ETV Bharat / bharat

വാക്കേറ്റം കലാശിച്ചത് കത്തിക്കുത്തില്‍ ; യുവാവിന്‍റെ കഴുത്തറുത്ത് അക്രമി രക്തം കുടിച്ചു - Man drinks blood on throat of youth

കർണാടകയിലെ ചിക്കബല്ലാപ്പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കുടുംബ വഴക്ക് ഒത്തുതീർപ്പാക്കുന്നതിനിടെ നടന്ന വാക്കേറ്റത്തിനൊടുവിൽ വിജയ് മാരേഷിന്‍റെ കഴുത്തറുക്കുകയായിരുന്നു

Chikkaballapur Karnataka  Crime news  Karnataka  ചിക്കബല്ലാപ്പൂർ  കർണാടക  shocking crime Karnataka  വാക്കേറ്റം കലാശിച്ചത് കത്തികുത്തിൽ  Crime news Karnataka  Man slits persons throat and drinks blood  Man drinks blood on throat of youth  Karnataka crime
കഴുത്തറുത്ത് രക്തം കുടിച്ച് മറ്റൊരു യുവാവ്
author img

By

Published : Jun 25, 2023, 6:18 PM IST

Updated : Jun 25, 2023, 8:32 PM IST

ചിക്കബല്ലാപ്പൂർ : വാക്കേറ്റത്തിനിടെ യുവാവിന്‍റെ കഴുത്തറുത്ത് രക്തം കുടിച്ച് അക്രമി. കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലെ ചിന്താമണി താലൂക്കിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. നാല് ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് യുവാവിന്‍റെ നീചപ്രവൃത്തി പുറലോകം അറിയുന്നത്.

ചേലൂർ താലൂക്കിലെ മാടേംപള്ളി സ്വദേശി മാരേഷിനെയാണ് ചിന്താമണി താലൂക്കിലെ ബട്‌ലഹള്ളി സ്വദേശി വിജയ് ആക്രമിച്ച് രക്തം കുടിച്ചത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ മാരേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കെഞ്ചർലഹള്ളി പൊലീസ് സ്‌റ്റേഷനിൽ കേസെടുത്ത് വിജയ്‌യെ അറസ്റ്റ് ചെയ്‌തു.

കുടുംബ വഴക്ക് ഒത്തുതീർപ്പാക്കുന്നതിനായി വിജയ്, മാരേഷിനെ ചിന്താമണി താലൂക്കിലെ സിദ്ദേപ്പള്ളി ക്രോസിന് സമീപത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും അവിടെവച്ച് സംസാരിക്കുന്നതിനിടെ വാക്കേറ്റമുണ്ടാവുകയും അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. വാക്കുതർക്കത്തിനിടെ വിജയ് മാരേഷിന്‍റെ കഴുത്തിൽ കത്തികൊണ്ട് മുറിവുണ്ടാക്കി.

ആക്രമണത്തിൽ കുഴഞ്ഞുവീണ മാരേഷിന്‍റെ കഴുത്തിൽ നിന്ന് വിജയ് രക്തം കുടിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വിജയ്‌യുടെ കൂടെ വന്നയാളാണ് വീഡിയോ പകർത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.

വിവാഹേതര ബന്ധം ഭർത്താവിനെ അറിയിച്ചു, മകനെ കൊലപ്പെടുത്തി മാതാവ് ; കർണാടകയിലെ ബെലഗാവിയിൽ 21കാരനായ ഹരിപ്രസാദ് ഭോസ്‌ലെയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവാഹേതര ബന്ധം ഭര്‍ത്താവിനെ അറിയിച്ചതിലുള്ള വൈരാഗ്യത്തിൽ അമ്മയായ സുധ ഭോസ്‌ലെയാണ് മകനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. കൊലപാതകത്തിൽ ഇവരെ സഹായിച്ച വൈശാലി സുലീൻ മാനെ, ഗൗതം സുനിൽ മാനെ, പ്രായപൂർത്തിയാകാത്ത ഒരാണ്‍കുട്ടി എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു.

ഭർത്താവായ സന്തോഷ് ഭോസ്‌ലെയുമായി വഴക്കുണ്ടായതിന് പിന്നാലെ ഇവർ മറ്റൊരു വീട്ടിൽ താമസമാക്കി. അമ്മ സുധയ്‌ക്കൊപ്പമാണ് ഹരിപ്രസാദും താമസിച്ചിരുന്നത്. സുധയുടെ വിവാഹേതര ബന്ധത്തെച്ചൊല്ലി ഹരിപ്രസാദ് നിരന്തരം വീട്ടിൽ വഴക്കിടുമായിരുന്നു.

കൂടാതെ ഇക്കാര്യങ്ങൾ അച്ഛനേയും മറ്റ് ബന്ധുക്കളേയും അറിയിക്കുകയും ചെയ്‌തു. എന്നാൽ ഇക്കാര്യം മറ്റുള്ളവരെ അറിയിക്കരുതെന്ന് സുധ ഹരിപ്രസാദിന് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. ഇവയെല്ലാം അവഗണിച്ചതോടെയാണ് യുവാവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. മെയ്‌ 28നാണ് ഹരിപ്രസാദിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് ഭർത്താവ് സന്തോഷിനേയും ബന്ധുക്കളേയും അറിയിച്ച സുധ, ഹരിപ്രസാദിന് ഉറക്കത്തിനിടെ ഹൃദയാഘാതം ഉണ്ടായെന്നും മരിച്ചുവെന്നും പറയുകയായിരുന്നു. എന്നാൽ, സംഭവത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ യുവാവിന്‍റെ കഴുത്തിൽ മുറിവുകൾ കണ്ടെത്തിയതോടെ ഹരിപ്രസാദിന്‍റെ മരണം കൊലപാതകമാണെന്ന് ഉറപ്പിക്കുകയും സംശയം മാതാവിലേക്ക് നീളുകയുമുണ്ടായത്. തുടർന്ന് ഇവരെ വിശദമായി ചോദ്യം ചെയ്‌തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

ALSO READ : വിവാഹേതര ബന്ധം ഭർത്താവിനെ അറിയിച്ചു ; 21 കാരനായ മകനെ കൊലപ്പെടുത്തി മാതാവ്

Last Updated : Jun 25, 2023, 8:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.