ഹൈദരാബാദ്: പുതിയ ചിത്രത്തിന്‍റെ റിലീസിന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഇൻ ഇന്ത്യ (CBFC) കൈക്കൂലി ആവശ്യപ്പെട്ടുവെന്ന തമിഴ് നടന്‍ വിശാലിന്‍റെ ആരോപണം (Actor Vishal Allegation) ചര്‍ച്ചയാകവെ, പ്രതികരിച്ച് നടന്‍ രംഗത്ത്. തന്‍റെ ആരോപണങ്ങളെ തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രാലയം (MIB) വേഗത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയതായി താരം തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് പ്രതികരിച്ചത്. ഈ മറുപടിയോട് നന്ദിയറിയിച്ച അദ്ദേഹം, നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മനസുതുറന്നു.
-
I sincerely thank @MIB_India for taking immediate steps on this important matter pertaining to corruption issue in #CBFC Mumbai. Thank you very much for the necessary action taken and definitely hoping for this to be an example for every government official who intends to or is…
— Vishal (@VishalKOfficial) September 30, 2023 " class="align-text-top noRightClick twitterSection" data="
">I sincerely thank @MIB_India for taking immediate steps on this important matter pertaining to corruption issue in #CBFC Mumbai. Thank you very much for the necessary action taken and definitely hoping for this to be an example for every government official who intends to or is…
— Vishal (@VishalKOfficial) September 30, 2023I sincerely thank @MIB_India for taking immediate steps on this important matter pertaining to corruption issue in #CBFC Mumbai. Thank you very much for the necessary action taken and definitely hoping for this to be an example for every government official who intends to or is…
— Vishal (@VishalKOfficial) September 30, 2023
പ്രതികരണം ഇങ്ങനെ: മുംബൈയിലെ സിബിഎഫ്‌സിയുടെ അഴിമതി വിഷയവുമായി ബന്ധപ്പെട്ട് ഉടനടി നടപടികൾ സ്വീകരിച്ചതിന് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രാലയത്തിന് ഞാൻ ആത്മാർഥമായി നന്ദി പറയുന്നു. ആവശ്യമായ നടപടി സ്വീകരിച്ചതിന് നന്ദിയും അഴിമതിയിലേക്ക് നീങ്ങാതെ രാഷ്‌ട്രത്തെ സേവിക്കാൻ സത്യസന്ധമായ പാത സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതും സർക്കാർ ഉദ്യോഗസ്ഥർക്ക് ഇതൊരു മാതൃകയായിരിക്കുമെന്നും തീർച്ചയായും പ്രതീക്ഷിക്കുന്നുവെന്ന് വിശാല്‍ എക്‌സില്‍ കുറിച്ചു.
എന്‍റെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കും ഇതില്‍ ഉടനടി നടപടി കൊണ്ടുവരാൻ സഹകരിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. എന്നെപ്പോലുള്ള ഒരു സാധാരണക്കാരനും നീതി പുലരുമെന്ന് വിശ്വസിക്കുന്ന അഴിമതിക്ക് ഇരയായ ജനങ്ങള്‍ക്കും ഇത് സംതൃപ്തി നൽകുന്നുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല ജയ് ഹിന്ദ് എന്നുകൂടി കുറിച്ചാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്.
-
#Corruption being shown on silver screen is fine. But not in real life. Cant digest. Especially in govt offices. And even worse happening in #CBFC Mumbai office. Had to pay 6.5 lacs for my film #MarkAntonyHindi version. 2 transactions. 3 Lakhs for screening and 3.5 Lakhs for… pic.twitter.com/3pc2RzKF6l
— Vishal (@VishalKOfficial) September 28, 2023 " class="align-text-top noRightClick twitterSection" data="
">#Corruption being shown on silver screen is fine. But not in real life. Cant digest. Especially in govt offices. And even worse happening in #CBFC Mumbai office. Had to pay 6.5 lacs for my film #MarkAntonyHindi version. 2 transactions. 3 Lakhs for screening and 3.5 Lakhs for… pic.twitter.com/3pc2RzKF6l
— Vishal (@VishalKOfficial) September 28, 2023#Corruption being shown on silver screen is fine. But not in real life. Cant digest. Especially in govt offices. And even worse happening in #CBFC Mumbai office. Had to pay 6.5 lacs for my film #MarkAntonyHindi version. 2 transactions. 3 Lakhs for screening and 3.5 Lakhs for… pic.twitter.com/3pc2RzKF6l
— Vishal (@VishalKOfficial) September 28, 2023
എന്തായിരുന്നു ആ ആരോപണം: റിലീസിന് തയ്യാറെടുക്കുന്ന തന്‍റെ ചിത്രമായ മാര്‍ക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന് അംഗീകാരം ലഭ്യമാക്കാന്‍ മുംബൈ സിബിഎഫ്‌സി ഓഫിസ് 6.5 ലക്ഷം രൂപ കൈകൂലിയായി ആവശ്യപ്പെട്ടുവെന്നായിരുന്നു നടന്‍ വിശാലിന്‍റെ ആരോപണം. ഇത് പുറത്തുവന്നതോടെ തന്നെ നടന്‍ വിശാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും അഴിമതിയോട് സര്‍ക്കാരിന് ക്ഷമിക്കാനാവില്ലെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രാലയം പ്രതികരിച്ചിരുന്നു.
-
The issue of corruption in CBFC brought forth by actor @VishalKOfficial is extremely unfortunate.
— Ministry of Information and Broadcasting (@MIB_India) September 29, 2023 " class="align-text-top noRightClick twitterSection" data="
The Government has zero tolerance for corruption and strictest action will be taken against anyone found involved. A senior officer from the Ministry of Information & Broadcasting…
">The issue of corruption in CBFC brought forth by actor @VishalKOfficial is extremely unfortunate.
— Ministry of Information and Broadcasting (@MIB_India) September 29, 2023
The Government has zero tolerance for corruption and strictest action will be taken against anyone found involved. A senior officer from the Ministry of Information & Broadcasting…The issue of corruption in CBFC brought forth by actor @VishalKOfficial is extremely unfortunate.
— Ministry of Information and Broadcasting (@MIB_India) September 29, 2023
The Government has zero tolerance for corruption and strictest action will be taken against anyone found involved. A senior officer from the Ministry of Information & Broadcasting…
ഇത്തരം മോശം സമീപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം ഉറപ്പും നല്‍കിയിരുന്നു. മാത്രമല്ല വിഷയത്തില്‍ അന്വേഷണം നടത്താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കൂടാതെ സിബിഎഫ്‌സിയെ സംബന്ധിച്ച് മറ്റേതെങ്കിലും സംഭവങ്ങളെ കുറിച്ചുള്ള വിവരം പങ്കുവയ്‌ക്കാനുണ്ടെങ്കില്‍ jsfilms.inb@nic.in എന്ന ഇമെയിൽ വഴി അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.