ETV Bharat / bharat

Activist and poet Gaddar| വിപ്ലവ ഗായകന്‍ ഗദ്ദര്‍ അന്തരിച്ചു

author img

By

Published : Aug 6, 2023, 4:33 PM IST

Updated : Aug 6, 2023, 6:08 PM IST

ശസ്‌ത്രക്രിയക്കായി ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ ആരോഗ്യ നില വഷളാവുകയായിരുന്നു

Activist and poet Gaddar passed away  Gaddar passed away  Gaddar  Gaddar dies  വിപ്ലവ ഗായകനും ആക്‌ടിവിസ്‌റ്റുമായ ഗദ്ദര്‍  ഗദ്ദര്‍ അന്തരിച്ചു  ഗദ്ദര്‍  വിപ്ലവ ഗായകന്‍ ഗദ്ദര്‍  ഗുമ്മടി വിത്തല്‍ റാവു  അപ്പോളോ ആശുപത്രി
വിപ്ലവ ഗായകനും ആക്‌ടിവിസ്‌റ്റുമായ ഗദ്ദര്‍ അന്തരിച്ചു

ഹൈദരാബാദ് : വിപ്ലവ ഗായകന്‍ ഗദ്ദര്‍ (Gaddar) അന്തരിച്ചു. 74 വയസായിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശസ്‌ത്രക്രിയക്കായി പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്നാണ് വിയോഗം.

ഗുമ്മടി വിത്തല്‍ റാവു (Gummadi Vittal Rao) എന്നാണ് യഥാര്‍ഥ പേര്. 1949ല്‍ ഹൈദരാബാദിലെ തൂപ്രാനിലാണ് അദ്ദേഹത്തിന്‍റെ ജനനം. വിപ്ലവ കവി, ഗായകന്‍, മുന്‍ നക്‌സലേറ്റ്, ആക്‌ടിവിസ്‌റ്റ് എന്നീ നിലകളില്‍ പ്രശസ്‌തനാണ് അദ്ദേഹം. 2010 വരെ നക്‌സലേറ്റ് പ്രസ്ഥാനത്തില്‍ സജീവമായിരുന്നു.

കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (Communist Party of India) സാസ്‌കാരിക വിഭാഗത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 2010 വരെ പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. പിന്നീട് തെലങ്കാന സംസ്ഥാന പ്രസ്ഥാനത്തില്‍ (Telangana movement) ചേര്‍ന്നു. തെലങ്കാനയുടെ സംസ്ഥാന പദവിക്ക് വേണ്ടിയുള്ള പോരാട്ടത്തിലും ഭാഗമായി.

ആന്ധ്രാപ്രദേശ് വിഭജിച്ച് പ്രത്യേക സംസ്ഥാനം രൂപീകരിക്കുന്നതിനായുള്ള 13 വര്‍ഷം നീണ്ട പോരാട്ടത്തില്‍ തീപ്പൊരി ഗാനങ്ങളുമായി ഗദ്ദര്‍ ജനമനസ്സുകളില്‍ പുതിയ സംസ്ഥാനം എന്ന വികാരത്തെ നിറച്ചു. അദ്ദേഹത്തിന്‍റെ മൂര്‍ച്ഛയേറിയ വാക്കുകള്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ കരുത്ത്. തെലങ്കാനയിലെ പിന്നാക്ക ജാതിക്കാരുടെയും ദലിതരുടെയും അവകാശങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം പോരാടി. തന്‍റെ വിപ്ലവ ഗാനങ്ങളിലൂടെ ശബ്‌ദം ഇല്ലാത്തവരുടെ ശബ്‌ദമായി മാറിയിരുന്നു ഗദ്ദര്‍.

1997ല്‍ അദ്ദേഹത്തിനെതിരെ വധശ്രമമുണ്ടായിരുന്നു. ഗദ്ദറിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ചു കിടന്ന ഗദ്ദറിനെ ഭാര്യയും മകനും ചേര്‍ന്നാണ് അന്ന് ആശുപത്രിയില്‍ എത്തിച്ചത്. ആറ് ബുള്ളറ്റുകളാണ് അന്ന് അദ്ദേഹത്തിന്‍റെ ശരീരത്തില്‍ തുളച്ചു കയറിയത്. അതില്‍ അഞ്ചെണ്ണം പുറത്തെടുത്തു. നട്ടെല്ലില്‍ തറച്ച ഒരു ബുള്ളറ്റ് അദ്ദേഹത്തിന്‍റെ പിന്നീടുള്ള ജീവിതത്തെ ദു:സഹമാക്കി.

അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ക്കും വിപ്ലവ കവിതകള്‍ക്കും തെലങ്കാനയില്‍ ആരാധകര്‍ ഏറെയാണ്. 1979ല്‍ 'ബണ്ഡേനക ബണ്‍ഡി കട്ടി' (Bandenaka Bandi Katti) (ചിത്രം - മാ ഭൂമി), 1995ല്‍ 'മല്ലീ തീഗക്കു' (Malle theegaku) (ചിത്രം - ഒരേ റിക്ഷാ), 2011ല്‍ 'പൊഡുസ്‌തുന്ന പൊഡുമീഡ' (Podustunna Poddumeeda) (ചിത്രം - ജയ്‌ ബോലോ തെലങ്കാന) എന്നിവയാണ് അദ്ദേഹത്തിന്‍റെ തെലുഗു സിനിമ ഗാനങ്ങള്‍.

'ഒരേ റിക്ഷാ' (Orey Riksha) എന്ന സിനിമയിലെ 'മല്ലീ തീഗക്കു പണ്‍ഡിരി വോളെ' എന്ന ഗാനത്തിലൂടെ 1995ല്‍ മികച്ച ഗാന രചയിതാവിനുള്ള (Nandi Award for Best Lyricist) നന്ദി അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. 'ജയ്‌ ബോലോ തെലങ്കാന' (Jai Bolo Telangana) എന്ന സിനിമയിലെ ഗാനത്തിന് 2011ല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച പിന്നണി ഗായകനുള്ള നന്ദി അവാര്‍ഡും (Nandi Award for Best Male Playback Singer) അദ്ദേഹത്തിന് ലഭിച്ചു.

കഴിഞ്ഞ മാസം അദ്ദേഹം ഗദ്ദര്‍ പ്രജ പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.

Also Read: ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് ചിത്രകലയിലെ 'സുവർണാധ്യായം'

Last Updated : Aug 6, 2023, 6:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.