അനന്തപുർ : ആന്ധ്രയിലെ അനന്തപുർ ജില്ലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒൻപത് മരണം. ഉറവകൊണ്ട മണ്ഡലത്തിലെ ബുഡഗാവിയിലാണ് ഒരു കുട്ടിയും ആറ് സ്ത്രീകളും ഉൾപ്പടെ ഒരു കുടുംബത്തിലെ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ബിജെപി സംസ്ഥാന എക്സിക്യുട്ടീവ് അംഗം കൊക്ക വെങ്കിടപ്പയും കുടുംബവും സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്.
ബെല്ലാരിയിൽ ഒരു വിവാഹത്തിന് പോയി മടങ്ങവയെയായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ശക്തമായ കൂട്ടിയിടി ഉണ്ടായതിനാൽ മുഴുവനായും തകർന്ന കാറിൽ നിന്ന് മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
കാറിലുണ്ടായിരുന്ന മുഴുവൻ പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.