ETV Bharat / bharat

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി സിഖ് സമുദായത്തില്‍ നിന്നെന്ന് അരവിന്ദ് കെജ്‌രിവാള്‍

അടുത്ത വർഷം പഞ്ചാബിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമൃത്സർ സന്ദർശനത്തിനെത്തിയതായിരുന്നു കെജ്‌രിവാള്‍.

author img

By

Published : Jun 21, 2021, 4:46 PM IST

AAP CM candidate for Punjab will be from Sikh community  announces Kejriwal  Kejriwal  AAP CM candidate for Punjab  Sikh community  സിഖ് സമുദായത്തില്‍ നിന്നുള്ള ആളാകും പഞ്ചാബില്‍ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ഥി; അരവിന്ദ് കെജ്‌രിവാള്‍  സിഖ് സമുദായത്തില്‍ നിന്നുള്ള ആളാകും പഞ്ചാബില്‍ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ഥി  അരവിന്ദ് കെജ്‌രിവാള്‍  ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ഥി
സിഖ് സമുദായത്തില്‍ നിന്നുള്ള ആളാകും പഞ്ചാബില്‍ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ഥി; അരവിന്ദ് കെജ്‌രിവാള്‍

അമൃത്സർ: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥി സിഖ് സമുദായത്തിൽ നിന്നായിരിക്കുമെന്ന് ആംആദ്‌മി പാർട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. അടുത്ത വർഷം പഞ്ചാബിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമൃത്സർ സന്ദർശനത്തിനെത്തിയതായിരുന്നു കെജ്‌രിവാള്‍.

Read Also........തലസ്ഥാനത്തിന്‍റെ പേരിൽ കെജ്‌രിവാൾ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി

ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി സിഖ് സമുദായത്തിൽ നിന്നായിരിക്കും. സിഖ് സമുദായത്തിൽ നിന്ന് ആദ്യ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന സംസ്ഥാനം അതോടെ പഞ്ചാബാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സിഖ് സമുദായത്തിന്‍റെ അവകാശമാണെന്നും പഞ്ചാബിന് മുഴുവൻ അഭിമാനിക്കാന്‍ കഴിയുന്ന ഒരാളായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ എല്ലാ സീറ്റുകളിലും ആം ആദ്മി പാർട്ടി മത്സരിക്കുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേര്‍ത്തു. പഞ്ചാബ് മാറ്റം ആഗ്രഹിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രി അമൃത്സര്‍ സന്ദര്‍ശിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.