ഭോപ്പാല്‍: കൊവിഡ് രൂക്ഷമായി തുടരുന്നതിനിടെ ആശങ്ക പടര്‍ത്തി കൊവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍. സംസ്ഥാനത്ത് കഴിഞ്ഞ പത്ത് ദിവസത്തിനിടെ 50 ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. നിലവില്‍ രോഗബാധിതരായ അമ്പത് പേരും ചികിത്സയിലാണ്. കൊവിഡ് ചികിത്സക്കിടെ സ്റ്റിറോയിഡ് നല്‍കിയതാണ് ബ്ലാക്ക് ഫംഗസ് പിടിപെടാന്‍ കാരണമെന്നാണ് സൂചന.
മ്യൂക്കർമൈക്കോസിസ് എന്നറിയപ്പെടുന്ന ബ്ലാക്ക് ഫംഗസ് രോഗികളുടെ കണ്ണിനും മൂക്കിനും തലച്ചോറിലുമാണ് ബാധിക്കുന്നത്. തലവേദന, പനി, കണ്ണുകള്‍ക്ക് താഴെയുള്ള വേദന, മൂക്കൊലിപ്പ്, കാഴ്ച ഭാഗികമായ നഷ്ടപ്പെടുക എന്നിവയാണ് മ്യൂക്കർമൈക്കോസിസിന്‍റെ ലക്ഷണങ്ങള്‍.
Also read: ഓക്സിജന്‍റെയും മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കല്‍ : സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി
കൊവിഡ് രോഗബാധിതരില്‍ പ്രതിരോധ ശേഷി കുറവായതിനാലാണ് കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകളും ഇവരില്‍ കാണപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബ്ലാക്ക് ഫംഗസ് ബാധ തലച്ചോറിലേക്കൊ മറ്റേ കണ്ണിലേക്കൊ പടരാതിരിക്കാന്‍ മൂന്ന് രോഗികളുടെ ഒരു കണ്ണ് വീതം നീക്കം ചെയ്യേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഡോറിലെ മഹാരാജ യെഷ് വന്ദറാവു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് രോഗികള്‍ കഴിഞ്ഞ തിങ്കളാഴ്ച മരണപ്പെട്ടിരുന്നു. നിലവില്‍ 13 രോഗികളാണ് ഇവിടെ ചികിത്സയില്‍ കഴിയുന്നത്. അയല്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും കൊവിഡ് രോഗികളില്‍ ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേ സമയം, കൊവിഡ് രോഗികളില്‍ മ്യൂക്കർമൈക്കോസിസ് ഫംഗല്‍ ബാധ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ മെഡിക്കല്‍ സംഘവുമായി കൂടിയാലോചന നടത്തുമെന്ന് സംസ്ഥാന ആരോഗ്യ വിദ്യാഭ്യസ വകുപ്പ് മന്ത്രി വിശ്വാശ് കൈലാഷ് സാരംഗ് പറഞ്ഞു. ചൊവ്വാഴ്ച വിവിധ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
Also read: കൊവിഡ് കെെകാര്യം ചെയ്യാന്‍ നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാക്കളുടെ കത്ത്