ETV Bharat / bharat

ഗുജറാത്തില്‍ കോൺഗ്രസിനെ അടപടലം വീഴ്‌ത്തിയത് 'ആപ്പ്' - ആപ്പ്

ഡല്‍ഹി, പഞ്ചാബ്, ഗോവ എന്നി സംസ്ഥാനങ്ങളില്‍ വലിയ സാന്നിധ്യമായ ആപ്പിന് ഗുജറാത്തില്‍ ആറ് ശതമാനം വോട്ട് ലഭിക്കുകയും രണ്ട് സീറ്റുകൾ വിജയിക്കുകയും ചെയ്‌താല്‍ ദേശീയ പാർട്ടിയെന്ന പദവി ലഭിക്കും.

Aam Aadmi Party Gujarat assembly elections 2022
ആം ആദ്‌മി പാർട്ടി
author img

By

Published : Dec 8, 2022, 10:37 AM IST

ഗാന്ധിനഗർ: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ തന്നെ ഗുജറാത്തില്‍ സജീവ സാന്നിധ്യമായിരുന്നു ആംആദ്‌മി പാർട്ടിയും അവരുടെ നേതാക്കളായ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും അടക്കമുള്ളവർ. പതിവ് തെരഞ്ഞെടുപ്പ് രീതിയായ മുഖ്യമന്ത്രി സ്ഥാനാർഥിയെ കണ്ടെത്തുന്നതിനായി ജനങ്ങൾക്കിടയില്‍ വോട്ടെടുപ്പ് നടത്തിയും വീട് കയറി പ്രചാരവുമെല്ലാം മൂന്ന് മാസം മുൻപേ ആരംഭിച്ചിരുന്നു. 27 വർഷമായി തുടർഭരണം നടത്തുന്ന ബിജെപിക്ക് എതിരെ പോരാട്ടത്തിനിറങ്ങുമ്പോൾ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയെന്ന് മാത്രമല്ല, അവിടെ പ്രതിപക്ഷമായ കോൺഗ്രസിന്‍റെ കോട്ടകൾ കൂടി ലക്ഷ്യമിട്ടാണ് ആംആദ്‌മി സ്ഥാനാർഥികളെ പോലും തീരുമാനിച്ചത്.

ആദ്യ മണിക്കൂറില്‍ എല്ലാം പ്രകടം: വോട്ടെണ്ണല്‍ തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ ഫലസൂചനകൾ വ്യക്തമായി. ബിജെപി അവരുടെ കോട്ടകൾ ഉറപ്പിച്ച് മുന്നേറ്റം തുടങ്ങിയപ്പോൾ കോൺഗ്രസ് ഏറെ പിന്നിലായിരുന്നു. കേവലഭൂരിപക്ഷം കടന്ന ബിജെപി അധികാരം ഉറപ്പിച്ചപ്പോൾ കോൺഗ്രസ് 40 സീറ്റുകളില്‍ വരെ ലീഡുയർത്തി.

എന്നാല്‍ വോട്ടെണ്ണലിന്‍റെ രണ്ടാം മണിക്കൂറിലാണ് ആംആദ്മി അവരുടെ തനിനിറം പുറത്തുകാണിച്ചത്. കോൺഗ്രസിന് വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ആംആദ്‌മി മുന്നിലെത്തിത്തുടങ്ങി. 10 സീറ്റുകളില്‍ ആം ആദ്‌മി മുന്നിലെത്തിയതോടെ കോൺഗ്രസ് ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം 19 ആയി കുറഞ്ഞു. കോൺഗ്രസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഗുജറാത്തില്‍ അവർ നേരിട്ടത്. കോൺഗ്രസിനെ കൂടാതെ ജിഗ്നേഷ് മേവാനി അടക്കമുള്ള സ്വതന്ത്രരെ പോലും ഒരുവേള ആപ്പ് പിന്നിലാക്കിയിരുന്നു.

