ETV Bharat / bharat

മഹാരാഷ്ട്രയില്‍ കെട്ടിടത്തിന്‍റെ സ്ലാബുകൾ തകർന്ന് 4 പേർ മരിച്ചു

മോണ്ടി മിലിന്ദ് പാർഷെ (12), ഐശ്വര്യ ഹരീഷ് ദോദ്വാൾ (23), ഹരീഷ് ദോദ്വാൾ (40), സാവിത്രി പാർഷെ (60) എന്നിവരാണ് മരിച്ചത്.

author img

By

Published : May 15, 2021, 10:25 PM IST

4 people die in Maharashtra's Ulhasnagar as building slabs collapse 4 people die Maharashtra's Ulhasnagar as building slabs collapse building slabs collapse Maharashtra മഹാരാഷ്ട്രയില്‍ കെട്ടിടത്തിന്‍റെ സ്ലാബുകൾ തകർന്ന് 4 പേർ മരിച്ചു കെട്ടിടത്തിന്‍റെ സ്ലാബുകൾ തകർന്ന് 4 പേർ മരിച്ചു 4 പേർ മരിച്ചു മഹാരാഷ്ട്ര
മഹാരാഷ്ട്രയില്‍ കെട്ടിടത്തിന്‍റെ സ്ലാബുകൾ തകർന്ന് 4 പേർ മരിച്ചു

താനെ :മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉൽഹാസ്നഗർ നഗരത്തിൽ കെട്ടിടത്തിന്‍റെ സ്ലാബ് തകർന്ന് 12 വയസുള്ള കുട്ടി ഉൾപ്പടെ നാല് പേർ മരിച്ചു. ഉച്ചയ്ക്ക് 1.40 ഓടെ ക്യാമ്പ് നമ്പർ 1 ലെ ഗ്രൗണ്ട് പ്ലസ് നാല് നിലയുള്ള മോഹിനി പാലസ് കെട്ടിടത്തിലാണ് സംഭവം നടന്നതെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷന്‍റെ റീജിയണൽ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് സെൽ മേധാവി സന്തോഷ് കടം പറഞ്ഞു.

Read Also…..പാകിസ്ഥാനിലെ പഞ്ചാബിൽ വാഹനാപകടം; ഒരു കുടുംബത്തിലെ 11 പേർ മരിച്ചു

നാലാം നിലയിലെ സ്ലാബാണ് തകര്‍ന്നത്. എൻ‌ഡി‌ആർ‌എഫ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പ്രാദേശിക അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി സ്ലാബിനടിയില്‍പെട്ട 11 പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. കാണാതായ ഒരു സ്ത്രീക്കായി തെരച്ചിൽ തുടരുകയാണ്.

മോണ്ടി മിലിന്ദ് പാർഷെ (12), ഐശ്വര്യ ഹരീഷ് ദോദ്വാൾ (23), ഹരീഷ് ദോദ്വാൾ (40), സാവിത്രി പാർഷെ (60) എന്നിവരാണ് മരിച്ചത്. നാലുമണിക്കൂറിലേറെ നീണ്ട തെരച്ചിലിനു ശേഷമാണ് മൃതദേഹങ്ങൾ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. 19ഓളം കുടുംബങ്ങളായിരുന്നു കെട്ടിടത്തില്‍ താമസിച്ചിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.