ETV Bharat / bharat

കൊവിഡ് നിയന്ത്രണവുമായി രാജസ്ഥാനും; രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു - രാജസ്ഥാന്‍

വെള്ളിയാഴ്ച ആരംഭിക്കുന്ന കർഫ്യു ഈ മാസം അവസാനം വരെ നീണ്ടുനിൽക്കും.

6 pm to 5 am curfew in entire Rajasthan from Friday  6 pm to 5 am curfew  curfew in entire Rajasthan  Rajastha  curfew  കൊവിഡ് നിയന്ത്രണവുമായി രാജസ്ഥാനും; വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യു  കൊവിഡ് നിയന്ത്രണവുമായി രാജസ്ഥാനും  വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യു  കൊവിഡ്  രാജസ്ഥാന്‍  കര്‍ഫ്യു
കൊവിഡ് നിയന്ത്രണവുമായി രാജസ്ഥാനും; വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യു
author img

By

Published : Apr 15, 2021, 9:31 AM IST

ജയ്​പുർ: കൊവിഡ് കേസുകൾ വര്‍ദിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും 12 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെയാണ് കർഫ്യു. വെള്ളിയാഴ്ച ആരംഭിക്കുന്ന കർഫ്യു ഈ മാസം അവസാനം വരെ നീണ്ടുനിൽക്കും.

കൂടുതല്‍ വായിക്കുക.....കൊവിഡിന് സാമൂഹ്യ പ്രതിരോധമൊരുക്കാന്‍ ഗവര്‍ണര്‍മാര്‍ മുന്നിട്ടിറങ്ങണം: പ്രധാനമന്ത്രി

കച്ചവട കേന്ദ്രങ്ങൾ വൈകീട്ട് അഞ്ചു മണിക്ക് അടക്കണമെന്നും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്​. എല്ലാവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. അതേസമയം, ഫാക്ടറികളെയും ബസ് സ്റ്റാന്‍റുകളെയും ഉത്തരവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പൊതു ചടങ്ങുകളോ കായിക മത്സരങ്ങളോ അനുവദിക്കുകയില്ല. വിവാഹ ചടങ്ങുകളിൽ പരമാവധി 50 പേരെ വരെ പങ്കെടുപ്പിക്കാമെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ്​ ധോതശ്രയ അറിയിച്ചു.

കൂടുതല്‍ വായിക്കുക.....ഇന്ത്യയില്‍ നിലവിലുള്ളതും വരാൻ പോകുന്നതുമായ കൊവിഡ് വാക്സിനുകള്‍

6,200 പുതിയ കൊവിഡ് കേസുകളാണ് രാജസ്ഥാനിൽ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത്. തലസ്ഥാന നഗരമായ ജയ്‌പൂരിൽ മാത്രം 1,325 കേസുകളും റിപ്പോർട്ട്​ ചെയ്​തു​. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ മാസത്തെ രണ്ട് ശതമാനത്തിൽ നിന്ന് ഇപ്പോള്‍ എട്ട് ശതമാനത്തിലേക്ക് കുതിച്ചുയർന്നു. കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്​.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.