ETV Bharat / bharat

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ബംഗാള്‍ എം.പി

പശ്ചിമ ബംഗാളിൽ എട്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് മാർച്ച് 27നാണ് ആരംഭിക്കുന്നത്.

Take action against those who will try to spread violence during WB polls: Cong MP requests EC  പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്  പശ്ചിമ ബംഗാൾ  ആദിർ രഞ്ജൻ ചൗധരി  സുനിൽ അറോറ  west bengal  west bengal election  Adhir Ranjan Chowdhury  Sunil Arora
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്; ആക്രമണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി
author img

By

Published : Feb 27, 2021, 9:24 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി ആദിർ രഞ്ജൻ ചൗധരി.

തെരഞ്ഞെടുപ്പ് സ്വതന്ത്രമായും നീതിയുക്തമായും നടക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി വെള്ളിയാഴ്‌ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പ്രഖ്യാപിച്ചിരുന്നു.

പശ്ചിമ ബംഗാളിൽ എട്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് മാർച്ച് 27നാണ് ആരംഭിക്കുന്നത്. ആകെ 7,34,07,832 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തെ പതിനാറാമത് നിയമസഭയുടെ കാലാവധി ഈ വർഷം മെയ് 30 ന് അവസാനിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.