ETV Bharat / bharat

കൊവിഡ് വാക്‌സിനെടുക്കാൻ നിര്‍ബന്ധിച്ചു, യുവാവ് ആത്മഹത്യ ചെയ്തു

ഹൈദരാബാദ് രാമചന്ദ്രപുരം സ്വദേശി ശവി പ്രകാശ് ആണ് വാക്‌സിനെടുക്കാനുള്ള ഭയം മൂലം കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്

A YOUNG MAN COMMITTED SUICIDE AS HIS FAMILY ASKED HIM TO GET VACCINATED  VACCINATED  YOUNG MAN COMMITTED SUICIDE  telangana  corona vaccination  Shavi Prakah  Ramachandrapuram  കൊവിഡ് വാക്‌സിൻ  തെലങ്കാനയിൽ യുവാവ് ആത്മഹത്യ ചെയ്തു  ശവി പ്രകാശ്  കീടനാശിനി
കൊവിഡ് വാക്‌സിൻ സ്വീകരിക്കാൻ നിർബന്ധിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു
author img

By

Published : Jun 15, 2021, 3:58 PM IST

ഹൈദരാബാദ്: വീട്ടുകാർ കൊവിഡ് വാക്‌സിൻ എടുക്കാൻ നിർബന്ധിച്ചതിനെത്തുടർന്ന് തെലങ്കാനയിൽ യുവാവ് ആത്മഹത്യ ചെയ്തു. കിഴക്കൻ ഗോദാവരി ജില്ലയിലെ രാമചന്ദ്രപുരം സ്വദേശി ശവി പ്രകാശ് (22) ആണ് വാക്‌സിനെടുക്കാനുള്ള വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്.

ALSO READ: ആദിവാസി യുവതിയെ നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു; ആറ് പേർ പിടിയിൽ

മണികോണ്ടയിൽ താമസിക്കുന്ന പ്രകാശ് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്ത് വരികയായിരുന്നു. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ വീട്ടുകാർ പറഞ്ഞെങ്കിലും വാക്‌സിനെക്കുറിച്ചുള്ള തെറ്റായ ധാരണ കാരണം പ്രകാശ് വാക്‌സിനെടുക്കാൻ പോയിരുന്നില്ല. എന്നാൽ വീട്ടുകാർ കൂടുതൽ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് വാക്‌സിൻ സ്വീകരിക്കേണ്ടി വരുമോ എന്ന ഭയത്തിൽ പ്രകാശ് ആത്മഹത്യ ചെയ്യുകയായിരുന്നു.

ALSO READ: ബാലപീഡനം; ശിവശങ്കർ ബാബയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

ശനിയാഴ്‌ച വീട്ടിൽ നിന്ന് കീടനാശിനി കുപ്പിയുമായി പുറത്തേക്ക് പോയ പ്രകാശിനെ വീട്ടുകാർ രാത്രി മുഴുവൻ തെരഞ്ഞെങ്കിലും കണ്ട് പിടിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഞായറാഴ്‌ച രാവിലെയോടെ ഇയാളെ വീടിനടുത്ത് നിന്ന് ആബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.