ETV Bharat / bharat

Actress Jayaprada's ESI Case നടി ജയപ്രദയുടെ ഇഎസ്‌ഐ കേസ്; എഗ്‌മോര്‍ കോടതിയുടെ തടവ് ശിക്ഷ ശരിവച്ചു; ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി - ജയപ്രദ

Madras High Court: ഇഎസ്‌ഐ കേസില്‍ നടി ജയപ്രദയുടെ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. എഗ്‌മോര്‍ കോടതി വിധിച്ച ആറുമാസത്തെ തടവ് ശിക്ഷ ശരിവച്ചു. 15 ദിവസത്തിനകം എഗ്‌മോര്‍ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം. ഇഎസ്‌ഐ വിഹിതം ഇന്‍ഷുറന്‍സ് കമ്പനിയില്‍ അടയ്‌ക്കുന്നതിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി നടപടി .

Madras HC confirmed the Actress Jayaprada imprisonment  Actress Jayaprada s ESI Case  ESI Case  Actress Jayaprada  Madras HC  ടി ജയപ്രദയുടെ ഇഎസ്‌ഐ കേസ്  എഗ്‌മോര്‍ കോടതിയുടെ തടവ് ശിക്ഷ ശരിവച്ചു  ഹര്‍ജി തള്ളി ഹൈക്കോടതി  Madras High Court  ഇഎസ്‌ഐ വിഹിതം ഇന്‍ഷുറന്‍സ് കമ്പനി  ഇഎസ്‌ഐ  ജയപ്രദ
Actress Jayaprada's ESI Case Madras HC confirmed Imprisonment
author img

By ETV Bharat Kerala Team

Published : Oct 20, 2023, 7:29 PM IST

ചെന്നൈ: ഇഎസ്‌ഐയുമായി ബന്ധപ്പെട്ട കേസില്‍ നടിയും മുന്‍ എംപിയുമായ ജയപ്രദയുടെ ഹര്‍ജി തള്ളി മദ്രാസ്‌ ഹൈക്കോടതി. കേസില്‍ നേരത്തെ എഗ്‌മോര്‍ കോടതി വിധിച്ച ആറുമാസത്തെ തടവ് ശിക്ഷ ശരിവച്ചു. ജയപ്രദയുടെ ഉടമസ്ഥതയിലുള്ള സിനിമ തിയേറ്ററിലെ ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി നടപടി.

അടുത്ത 15 ദിവസത്തിനകം ജയപ്രദ എഗ്‌മോര്‍ കോടതിയില്‍ ഹാജരാകാനും 20 ലക്ഷം രൂപ കെട്ടിവയ്‌ക്കാനും കോടതി ഉത്തരവിട്ടു. മദ്രാസ്‌ ഹൈക്കോടതി ജസ്റ്റിസ് ജയചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 11നാണ് കേസില്‍ ജയപ്രദയ്‌ക്ക് എഗ്‌മോര്‍ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചത് (Madras High Court Justice Jayachandran).

ചെന്നൈയിലെ അണ്ണാശാലയില്‍ രാം കുമാര്‍, രാജ്‌ ബാബു എന്നിവര്‍ക്കൊപ്പം ജയപ്രദ തിയേറ്റര്‍ നടത്തിയിരുന്നു. എന്നാല്‍ 10 വര്‍ഷം മുമ്പ് തിയേറ്റര്‍ അടച്ചുപൂട്ടി. തിയേറ്ററിലെ ജീവനക്കാരുടെ ഇഎസ്‌ഐ പിടിച്ചെടുത്തിട്ടും തുക അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനി എഗ്‌മോര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതാണ് ജയപ്രദയ്‌ക്ക് എതിരെയുള്ള കേസിന് കാരണമായത് (Egmore Arbitral Tribunal).

1991 നവംബര്‍ മുതല്‍ 2002 വരെ 8,17,000 രൂപയും 2002 മുതല്‍ 2005 വരെ 1,58,000 രൂപയും 2003ല്‍ 1,58,000 രൂപയുമാണ് ജയപ്രദ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അടയ്‌ക്കാനുള്ളത്. ഇതുമായി ബന്ധപ്പെട്ട് എഗ്‌മോര്‍ കോടതിയില്‍ 5 കേസുകളാണ് ഫയല്‍ ചെയ്‌തിട്ടുള്ളത്. തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് തുക നല്‍കാമെന്ന് നേരത്തെ കേസിന്‍റെ വാദം കേള്‍ക്കുന്നതിനിടെ ജയപ്രദ പറഞ്ഞു. എന്നാല്‍ ഇഎസ്‌ഐ പണം നല്‍കാത്തത് തൊഴിലാളികള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനി കോടതിയില്‍ വ്യക്തമാക്കി (Actress Jayaprada ESI Case).

ഇരുഭാഗങ്ങളുടെയും വാദങ്ങള്‍ കേട്ട എഗ്‌മോര്‍ കോടതി തടവ് ശിക്ഷ വിധിക്കുകയായിരുന്നു. കേസില്‍ ജയപ്രദ അടക്കം മൂന്ന് പേര്‍ക്കും 6 മാസം തടവും 5,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഈ സാഹചര്യത്തിലാണ് എഗ്‌മോർ കോടതിയുടെ ഉത്തരവിനെതിരെ ജയപ്രദ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. തൊഴിലാളികള്‍ക്ക് പണം ലഭിക്കാത്തത് കൊണ്ട് പ്രതിസന്ധിയിലാണെന്ന് ഇന്‍ഷുറന്‍സ് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ വിഷയത്തെ കുറിച്ച് ജയപ്രദ യാതൊരു റിപ്പോര്‍ട്ടും നല്‍കാത്തത് ചൂണ്ടിക്കാട്ടിയ കോടതി എഗ്‌മോര്‍ കോടതി വിധി ശരിവയ്‌ക്കുകയായിരുന്നു.

also read: Actress Jayaprada ESI Case നടി ജയപ്രദയുടെ ഇഎസ്‌ഐ കേസ്; കമ്പനിയുടെ വിശദീകരണം തേടി മദ്രാസ്‌ ഹൈക്കോടതി, അപ്പീല്‍ പരിഗണിക്കുക 18ന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.