ETV Bharat / bharat

പാര്‍ട്ടി പ്രവര്‍ത്തകനെ വിവാഹം കഴിച്ച് ആംആദ്‌മി എംഎൽഎ, നരീന്ദർ കൗർ ഇനി മന്‍ദീപ് സിങിന്‍റെ ജീവിതസഖി - പഞ്ചാബ്‌ മുഖ്യമന്ത്രി

പഞ്ചാബിലെ സംഗ്രൂരിലെ എംഎൽഎയാണ് നരീന്ദർ കൗർ ഭരജ്‌.

AAP MLA NARINDER KAUR GOT MARRIED  PATIALA  PUNJAB  Mandeep Singh  നരീന്ദർ കൗർ  എഎപി എംഎൽഎ  എഎപി എംഎൽഎ വിവാഹിതയായി  നരീന്ദർ കൗർ വിവാഹിതയായി  പാർട്ടി പ്രവർത്തകൻ  പഞ്ചാബ്‌ മുഖ്യമന്ത്രി  ഭഗവന്ത് മൻ
പാര്‍ട്ടി പ്രവര്‍ത്തകനെ വിവാഹം കഴിച്ച് ആംആദ്‌മി എംഎൽഎ, നരീന്ദർ കൗർ ഇനി മന്‍ദീപ് സിങിന്‍റെ ജീവിതസഖി
author img

By

Published : Oct 7, 2022, 6:00 PM IST

പാട്യാല (പഞ്ചാബ്‌): ആംആദ്‌മി എംഎൽഎ നരീന്ദർ കൗർ ഭരജും എഎപി പ്രവർത്തകൻ മൻദീപ് സിങ് ലഖേവാളും വിവാഹിതരായി. പഞ്ചാബിലെ പാട്യാലയിലെ ഗുരുദ്വാര സാഹിബിൽവച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. പഞ്ചാബ്‌ മുഖ്യമന്ത്രി ഭഗവന്ത് മൻ ഉൾപ്പടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

എഎപി നേതാക്കളും അടുത്ത സുഹൃത്തുകളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പഞ്ചാബ്‌ വിധാൻ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് 27കാരിയായ നരീന്ദർ കൗർ. 2022ലെ തെരഞ്ഞെടുപ്പിൽ സംഗ്രൂരിൽ നിന്ന് 38,000ലധികം വോട്ടുകൾ നേടിയാണ് നരീന്ദർ വിജയിച്ചത്.

മുതിർന്ന കോൺഗ്രസ്‌ നേതാവ് വിജയ്‌ ഇന്ദർ സിംഗ്ല, ബിജെപി നേതാവ് അരവിന്ദ് ഖന്ന എന്നിവരെ പരാജയപ്പെടുത്തിയാണ് നരീന്ദർ കൗർ വിധാൻ സഭയിലെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.