ലക്ഷ്യം സാധിച്ച് ആപ്പ്: ദേശീയ പാർട്ടിയെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ആംആദ്‌മിക്ക് ഗുജറാത്തില്‍ നിന്ന് ലഭിക്കുന്ന വോട്ട് വിഹിതവും സീറ്റുകളും ഏറെ നിർണായകമാണ്. ഡല്‍ഹി, പഞ്ചാബ്, ഗോവ എന്നി സംസ്ഥാനങ്ങളില്‍ വലിയ സാന്നിധ്യമായ ആപ്പിന് ഗുജറാത്തില്‍ ആറ് ശതമാനം വോട്ട് ലഭിക്കുകയും രണ്ട് സീറ്റുകൾ വിജയിക്കുകയും ചെയ്‌താല്‍ ദേശീയ പാർട്ടിയെന്ന പദവി ലഭിക്കും.

അതിനേക്കാളേറെ പല സീറ്റുകളിലും ആംആദ്‌മി മൂന്നാം സ്ഥാനത്താണെങ്കിലും അവയില്‍ പലതിലും കോൺഗ്രസിനെ പിന്നിലാക്കി ബിജെപിക്ക് മുന്നിലെത്താൻ അവസരമൊരുക്കിയത് ആപ്പ് പിടിച്ച വോട്ടുകളാണെന്നതും വ്യക്തം. അതിനൊപ്പം കഴിഞ്ഞ 2017ലെ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് ടിക്കറ്റില്‍ ജയിച്ച് പിന്നീട് ബിജെപിയില്‍ ചേർന്ന എംഎല്‍എമാർ കൂടി ചേർന്നപ്പോൾ ബിജെപിക്ക് അവരുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തിലേക്ക് അടുക്കാനും സാധിച്ചു. കഴിഞ്ഞ തവണ 99 സീറ്റുകൾ നേടി അധികാരത്തിലെത്തിയ ബിജെപി 2022ല്‍ 150 സീറ്റുകളുടെ ഭൂരിപക്ഷത്തിലേക്കാണ് കുതിക്കുന്നത്.

നിശബ്‌ദമായ കോൺഗ്രസ്: ഗുജറാത്തില്‍ പൂർണമായും പിൻവാങ്ങിയ മട്ടിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുതിർന്ന കോൺഗ്രസ് നേതാക്കൾ ബിജെപിയിലും ആംആദ്മിയും ചേരുന്നത് തുടർന്നത് തുടക്കത്തില്‍ തന്നെ ഗുജറാത്ത് കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായി. അതിനാല്‍ വലിയ പ്രചാരണ കോലാഹലങ്ങൾക്ക് പകരം വീട് കയറിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരായ ജനവികാരം ഉപയോഗപ്പെടുത്താൻ വീടുകയറിയുമുള്ള പ്രചാരണത്തിനാണ് ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചത്.

മുതിർന്ന കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലായത് കോൺഗ്രസിനെ പൂർണമായും പ്രതിരോധത്തിലാക്കുകയും ചെയ്‌തു. അടുത്തിടെ അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തില്‍ പ്രചാരണ പരിപാടികൾ നടത്തിയെങ്കിലും അതെല്ലാം മോദിയെ വിമർശിക്കാൻ വേണ്ടി മാത്രമുള്ളതായി മാറി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തില്‍ നടത്തിയ റാലികൾ കോൺഗ്രസിന് ചില മണ്ഡലങ്ങളില്‍ മേല്‍ക്കൈ നല്‍കിയെങ്കിലും സംസ്ഥാനത്ത് വലിയ തരംഗം സൃഷ്‌ടിക്കാൻ കഴിഞ്ഞതുമില്ല.

ആംആദ്‌മി പാർട്ടി നടത്തിയ പ്രചാരണങ്ങളും കോൺഗ്രസിന് വലിയ ക്ഷീണമുണ്ടാക്കി. 2017ല്‍ 77 സീറ്റുകൾ നേടിയ കോൺഗ്രസ് ഇത്തവണ വോട്ടെണ്ണല്‍ പൂർത്തിയായി രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 19 സീറ്റില്‍ മാത്രമാണ് മുന്നിലുള്ളത്. 58 സീറ്റുകളാണ് കോൺഗ്രസില്‍ നിന്ന് ബിജെപിയും ആംആദ്‌മി പാർട്ടിയും ചേർന്ന് പിടിച്ചെടുത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.