കൊച്ചി: കൊച്ചിയില്‍ ജോലി ചെയ്ത അഫ്ഗാൻ പൗരനില്‍ നിന്നും അസമിലെ ആധാര്‍ കാര്‍ഡ് പിടികൂടി. 22കാരനായ അബ്ബാസ് ഖാൻ എന്ന ഇദ്‌ഗുലിൽ നിന്നാണ് വ്യാജ ആധാർ കാർഡ് പിടികൂടുന്നത്.
2019ൽ മെഡിക്കൽ വിസയിലാണ് അബ്ബാസ് അസമിലെത്തുന്നത്. അസം സ്വദേശിയാണ് അബ്ബാസിന്‍റെ മാതാവ്. മൂന്ന് മാസം മാത്രമുള്ള വിസ കാലാവധി അവസാനിച്ചിട്ടും അബ്ബാസ് തിരികെ മടങ്ങിയില്ല. പിന്നീട് അസമിലെ വിലാസത്തിൽ വ്യാജ ആധാർ കാർഡ് തയാറാക്കി അബ്ബാസ് കൊച്ചിയിലെ ഒരു ഷിപ്പിങ് കാരിയർ കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചു.
Also Read: എല്ലാം നഷ്ടപ്പെട്ടു; നിറകണ്ണുകളോടെ ഇന്ത്യയിലെത്തിയ അഫ്‌ഗാൻ എംപി
രണ്ട് വർഷമായി കൊച്ചിയിൽ ജോലി ചെയ്യുന്ന അബ്ബാസിന് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കേരള പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണ വിവരം ലഭിച്ചതിനെ തുടർന്ന് അബ്ബാസ് ജോലിസ്ഥലത്ത് നിന്ന് കൊൽക്കത്തയിലേക്ക് പോയി. കൊൽക്കത്തയിലെ ബൗബസാർ പ്രദേശത്ത് നിന്നാണ് അബ്ബാസിനെ കേരള പൊലീസ് അറസ്റ്റ് ചെയ്യുന്നത്.