ഹൈദരാബാദ്: നഗരത്തിൽ 54 ശതമാനത്തിലധികം പേരിൽ കൊവിഡിനെതിരെയുള്ള ആന്‍റിബോഡി നിർമിക്കപ്പെട്ടുവെന്ന് പഠനം. സിസിഎംബി, എൻഐഎൻ, ഭാരത് ബയോടെക് എന്നിവരുടെ സംയുക്ത പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 9000 പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. നഗരത്തിലെ 54 ശതമാനത്തോളം പേരിൽ കൊവിഡിനെതിരെയുള്ള ആന്‍റിബോഡി ഉൽപാദിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തി.
നഗരത്തിലെ 30 വാർഡുകളിലെ ആളുകളെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഓരോ വാർഡിൽ നിന്നും പത്ത് വയസിന് മുകളിലുള്ള 300ഓളം സാമ്പിളുകളാണ് പരിശോധനക്ക് എടുത്തത്. നഗരത്തിലെ 75 ശതമാനത്തിലധികം പേർ കൊവിഡ് പോസിറ്റീവ് ആയ വിവരം അറിഞ്ഞില്ലെന്നും പഠനം വ്യക്തമാക്കുന്നു.