ശ്രീനഗർ : ഷോപിയാനിൽ തിരിച്ചടി നല്‍കി മൂന്ന് ലഷ്‌കര്‍ ഭീകരരെ വധിച്ച് സൈന്യം. രാത്രി മുഴുവൻ നീണ്ട ഏറ്റുമുട്ടലിലാണ് സൈന്യം തീവ്രവാദികളെ വകവരുത്തിയത്.
മരിച്ചവരിൽ ഒരു തീവ്രവാദി ഗണ്ടേർബാൾ ജില്ലയിൽ നിന്നുള്ള മുഖ്‌താർ ഷായാണ്. ബിഹാറിൽ നിന്നുള്ള തെരുവുകച്ചവടക്കാരനായ വീരേന്ദ്ര പസ്വാനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഷോപിയാനിലേക്ക് വരികയായിരുന്നെന്ന് കശ്‌മീർ ഐജി വിജയ് കുമാർ പറഞ്ഞു.
കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ മലയാളിയടക്കം അഞ്ച് സൈനികർ കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ചിരുന്നു.