ETV Bharat / bharat

മനീഷ് സിസോദിയയുടെ അറസ്റ്റ്: പ്രതിഷേധവുമായി ബിജെപിയുടെ പാർട്ടി ഓഫിസിൽ എഎപി കുത്തിയിരിപ്പ് സത്യഗ്രഹം നടത്തും

author img

By

Published : Feb 27, 2023, 11:38 AM IST

എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ വൈകിട്ട് സിസോദിയയെ അറസ്റ്റ് ചെയ്‌തു. അറസ്റ്റിൽ പ്രതിഷേധിച്ച് എഎപി

AAP  AAP workers delhi  Manish Sisodias arrest  Manish Sisodias  Sisodias arrest  മനീഷ് സിസോദിയ  മനീഷ് സിസോദിയയുടെ അറസ്റ്റ്  മനീഷ് സിസോദിയ അറസ്റ്റ്  മനീഷ് സിസോദിയ അറസ്റ്റിൽ പ്രതിഷേധം  protest against manish sisodias arrest  aap protest against manish sisodias arrest  എഎപി  ആം ആദ്‌മി പാർട്ടി  ആം ആദ്‌മി പാർട്ടി പ്രതിഷേധം  എഎപി പ്രതിഷേധം
എഎപി

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിൽ പ്രതിഷേധവുമായി ആം ആദ്‌മി പാർട്ടി. ഇന്നലെ വൈകിട്ടോടെയായിരുന്നു സിസോദിയയെ മദ്യനയക്കേസിൽ സിബിഐ അറസ്റ്റ് ചെയ്‌തത്. തുടർന്ന് വലിയ പ്രതിഷേധ പരിപാടികളാണ് ന്യൂഡൽഹിയിൽ എഎപി സംഘടിപ്പിച്ചിരിക്കുന്നത്.

പാർട്ടി നേതാവും എഎപി എംപിയുമായ സന്ദീപ് പതക് നൽകിയ നിർദേശത്തെ തുടർന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ രാജ്യതലസ്ഥാനത്ത് ഒത്തുകൂടാൻ തുടങ്ങിയിട്ടുണ്ട്. എഎപി നേതാക്കളും പ്രവർത്തകരും രാജ്ഘട്ടിൽ നിന്ന് സിബിഐ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തും. ഇന്ന് ദീൻ ദയാൽ ഉപാധ്യായ മാർഗിലുള്ള ബിജെപി ഓഫിസിന് മുന്നിൽ എഎപി കുത്തിയിരിപ്പ് സത്യഗ്രഹം നടത്തും.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തന്‍റെ ഉത്തരവാദിത്തം സത്യസന്ധമായാണ് നിർവഹിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി നിൽക്കണമെന്ന് പാർട്ടി പ്രവർത്തകരോട് ആം ആദ്‌മി പാർട്ടിയുടെ ഡൽഹി ചുമതലയുള്ള ഗോപാൽ റായ് പറഞ്ഞു.

തിങ്കളാഴ്‌ച ന്യൂഡൽഹിയിലെ റൂസ് അവന്യൂവിലെ (Rouse Avenue) പ്രത്യേക കോടതിയിൽ സിസോദിയയെ ഹാജരാക്കും. എഎപി നേതാക്കളും പ്രവർത്തകരും സിസോദിയയുടെ അറസ്റ്റിൽ പ്രതിഷേധിക്കുന്നതിനാൽ സിസോദിയയെ വീഡിയോ കോൺഫറൻസിങ്ങിലൂടെയാകും കോടതിയിൽ ഹാജരാക്കുക.

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഡൽഹി മന്ത്രിയാണ് സിസോദിയ. കേസുമായി ബന്ധപ്പെട്ട് എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്‌തതിന് ശേഷം ഇന്നലെ വൈകിട്ടോടെയാണ് സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്‌തത്.

സിസോദിയക്കെതിരെയുള്ള നടപടി രാഷ്‌ട്രീയ പകപോക്കലാണെന്നാണ് ആം ആദ്‌മി പാർട്ടി ആരോപിക്കുന്നത്. തുടർന്ന് വലിയ പ്രതിഷേധ പരിപാടികൾ രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നു. മാത്രമല്ല, സിബിഐ ഓഫിസിന് സമീപം പ്രതിഷേധിച്ച സഞ്ജയ് സിങ്, ഗോപാൽ റോയ് ഉൾപ്പെടെയുള്ള എഎപി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അവിടെ നിരോധനാഞ്ജ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും ജയിലിൽ പോകേണ്ടി വന്നാൽ അത് കാര്യമാക്കില്ലെന്നും ഭഗത് സിങ്ങിന്‍റെ അനുയായിയാണ് താനെന്നും സിസോദിയ ട്വിറ്ററിൽ കുറിച്ചിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഇതിനെ പിന്തുണച്ച് രംഗത്തെത്തി.

2021-22ലെ ഡൽഹി മദ്യനയത്തിൽ ക്രമക്കേട് നടത്തുകയും ഇതിലൂടെ ലഭിച്ച പണം ഗോവയിലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന് ഉപയോഗിച്ചു എന്നുമായിരുന്നു എഎപിക്കെതിരെ ഉയർന്ന ആരോപണം. കേസിൽ രണ്ട് തവണ സിസോദിയയെ ചോദ്യം ചെയ്‌തു. ഇതിന് മുൻപ് ഒക്ടോബർ 17ന് അദ്ദേഹത്തെ ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് ഇന്നലെയും ചോദ്യം ചെയ്‌തു. ഒടുവിൽ ഇന്നലെ വൈകിട്ടോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.