ETV Bharat / bharat

കശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന മൂന്ന് ലഷ്കർ-ഇ-തായിബ തീവ്രവാദികളെ വധിച്ചു - ഐ.ജി.പി വിജയ് കുമാർ

മരിച്ച ഭീകരരിൽ ഒരാൾ ഹവാൽദാർ മൻസൂർ ബീഗിന്‍റെ കൊലപാതകത്തിൽ പങ്കാളിയാണ്.

3 MILITANTS KILLED IN ANANTNAG ENCOUNTER  Lashkar-e-Taiba  MILITANTS KILLED  കശ്മീരിൽ ഏറ്റുമുട്ടൽ  ലഷ്കർ-ഇ-തായിബ'  ഭീകരർ  ഐ.ജി.പി വിജയ് കുമാർ  ഹവാൽദാർ മൻസൂർ ബീഗ്
കശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന മൂന്ന് ലഷ്കർ-ഇ-തായിബ ഭീകരരെ വധിച്ചു
author img

By

Published : Jul 11, 2021, 12:49 AM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തായിബയിലെ മൂന്ന് തീവ്രവാദികളെ വധിച്ചതായി കശ്മീർ ഐ.ജി.പി വിജയ് കുമാർ അറിയിച്ചു. മേഖലയില്‍ തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനക്കിടെയാണ് വെടിവെയ്പ്പ് ഉണ്ടായത്.

കൊല്ലപ്പെട്ട എൽ.ഇ.ടി തീവ്രവാദികളിൽ ഒരാളായ ആരിഫ് ഹസാം ഇന്ത്യൻ ആർമിയിലെ ഹവാൽദാർ മൻസൂർ ബീഗിന്‍റെ കൊലപാതകത്തിൽ പങ്കാളിയാണ്. 2019 ൽ 162 ടി.എ.യിലെ ആർമി ഹവാൽദാർ മൻസൂർ ബീഗിനെ അവധിയിലായിരുന്ന സമയത്ത് ഇയാൾ കൊലപ്പെടുത്തുകയായിരുന്നു.

READ MORE: കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

നേരത്തെ വെടിവെയ്പ്പിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചിരുന്നു. പ്രദേശത്ത് കൂടുതല്‍ തീവ്രവാദികളുണ്ടെന്നാണ് വിവരം. പൊലീസ്, കരസേന, സി‌ആർ‌പി‌എഫ് എന്നിവർ സംയുക്തമായി മേഖലയില്‍ പരിശോധന തുടരുകയാണ്.

READ MORE: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ ; മലയാളി സൈനികന്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസങ്ങളിൽ കശ്മീരിലെ രാജൗരിയിലും സമാന രീതിയിലുള്ള ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. നിയന്ത്രണ രേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. വെടിവെയ്പ്പിൽ മലയാളി സൈനികൻ എം. ശ്രീജിത്ത് ഉൾപ്പെടെ രണ്ട് സൈനികർക്കും ജീവൻ നഷ്‌ട്ടപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.