ക് ഇഷ്‌ടമല്ല. സായ് പല്ലവിയുടെയും സാമന്തയുടെയും അഭിനയം ഇഷ്‌ടമാണ്. അവര്‍ യഥാര്‍ഥ കലാകാരികളാണ്. നിലവില്‍ ഉള്ളതില്‍ മികച്ച നടിമാര്‍ ഇവരാണ്‌.'-ഇപ്രകാരമാണ് ഋഷഭ്‌ ഷെട്ടി പ്രതികരിച്ചത്.

Rashmika Mandanna debut movie: 2016ല്‍ ഋഷഭ്‌ സംവിധാനം ചെയ്‌ത 'കിരിക്ക് പാര്‍ട്ടി' എന്ന ചിത്രത്തിലൂടെയാണ് രശ്‌മിക മന്ദാനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് കന്നഡ സിനിമയില്‍ നിന്നും താരം തെലുഗുവിലേയ്‌ക്കും തമിഴിലേയ്‌ക്കും എത്തി. ഇപ്പോള്‍ യുവ സൂപ്പര്‍ താരമാണ് രശ്‌മിക.

Allegations on Rashmika Mandanna: വലിയ താരമായപ്പോള്‍ തന്‍റെ ആദ്യ സിനിമയെ കുറിച്ചോ നിര്‍മാതാക്കളെ കുറിച്ച് രശ്‌മിക ഇതുവരെ പരാമര്‍ശിക്കാതിരുന്നത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. സിനിമയിലേക്ക് ആദ്യ അവസരം നൽകിയ പ്രൊഡക്ഷൻ കമ്പനിയായ പരംവ സ്‌റ്റുഡിയോയെ കുറിച്ച് പരാമർശിക്കാത്തതിലും കന്നഡ സിനിമ ആരാധകർ രശ്‌മികയോട് രോഷം പ്രകടിപ്പിച്ചു.

Criticism on Rashmika Mandanna: പരംവ സ്‌റ്റുഡിയോ നിര്‍മിച്ച് ഋഷഭ്‌ ഷെട്ടിയാണ് രശ്‌മികയുടെ അരങ്ങേറ്റ ചിത്രം 'കിരിക്ക് പാര്‍ട്ടി'യുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തുടര്‍ന്ന് നിർമ്മാണ കമ്പനിയോട് രശ്‌മിക നന്ദികേട് കാണിക്കുന്നുവെന്നും കാന്താര വൻ ഹിറ്റായതിനാൽ ഋഷഭ് ഷെട്ടിയോട് അസൂയയാണെന്നും കിംവദന്തികള്‍ പ്രചരിച്ചു.

Rashmika Mandanna Rakshit Shetty affair: 'കിരിക്ക് പാര്‍ട്ടി'യില്‍ രശ്‌മികയുടെ നായകനായെത്തിയത് ഋഷഭിന്‍റെ അടുത്ത സുഹൃത്ത് കൂടിയായ രക്ഷിത് ഷെട്ടിയായിരുന്നു. 'കിരിക്ക് പാര്‍ട്ടി'യിലെ പരിചയം രശ്‌മികയെയും രക്ഷിതിനെയും അടുപ്പിച്ചു. ഇരുവരും പ്രണയത്തിലായി. ഒടുവില്‍ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. ശേഷം രശ്‌മിക പിന്നീടൊരിക്കലും കന്നഡ സിനിമയില്‍ അഭിനയിച്ചിരുന്നില്ല.

Rashmika Mandanna about new offers: താൻ പങ്കെടുത്ത് വിജയിച്ച സൗന്ദര്യ മത്സരത്തിന്‍റെ ചിത്രങ്ങൾ ഒരു പത്രത്തിൽ കണ്ട ശേഷം ചില നിർമാണ കമ്പനി തന്നെ സമീപിച്ചതായി രശ്‌മിക വെളിപ്പെടുത്തി. അടുത്തിടെ ഒരു പ്രമുഖ ഫുഡ് ഡെലിവറി ആപ്പിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: 'പറയാത്ത കാര്യങ്ങളുടെ പേരില്‍ ട്രോളുകയും പരിഹസിക്കുകയും ചെയ്യുന്നത് ഹൃദയം തകര്‍ക്കുന്നുവെന്ന്' രശ്‌മിക; പിന്തുണച്ച് ദുല്‍ഖറും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.