ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില പരിഷ്‌കരണം നിർത്തിവെച്ച് എണ്ണ കമ്പനികൾ. എണ്ണ ഉൽപാദനത്തിന്‍റെ ആഗോളവികസനവും യുഎസ് ഇൻവെന്‍ററികളുടെ വളർച്ചയും ക്രൂഡ് ഓയിലിന്‍റെ നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് എണ്ണ കമ്പനികളുടെ തീരുമാനം. തുടർച്ചയായ ഏഴ് ദിവസങ്ങളായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഇന്ധന വിലയിൽ കാര്യമായ മാറ്റമില്ല. പെട്രോൾ ലിറ്ററിന് 101.84 രൂപയും ഡീസൽ 89.87 രൂപയുമാണ് നിലവിലെ നിരക്ക്. ജൂലൈ 17നാണ് അവസാനമായി പെട്രോൾ ലിറ്ററിന് 30 പൈസ ഉയർത്തിയത്. ആഗോള ഇന്ധന വിപണിയിൽ ക്രൂഡ് ഓയിലിന്‍റെ വിലയിൽ 10 ശതമാനത്തിന്‍റെ ഇടിവാണ് സംഭവിച്ചത്.
മെയ് 29ന് ആദ്യമായി പെട്രോൾ വില 100 രൂപ കടന്ന മുംബൈയിൽ ഇന്ധന വില ലിറ്ററിന് 107.83 രൂപയും ഡീസലിന് 97.45 രൂപയുമാണ്. മെട്രോ നഗരങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. എല്ലാ മെട്രോ നഗരങ്ങളിലും പെട്രോൾ വില നിലവിൽ ലിറ്ററിന് 100 രൂപക്ക് മുകളിലാണ് നിലവിലുള്ളത്.
READ MORE: പെട്രോളിന് ഏഴുപൈസ കൂട്ടിയപ്പോള്‍ കാളവണ്ടിയില്‍ കയറി വാജ്‌പേയി ; ബി.ജെ.പിയെ പരിഹസിച്ച് തരൂര്‍