ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏറ്റവും ഒടുവില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. രാജ്യത്ത് 14,623 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 229 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 197 ആണ്. ഇതോടെ മരണനിരക്ക് 4,52,651 ആയി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,41,08,996 ആണ്. നിലവില്‍ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1,78,098 ആണ്.
ആകെ 0.52 ശതമാനം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.15 ശതമാനമാണ്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 5,020 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2020 ആഗസ്‌റ്റ് ഏഴിന് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 20 ലക്ഷം ആയിരുന്നു. ആഗസ്‌റ്റ് 23ന് 30 ലക്ഷവും, സെപ്‌റ്റംബര്‍ അഞ്ചിന് 40 ലക്ഷവും, സെപ്‌റ്റംബര്‍ 16ന് 50 ലക്ഷവുമായിരുന്നു കൊവിഡ് കേസുകള്‍. സെപ്‌റ്റംബര്‍ 28ന് 60 ലക്ഷവും, ഒക്‌ടോബര്‍ 29ന് 80 ലക്ഷവും, നവംബര്‍ 20ന് 90 ലക്ഷവുമായിരുന്ന കൊവിഡ് കേസുകള്‍ ഡിസംബര്‍ 19 ആയപ്പോള്‍ ഒരു കോടിയിലെത്തി.
മെയ് നാലിന് രണ്ട് കോടിയും, ജൂണ്‍ 23ന് മൂന്ന് കോടിയുമായി രാജ്യത്തെ കൊവിഡ് കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു.
Read more: സംസ്ഥാനത്ത് 7643 പേര്‍ക്ക് കൂടി COVID 19 ; 77 മരണം