ETV Bharat / bharat

ഗോപാല്‍ഗഞ്ച് വിഷമദ്യ ദുരന്തം; ഒമ്പത് പ്രതികള്‍ക്ക് വധ ശിക്ഷ

പ്രധാന പ്രതികളായ നാഗിന പാസി, രൂപേഷ് ശുക്ല എന്നിവരടക്കം 14 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നാലര വര്‍ഷം നീണ്ട വിചാരണക്കിടെ പ്രതികളില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തു.

Poisonous liquor case gopalganj  Gopalganj poisonous liquor case  convicts sentenced to death of Poisonous liquor case  9 sentenced to death in Bihar  Nagina Passi  spurious liquor
ഗോപാല്‍ഗഞ്ച് വിഷമദ്യ ദുരന്തം: ഒമ്പത് പ്രതികള്‍ക്ക് വധ ശിക്ഷ
author img

By

Published : Mar 5, 2021, 5:29 PM IST

പട്ന: 2016ല്‍ 19പേര്‍ മരിക്കാനിടായ ഗോപാല്‍ഗഞ്ച് വിഷമദ്യ ദുരന്തത്തിലെ ഒമ്പത് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ബിഹാര്‍ സ്പെഷ്യല്‍ കോടതി. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിട്ടുണ്ട്. പ്രധാന പ്രതികളായ നാഗിന പാസി, രൂപേഷ് ശുക്ല എന്നിവരടക്കം 14 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നാലര വര്‍ഷം നീണ്ട വിചാരണക്കിടെ പ്രതികളില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തു. ബിഹാറില്‍ ആദ്യമായാണ് ഒരു കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത്. വ്യാജ മദ്യം കഴിച്ചതിനെ തുടര്‍ന്ന് ആറു പേർക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.